ട്വന്റി-ട്വന്റിയിലും ബംഗ്ലാ ഗര്‍ജനം, പരമ്പര നേട്ടം... നാണംകെട്ട് വിന്‍ഡീസ്
ലൗഡര്‍ഹില്‍ (അമേരിക്ക): ഏകദിന പരമ്പര നേട്ടത്തിനു പിന്നാലെ ട്വന്റി-ട്വന്റി പരമ്പരയിലും ബംഗ്ലാദേശിന് കിരീടം. ശക്തരായ വെസ്റ്റ് ഇന്‍ഡീസിനെയാണ് ബംഗ്ലാ കടുവകള്‍ നാണംകെടുത്തിയത്.
ട്വന്റി-ട്വന്റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ വിജയം കൊയ്താണ് ബംഗ്ലാദേശ് ചാംപ്യന്‍മാരായത്. മഴയെ തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 19 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ഇതോടെ പരമ്പര 2-1ന് ബംഗ്ലാദേശിന്റെ പോക്കറ്റിലാവുകയായിരുന്നു. ഏകദിന പരമ്പരയും ഇതേ മാര്‍ജിനില്‍ ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.

തകര്‍ത്തടിച്ച് ലിറ്റണ്‍ ദാസ്
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 184 റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ (61) വെടിക്കെട്ട് ഇന്നിങ്‌സാണ് ബംഗ്ലാദേശിന് കരുത്തേകിയത്. 32 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് ദാസിന്റെ ഇന്നിങ്‌സ്.
മഹ് മൂദുല്ല 32* (20 പന്ത്, നാല് ബൗണ്ടറി, ഒരു സിക്‌സര്‍), ക്യാപ്റ്റന്‍ ശാക്വിബുല്‍ ഹസന്‍ 24 (22 പന്ത്, രണ്ട് ബൗണ്ടറി), തമീം ഇഖ്ബാല്‍ 21 (13 പന്ത്, മൂന്ന് ബൗണ്ടറി, ഒരു സിക്‌സര്‍) എന്നിവരും ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ തിളങ്ങി.
വിന്‍ഡീസിനു വേണ്ടി കാര്‍ലോസ് ബ്രാത്‌വെയ്റ്റും കീമോ പവലും രണ്ട് വിക്കറ്റ് വീതവും കെസറിക് വില്ല്യംസ് ഒരു വിക്കറ്റും വീഴ്ത്തി.

വിഫലമായി റസ്സലിന്റെ വെടിക്കെട്ട്... ഹീറോയായി മുസ്തഫിസുര്‍
മറുപടിയില്‍ മഴയെ തുടര്‍ന്ന് 17.1 ഓവറില്‍ 155 റണ്‍സായിരുന്നു വിന്‍ഡീസിന്റെ വിജയലക്ഷ്യം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിലൂടെ (47) പൊരുതി നോക്കിയെങ്കിലും വിന്‍ഡീസിന് ലക്ഷ്യം എത്തിപ്പിടിക്കാനായില്ല. 17.1 ഓവറില്‍ ഏഴ് വിക്കറ്റിന് 135 റണ്‍സിന് വിന്‍ഡീസ് പോരാട്ടം അവസാനിക്കുകയായിരുന്നു.
21 പന്തില്‍ ആറ് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് റസ്സലിന്റെ ഇന്നിങ്‌സ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുര്‍ റഹ് മാന്‍ ബംഗ്ലാദേശ് ബൗളിങ് നിരയില്‍ തിളങ്ങി. അബു ഹിദെര്‍, റുബെല്‍ ഹുസെയ്ന്‍, സൂര്യകുമാര്‍ സര്‍ക്കാര്‍, ശാക്വിബുല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്്ത്തി.
ബംഗ്ലാദേശിന്റെ ലിറ്റണ്‍ ദാസിനെ മാന്‍ ഓഫ് ദി മാച്ചായും ശാക്വിബുല്‍ ഹസനെ മാന്‍ ഓഫ് ദി സീരിസായും തിരഞ്ഞെടുക്കപ്പെട്ടു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications