'സച്ചിനും കാംബ്ലിയും ചേര്‍ന്ന് തന്നെ ചെയ്തത്'; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ലണ്ടന്‍: സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എഴുതപ്പെട്ട പേരുകളാണ്. രണ്ടുപേരും പലരീതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കുവഹിച്ചവര്‍. ഇന്ത്യന്‍ ടീമിലെ കളിക്കാര്‍ മാത്രമല്ല, മറിച്ച് ചെറുപ്പകാലം മുതല്‍ അടുത്തറിയാവുന്ന രണ്ട് ഉറ്റ സുഹൃത്തുക്കള്‍കൂടിയാണവര്‍.
ട്വന്റി-ട്വന്റിയിലും ബംഗ്ലാ ഗര്‍ജനം, പരമ്പര നേട്ടം... നാണംകെട്ട് വിന്‍ഡീസ്
സച്ചിനെക്കുറിച്ച് ഒരിക്കലും ഗാംഗുലി മോശമായി സംസാരിച്ചിട്ടില്ല. സച്ചിനുമായുള്ള അടുപ്പവും ഒന്നിച്ചുള്ള കളികളും എല്ലായിപ്പോഴും നല്ല ഓര്‍മകളാണെന്ന് ഗാംഗുലി പറയുന്നു. ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയ്ക്കായി കമന്ററി പറയാനെത്തിയ ഗാംഗുലി സച്ചിനുമായുള്ള രസകരമായ ഓര്‍മകള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പതിനാലാം വയസുമുതല്‍ സച്ചിനെ അറിയാം
സച്ചിന്റെ കരിയര്‍ മുഴുവന്‍ അടുത്തുനിന്നും കാണാന്‍ സാധിച്ചയാളാണ് താനെന്ന് ഗാംഗുലി പറയുന്നു. പതിനാലാം വയസുമുതല്‍ സച്ചിനെ അടുത്തറിയാം. സച്ചിന്‍ ആരാണെന്നും എന്താണെന്നും സച്ചിന്റെ ഉള്ളില്‍ എന്തൊക്കെയാണെന്നും അറിയാം. ക്രീസില്‍ സച്ചിന് എന്തൊക്കെ ചെയ്യണമെന്നും എവിടെ കളിക്കണമെന്നതുമൊക്കെ തനിക്കറിയാമെന്നും ഗാംഗുലി പറഞ്ഞു.

സച്ചിനും കാംബ്ലിയും ചേര്‍ന്ന് ചെയ്തതിനെക്കുറിച്ച്
പതിനാലാം വയസില്‍ ദേശീയ ക്യാമ്പില്‍ കഴിയുമ്പോള്‍ സച്ചിനും വിനോദ് കാംബ്ലിയും ചേര്‍ന്ന് തന്നെ ഉറക്കത്തില്‍നിന്നും ഉണര്‍ത്തിയ കാര്യവും ഗാംഗുലി ഓര്‍ത്തെടുത്തു. ക്യാമ്പില്‍ ഉച്ചയ്ക്കുശേഷം അവധിയായതിനാല്‍ ഉറക്കത്തിലായിരുന്നു താന്‍. അഞ്ചുമണിയോടെ ഉണര്‍ന്നപ്പോള്‍ മുറിയില്‍ നിറയെ വെള്ളം. പെട്ടിയെല്ലാം നനഞ്ഞിരിക്കുന്നു.
ബാത്‌റൂമിലെ പൈപ്പ് പൊട്ടിയതാകുമെന്നാണ് കരുതിയത്. എന്നാല്‍, അവിടെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. മുറി തുറന്ന് പുറത്തിറങ്ങുമ്പോഴാണ് കണ്ടത് സച്ചിന് കാംബ്ലിയും കൂടുതല്‍ വെള്ളവുമായി വരുന്നത്. എന്താണ് സംഗതിയെന്ന് ചോദിച്ചു. തന്നെ ഉണര്‍ത്താനെന്നായിരുന്നു മറുപടി. അവര്‍ക്കൊപ്പം ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിക്കണം. അതിന് തന്നെ വിളിച്ചാല്‍പോരെ എന്നായി ഗാംഗുലി. എന്തായാലും അത് ജീവിതത്തിലെ രസകരമായ ഒരു ദിവസമായിരുന്നെന്ന് ഗാംഗുലി പറയുന്നുണ്ട്.

സച്ചിന്റെ ഉറക്കത്തിലെ നടത്തം
മറ്റൊരു സംഭവം ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു. ഗാംഗുലിക്കൊപ്പമായിരുന്നു സച്ചിന്റെ ഉറക്കം. ഒരുദിവസം രാത്രി ഗാംഗുലി ഉണര്‍ന്നു നോക്കുമ്പോള്‍ സച്ചിന്‍ മുറിയിലൂടെ നടക്കുന്നു. ബാത്‌റൂമില്‍ പോയി മടങ്ങിവന്നതാകുമെന്നാണ് കരുതിയത്. പിറ്റേദിവസവും ഇതുതന്നെ ആവര്‍ത്തിച്ചതോടെ രാവിലെ കാര്യം ചോദിച്ചു. രാത്രി ഉറക്കത്തില്‍ നടക്കുന്ന ശീലമുണ്ടെന്നായിരുന്നു സച്ചിന്റെ മറുപടി.

രാത്രി രണ്ടു മണിക്ക് പ്രാക്ടീസ്
കളിയോട് അങ്ങേയറ്റം ഉത്തരവാദിത്വം കാണിക്കുന്ന താരമാണ് സച്ചിനെന്ന് ഗാംഗുലി പറയുന്നു. 1991-92ല്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തവെ സച്ചിന് ആദ്യ രണ്ടു മത്സരങ്ങളിലും സ്‌കോര്‍ ചെയ്യാനായില്ല. ഒരു ദിവസം രാത്രി സച്ചിന്‍ രാത്രി രണ്ടുമണിക്ക് ഉണര്‍ന്ന് പ്രാക്ടീസ് ചെയ്യുന്നതാണ് കണ്ടത്. മൂന്നാം മത്സരത്തില്‍ സച്ചിന്‍ സെഞ്ച്വറിയടിച്ചെന്നും ഗാംഗുലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications