Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - വിരാട് കോലി, ആരാണ് മികച്ച ബാറ്റ്‌സ്മാന്‍? സച്ചിന്റെ അഭിപ്രായം ഇതാ

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്വകാര്യ അഹങ്കാരങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും. രണ്ട് കാലഘട്ടങ്ങളിലായി ലോക ക്രിക്കറ്റിനെ ബാറ്റിങ് മികവുകൊണ്ട് വിസ്മയിപ്പിച്ചവരാണ് ഇരുവരും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിന്റെ ദൈവമെന്ന വിശേഷണത്തോളം വളര്‍ന്നപ്പോള്‍ കോലി ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്ന ബഹുമതിയോടെ മുന്നോട്ട് പോകുന്നു. രണ്ട് പേരില്‍ ആരാണ് മികച്ചവനെന്നത് സംബന്ധിച്ച ചര്‍ച്ച തുടങ്ങിയിട്ട് നാളുകളേറെയായി.

സച്ചിന്‍ നേരിട്ട കാലഘട്ടത്തിലെ ബൗളര്‍മാര്‍ നിലവിലെ ബൗളര്‍മാരെക്കാള്‍ പ്രതിഭകൊണ്ടും പ്രകടനം കൊണ്ടും മുന്നിട്ട് നിന്നവരാണ്. എന്നാല്‍ ഇക്കാരണത്താല്‍ കോലിയുടെ മികവിനെ വിലകുറച്ച് കാണാനുമാവില്ല. രണ്ട് പേരും തങ്ങളുടേതായ ശൈലികൊണ്ടും പ്രതിഭകൊണ്ടും വിസ്മയിപ്പിക്കുന്നവരാണ്. ഇപ്പോഴിതാ സച്ചിന്‍-കോലി എന്നിവരില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് സച്ചിന്‍ തന്നെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.

1

സച്ചിന്റെ പ്രതികരണം ഇതിനോടകം വൈറലായെന്ന് പറയാം. 'രണ്ട് പേരും എങ്ങനെ ഒരു ടീമില്‍ വന്നു' എന്നാണ് സച്ചിന്‍ ചോദിക്കുന്നത്. ഗ്രഹാം ബെന്‍സിങ്ങറുമായുള്ള ചാറ്റ് ഷോയിലാണ് സച്ചിന്റെ പ്രതികരണം. ലോക ക്രിക്കറ്റിലെ രണ്ട് ബാറ്റിങ് വിസ്മയങ്ങളെന്ന് വിളിക്കാവുന്ന സച്ചിനും കോലിയും ഇന്ത്യന്‍ ടീമിലായിരുന്നു എന്നത് രാജ്യത്തിന്റെ അഭിമാന നേട്ടമാണ്. വിരാട് കോലിയും സച്ചിനും ഒരുമിച്ച് അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്.

നിരവധി രസകരമായ ചോദ്യങ്ങളോട് സച്ചിന്‍ പ്രതികരിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ടയൊന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി ഇവരില്‍ ഏറ്റവും ഇഷ്ടം ആരോടാണെന്നതാണ്. ഇതിന് സച്ചിന്‍ നല്‍കിയ മറുപടി മെസ്സിയെന്നാണ്. കാരണം മെസ്സി തന്നെപ്പോലെയാണെന്ന് സച്ചിന്‍ പറയുന്നത്. സച്ചിന്റെയും മെസ്സിയുടെയും പ്രധാന സവിശേഷത രണ്ട് പേരും മികവ് സൃഷ്ടിച്ചെടുത്തതിനെക്കാള്‍ കൂടുതല്‍ ജന്മനാ ലഭിച്ചതാണെന്നതാണ്.

2

കവര്‍ ഡ്രൈവുകളും സ്‌ട്രെയ്റ്റ് ഡ്രൈവുകളും ഒട്ടുമിക്ക താരങ്ങളും കളിക്കുന്ന ഷോട്ടാണെങ്കിലും സച്ചിന്‍ കളിക്കുമ്പോള്‍ അതിന് പ്രത്രേ്യക ഭംഗി വരുന്നത് ഇൗ ജന്മസിദ്ധമായ കഴിവുകൊണ്ടാണ്. മെസ്സിയുടെ കാലിന്റെ പ്രശ്‌നത്തെത്തുടര്‍ന്ന് ഒരിക്കലും ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇവിടെ നിന്നാണ് അദ്ദേഹം തന്റെ പ്രതിഭകൊണ്ട് ഇതിഹാസമായി മാറിയത്. അതേ സമയം റൊണാള്‍ഡോ കഠിനാധ്വാനംകൊണ്ട് ഇതിഹാസമായി മാറിയ താരമാണ്.

സച്ചിന്‍-കോലി താരതമ്യം ആരാധകരുടെ ഇഷ്ട വിഷയമാണെങ്കിലും ഇത്തരമൊരു താരതമ്യത്തിന് പോലും പ്രസക്തിയിലെന്നാണ് കോലി പലവട്ടം പറഞ്ഞിട്ടുള്ളത്. താന്‍ ക്രിക്കറ്റിലേക്കെത്താന്‍ സ്വാധീനം ചെലുത്തിയത് സച്ചിനാണെന്നാണ് കോലി പറഞ്ഞിട്ടുള്ളത്. എല്ലാം തികഞ്ഞ ക്രിക്കറ്റ് താരമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്നത് സച്ചിനെയാണെന്നാണ് കോലി പറയുന്നത്. താരതമ്യപ്പെടുത്തണമെങ്കില്‍ ആദ്യം അദ്ദേഹത്തിന്റെ ഒപ്പം മത്സരം കളിക്കട്ടെയെന്നും എന്നിട്ട് തീരുമാനിക്കാമെന്നുമാണ് കോലിയുടെ നിലപാട്.

3

സച്ചിന്റെ അന്താരാഷ്ട്ര റണ്‍സ്, മത്സരം, സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ ആര്‍ക്കും എളുപ്പത്തില്‍ സാധിക്കില്ല. എന്നാല്‍ ഏകദിനത്തില്‍ സച്ചിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാനുള്ള കെല്‍പ്പ് കോലിക്കുണ്ട്. സച്ചിന്‍ 49 സെഞ്ച്വറികളാണ് ഏകദിനത്തില്‍ നേടിയത്. നിലവില്‍ വിരാട് കോലിയുടെ പേരില്‍ 43 ഏകദിന സെഞ്ച്വറിയുണ്ട്. ഏഴ് സെഞ്ച്വറി അകലെ സച്ചിനെ മറികടക്കാമെങ്കിലും സമീപകാലത്തായി കോലിയുടെ പ്രകടനം മോശമാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തിലേറെയായി ഒരു ഫോര്‍മാറ്റിലും സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല. അതുകൊണ്ട് തന്നെ സച്ചിനെ കടത്തിവെട്ടാന്‍ കോലിക്കാവുമോയെന്നത് കാത്തിരുന്ന് കാണാം.

4

രണ്ട് പേരും രണ്ട് കാലഘട്ടത്തിലെ ഇതിഹാസങ്ങളാണ്. അന്നത്തെയും ഇന്നത്തെയും സാഹചര്യങ്ങളില്‍ വളരെ വ്യത്യാസം ഉള്ളതിനാല്‍ത്തന്നെ താരതമ്യത്തിന് പ്രസക്തിയില്ല. രണ്ട് പേരും ഒന്നിനൊന്ന് മികച്ച താരങ്ങളാണ്. ഇവരില്‍ ആരാണ് കേമനെന്നത് കേവലം കണക്കുകള്‍ മാത്രം നിരത്തി വിലയിരുത്താന്‍ സാധിക്കുന്നതല്ല.

Story first published: Friday, February 18, 2022, 14:21 [IST]
Other articles published on Feb 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+