സച്ചിന് 42 തികയുന്നു, ഹാപ്പി ബര്‍ത്ത്‌ഡേ സച്ചിന്‍!
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് നാളെ (ഏപ്രില്‍ 24) 42 വയസ്സ് തികയും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സച്ചിന്‍ വിരമിച്ചിട്ട് 16 മാസങ്ങളായിട്ടും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ സച്ചിന് സ്വന്തമായ ഇരിപ്പിടമുണ്ട്. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണായ സച്ചിന്‍ ഓരോ തവണ ബിഗ് സ്‌ക്രീനില്‍ മുഖം കാണിക്കുമ്പോഴും ഗാലറിയില്‍ ഉയരുന്ന സച്ചിന്‍ സച്ചിന്‍ വിളികള്‍ തന്നെ ഇതിന് സാക്ഷ്യം.
2012 ഡിസംബര്‍ 23നാണ് സച്ചിന്‍ അന്താരാഷ്ട്ര ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ്, സെഞ്ചുറികള്‍, അര്‍ദ്ധസെഞ്ചുറികള്‍, കളിച്ച മത്സരങ്ങള്‍ എന്നീ റെക്കോഡുകളെല്ലാം വിരമിക്കുമ്പോള്‍ സച്ചിന്റെ പേരിലായിരുന്നു. ഐ പി എല്‍ ആറാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ ശേഷം ഐ പി എല്ലില്‍ നിന്നും സച്ചിന്‍ വിരമിച്ചു.

അവസാനത്തെ അന്താരാഷ്ട്ര മത്സരം
2013 നവംബര്‍ 14 മുതല്‍ 16 വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സച്ചിന്‍ തന്റെ അവസാനത്തെ ടെസ്റ്റ് മത്സരം കളിച്ചത്. അന്ന് തന്നെ രാജ്യം ഭാരതരത്‌ന പുരസ്‌കാരം നല്‍കി സച്ചിനെ ആദരിച്ചു.

ജനനം മുംബൈയില്‍
1973 ഏപ്രില്‍ 24 ന് മറാത്ത കവി രമേഷ് തെണ്ടുല്‍ക്കറിന്റെയും രജനിയുടെയും മകനായി ജനനം. ജ്യേഷ്ഠന്‍ അജിത് തെണ്ടുല്‍ക്കറിന്റെ പ്രോത്സാഹനത്തിലൂടെയാണ് സച്ചിന്‍ ക്രിക്കറ്റ് കളത്തിലെത്തുന്നത്.

കുഞ്ഞ് സച്ചിന്‍ കളിക്കുന്നു
പതിനാലാമത്തെ വയസ്സിലാണ് സച്ചിന്‍ മുംബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി. 1989 ല്‍ തന്റെ പതിനാറാം വയസ്സില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിലും അരങ്ങേറി.

സെഞ്ചുറികളില്‍ സെഞ്ചുറി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറു സെഞ്ചുറി തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിന്‍. ടെസ്റ്റില്‍ 51 ഉം ഏകദിനത്തില്‍ 49 ഉം സെഞ്ചുറികള്‍ സച്ചിന്റെ പേരിലുണ്ട്. ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാകപ്പിലാണ് സച്ചിന്‍ തന്റെ നൂറാം സെഞ്ചുറി തികച്ചത്.

എത്ര റെക്കോര്‍ഡുകള്‍
മാന്‍ ഓഫ് ദ മാച്ച്, റണ്‍വേട്ട എന്ന് തുടങ്ങി എത്രയെത്ര റെക്കോര്‍ഡുകളാണെന്നോ സച്ചിന്റെ പേരിലുള്ളത്. ആരാധകര്‍ സച്ചിനെ ക്രിക്കറ്റ് ദൈവം എന്ന് വിളിക്കുന്നു.

പുരസ്‌കാരങ്ങളും
ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് നേടിയ ആദ്യ ക്രിക്കറ്ററാണ് സച്ചിന്‍. ഭാരതരത്‌ന ലഭിക്കുന്ന ആദ്യത്തെ കായിക താരവും പ്രായം കുറഞ്ഞയാളും മറ്റാരുമല്ല.

ഹാപ്പി ബര്‍ത്ത് ഡേ സച്ചിന്‍
നാല്‍പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സച്ചിന് വണ്‍ ഇന്ത്യ മലയാളത്തിന്റെ പിറന്നാള്‍ ആശംസകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications