Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയിലെ സമ്പന്നരായ ക്രിക്കറ്റര്‍മാര്‍- തലപ്പത്ത് ധോണിയും കോലിയുമല്ല! മുന്‍ ഇതിഹാസം

ലോക ക്രിക്കറ്റിലെ മറ്റു താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരാണ് സാമ്പത്തിമായി ഏറെ മുന്നില്‍ നില്‍ക്കുന്നതെന്നു കാണാം. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനമായ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയ്ക്കു കീഴില്‍ കളിക്കുന്നുവെന്നതാണ് ഇതിന്റെ മുഖ്യ കാരണം.

പിന്നീട് വരുന്നത് ഇന്ത്യന്‍ താരങ്ങള്‍ക്കു ലഭിക്കുന്ന ആഗോള തലത്തിലുള്ള അംഗീകാരമാണ്. ഇത് അവരുടെ വിപണിമൂല്യവും ഉയര്‍ത്തുന്നു. പല വന്‍കിട കമ്പനികളുമായും കരാറുണ്ടാക്കാന്‍ ഇതു ഇവരെ സഹായിക്കുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ അഞ്ചു ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റില്‍ നിന്നും ഇതിനകം പൂര്‍ണമായി വിരമിച്ചെങ്കിലും മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റര്‍. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നായ ക്രിക്കറ്ററാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. 1090 കോടിയാണ് ഇപ്പോള്‍ സച്ചിന്റെ ആകെയുള്ള ആസ്തി.
ഇപ്പോള്‍ മല്‍സരരംഗത്ത് ഇല്ലെങ്കിലും പല ബ്രാന്‍ഡുകളുമായും അദ്ദേഹത്തിനു കരാറുണ്ടെന്നതാണ് യാഥാര്‍ഥ്യം. സ്പോണ്‍സര്‍ഷിപ്പുകളില്‍ നിന്നും സച്ചിന്‍ ഇപ്പോഴും പണം സമ്പാദിക്കുന്നുണ്ട്.

 എംഎസ് ധോണി

എംഎസ് ധോണി

സച്ചിനെപ്പോലെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മറ്റൊരു മുന്‍ ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന എംഎസ് ധോണിയാണ് ആസ്തിയുടെ കാര്യത്തില്‍ രണ്ടാമന്‍. ഇന്ത്യന്‍ കുപ്പായമഴിച്ചു വച്ചെങ്കിലും ധോണി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഇപ്പോഴും കളിക്കുന്നുണ്ട്. ഇത്തവണത്തെ സീസണ്‍ ഒരുപക്ഷെ ധോണിയുടെ അവസാനത്തേത് ആയിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അദ്ദേഹം ഇതേക്കുറിച്ച് ഒന്നും വെൡപ്പെടുത്തിയിട്ടില്ല.
767 കോടി രൂപയുടെ ആസ്തിയാണ് ഇപ്പോള്‍ ധോണിക്കുള്ളത്. സച്ചിനു പിന്നില്‍ ലോകത്ത് തന്നെ ഏറ്റവുമധികം വരുമാനമുള്ള രണ്ടാമത്തെ ക്രിക്കറ്റര്‍ കൂടിയാണ് അദ്ദേഹം.

 വിരാട് കോലി

വിരാട് കോലി

നിലവില്‍ ലോക ക്രിക്കറ്റിലെ ഗ്ലാമര്‍ താരമാണെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആസ്തിയുടെ കാര്യത്തില്‍ മൂന്നാമതാണ്. 638 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ലോകത്തില്‍ ഏറ്റവുമധികം ആസ്തിയുള്ള മൂന്നാമത്തെ ക്രിക്കറ്ററും കോലി തന്നെയാണ്.
ക്രിക്കറ്റില്‍ മാത്രമല്ല ബിസിനസിലും കോലി ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്. ചില ബ്രാന്‍ഡുകളും അദ്ദേഹത്തിനു സ്വന്തമായുണ്ട്. റോണ്‍ (wrogn), വണ്‍ 8 (പ്യൂമയുമോയൊടാപ്പം പാര്‍ട്‌നര്‍) എന്നിവയില്‍ കോലിക്കു പങ്കാളിത്തമുണ്ട്.

 വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ആസ്തിയുടെ കാര്യത്തില്‍ നാലാമന്‍. 277 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
നിലവില്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചെങ്കിലും അടുത്തിടെ റോഡ് സേഫ്റ്റി ലോക സീരീസില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യ ലെജന്റ്‌സിനായി സെവാഗ് കളിച്ചിരുന്നു. സച്ചിന്‍- സെവാഗ് ഐതിഹാസിക ജോടിയായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. ഫൈനലില്‍ ജയിച്ച് ഇന്ത്യ ജേതാക്കളാവുകയും ചെയ്തിരുന്നു.

 യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ മറ്റൊരു മുന്‍ ഇതിഹാസമായ യുവരാജ് സിങാണ് ആസ്തിയുടെ കാര്യത്തില്‍ അഞ്ചാമന്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുകാലത്തു ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്ന യുവിക്കു 245 കോടി രൂപയുടെ ആസ്തിയാണുള്ളത്.
2011ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ അവസാനമായി നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരായപ്പോള്‍ യുവി നിര്‍ണായക പങ്കുവഹിച്ചിരുന്നു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമായിരുന്നു.
റോഡ് സേഫ്റ്റി സീരീസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ലെജന്റ്‌സിനു വേണ്ടിയായിരുന്നു യുവിയെ അവസാനമായി ക്രിക്കറ്റ് പ്രേമികള്‍ കളിക്കളത്തില്‍ കണ്ടത്. പരമ്പരയില്‍ മിന്നുന്ന പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

Story first published: Thursday, May 27, 2021, 14:24 [IST]
Other articles published on May 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+