Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇങ്ങനെയും ഔട്ടാവുമോ? പുറത്തായവര്‍ പോലും തരിച്ചുനിന്ന ഹിറ്റ് വിക്കറ്റുകള്‍

ക്രിക്കറ്റില്‍ ഒരു ബാറ്ററെ സംബന്ധിച്ച് ഒരിക്കലും പുറത്താവാന്‍ ആഗ്രഹിക്കാത്ത രീതി ഏതായിരിക്കും? അതു ഹിറ്റ് വിക്കറ്റ് തന്നെയായിരിക്കുമെന്നു സംശയമില്ലാതെ പറയാം. പലപ്പോഴും നിര്‍ഭാഗ്യമായിരിക്കും ഒരു ബാറ്ററെ ഈ തരത്തിലുള്ള പുറത്താവലിലേക്കു നയിക്കുന്നത്. ബൗളറെയും എതിര്‍ ടീമിനെയും സംബന്ധിച്ച് ശരിക്കും ലോട്ടറി തന്നെയാണ് ഹിറ്റ് വിക്കറ്റിലൂടെ ലഭിക്കുന്ന വിക്കറ്റുകള്‍.

ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ രസകരവും അതുപോലെ അവിശ്വസനീയവുമായ പല ഹിറ്റ് വിക്കറ്റ് പുറത്താവലുകളും നമുക്ക് കാണാന്‍ സാധിക്കും. അക്കൂട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ ചില ഹിറ്റ് വിക്കറ്റുകളെക്കുറിച്ച് അറിയാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2008, എതിരാളി ഓസ്‌ട്രേലിയ)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2008, എതിരാളി ഓസ്‌ട്രേലിയ)

2008ല്‍ ഓസ്‌ട്രേലിയക്കെതിരായ ഒരു ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഹിറ്റ് വിക്കറ്റായി ക്രീസ് വിട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ഗാബയിലായിരുന്നു മല്‍സരം. ഏകദിന ചരിത്ത്രിലെ തന്നെ മൂന്നാമത്തെ ഹിറ്റ് വിക്കറ്റ് പുറത്താവലായിരുന്നു ഇത്.

2

ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏഴാമത്തെ ഓവറിലായിരുന്നു സംഭവം. ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീയായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. സച്ചിന്‍ ഇതു ബാക്ക് ഫൂട്ടില്‍ ലെഗ് സൈഡിലേക്കു കളിക്കുകയായിരുന്നു. തുടര്‍ന്ന് സിംഗിളിനായി ഓടുകയും ചെയ്തു. പക്ഷെ അബദ്ധത്തില്‍ സച്ചിന്റെ പിന്‍കാല്‍ സ്റ്റംപില്‍ തട്ടുകയും ബേല്‍സ് താഴെ വീഴുകയുമായിരുന്നു. സിംഗിള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താന്‍ പുറത്തായ കാര്യം സച്ചിന്‍ അറിഞ്ഞത്. ഓസീസ് താരങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിത വിക്കറ്റ് തന്നെയായിരുന്നു ഇത്.

വിരാട് കോലി (2016, ഇംഗ്ലണ്ടിനെതിരേ)

വിരാട് കോലി (2016, ഇംഗ്ലണ്ടിനെതിരേ)

2016ല്‍ ഇംഗ്ലണ്ടിനെതിര നടന്ന ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയും ഹിറ്റ് വിക്കറ്റായി പുറത്തായിരുന്നു. രാജ്‌കോട്ടില്‍ നടന്ന ടെസ്റ്റിന്റെ അവസാന ദിനമായിരുന്നു കോലിയുടെ ഞെട്ടിക്കുന്ന പുറത്താവല്‍. വളരെ മികച്ച ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കവെയായിരുന്നു ഇത്.
സ്പിന്നര്‍ ആദില്‍ റഷീദിനെതിരേ ഷോര്‍ട്ട് മിഡ് വിക്കറ്റ് ഏരിയയലേക്കു കോലി ഷോട്ട് പായിക്കുകയായിരുന്നു. പക്ഷെ ഇതിനിടെ അദ്ദഹത്തിന്റെ കാല്‍ തട്ടി ബേല്‍സ് താഴെ വീഴുകയും ചെയ്തു.

ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത

 ദിലീപ് വെങ്‌സാര്‍ക്കര്‍ (1977, ഓസ്‌ട്രേലിയക്കെതിരേ)

ദിലീപ് വെങ്‌സാര്‍ക്കര്‍ (1977, ഓസ്‌ട്രേലിയക്കെതിരേ)

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ബാറ്റര്‍മാരില്‍ ഒരാളായ ദിലീപ് വെങ്‌സാര്‍ക്കര്‍ ഒരിക്കല്‍ ഹിറ്റ് വിക്കറ്റായിട്ടുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ തുടക്കകാലത്തായിരുന്നു ഇത്. 1997ല്‍ ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്ബണില്‍ നടന്ന ടെസ്റ്റിലാണ് വെങ്‌സാര്‍ക്കര്‍ ഹിറ്റ് വിക്കറ്റായത്. വളരെ വിചിത്രമായ പുറത്താവല്‍ കൂടിയായിരുന്നു ഇത്.
ഓസീസ് ബൗളറുടെ ബൗണ്‍സര്‍ നേരിടവെ വെങ്‌സാര്‍ക്കറുടെ തൊപ്പി പിറകിലേക്കു വീഴുകയും അവ സ്റ്റംപുകളില്‍ പതിക്കുകയായിരുന്നു. അക്കാലത്ത് ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ പോലും ഹെല്‍മറ്റില്ലാതെയായിരുന്നു ചില താരങ്ങള്‍ കളിച്ചിരുന്നത്. അന്നു വെങ്‌സാര്‍ക്കരും ഹെല്‍മറ്റിനു പകരം തൊപ്പി ധരിച്ചതിനെ തുടര്‍ന്നാണ് ഈ തരത്തില്‍ വിക്കറ്റ് നഷ്ടമായത്.

വിരാട് കോലി (2011, ഇംഗ്ലണ്ടിനെതിരേ)

വിരാട് കോലി (2011, ഇംഗ്ലണ്ടിനെതിരേ)

2016ല്‍ മാത്രമല്ല 2011ലും ഇംഗ്ലണ്ടിനെതിരേ വിരാട് കോലി ഹിറ്റ് വിക്കറ്റായി പുറത്തായിരുന്നു. കാര്‍ഡിഫില്‍ നടന്ന ഏകദിനത്തില്‍ ബാറ്റിങില്‍ കത്തിക്കയറവെയായിരുന്നു ഇങ്ങനെയൊരു ദുരന്തം അദ്ദേഹത്തിനു നേരിട്ടത്. 93 ബോളുകളില്‍ നിന്നും 107 റണ്‍സുമായി മുന്നേറവെയാണ് കോലി ഹിറ്റ് വിക്കറ്റായത്.
സ്പിന്നര്‍ ഗ്രേയം സ്വാനിന്റെ ഒരു ബോളില്‍ ബാക്ക് ഫൂട്ടില്‍ കോലി കളിക്കവെ കാല്‍ വിക്കറ്റില്‍ തട്ടുകയായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലു ഹിറ്റ് വിക്കറ്റായ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം താരം കൂടിയാണ് കോലി.

വായടക്കൂ, നിങ്ങള്‍ ചരിത്രം നോക്കിയാല്‍ മതി! ദ്രാവിഡ് അന്നു പറഞ്ഞു- സംഭവമറിയാം

കെഎല്‍ രാഹുല്‍ (2018, ശ്രീലങ്കയ്‌ക്കെതിരേ)

കെഎല്‍ രാഹുല്‍ (2018, ശ്രീലങ്കയ്‌ക്കെതിരേ)

ടി20 ഫോര്‍മാറ്റില്‍ ഹിറ്റ് വിക്കറ്റായ ഇന്ത്യയുടെ ആദ്യത്തെ താരമെന്ന റെക്കോര്‍ഡ് ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ പേരിലാണ്. 2018ല്‍ കൊളംബോയില്‍ നടന്ന നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയുമായുള്ള മല്‍സരത്തിലായിരുന്നു നിര്‍ഭാഗ്യകരമായ പുറത്താവല്‍.
ഇന്ത്യന്‍ ഇന്നിങ്‌സിലെ 10ാമത്തെ ഓവര്‍ ബൗള്‍ ചെയ്തത് സ്പിന്നര്‍ അജന്ത മെന്‍ഡിസായിരുന്നു. ലെഗ് സൈഡിലേക്കു ഷോട്ട് പായിച്ച രാഹുലിനു പിഴച്ചു. ബാക്ക് ഫൂട്ട് സ്റ്റംപില്‍ തട്ടി അദ്ദേഹത്തിന്റെ ബേല്‍സ് വീഴുകയും ക്രീസ് വിടേണ്ടിവരികയുമായിരുന്നു.

Story first published: Thursday, July 7, 2022, 18:33 [IST]
Other articles published on Jul 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+