Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രായം പ്രശ്‌നമാക്കിയില്ല, മുതിര്‍ന്ന സ്ത്രീകളെ വിവാഹം ചെയ്തു! ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിതാ

ഇന്ത്യയിലെ വിവാഹ സംസ്‌കാരം പരിഗണിക്കുമ്പോള്‍ സ്ത്രീകളെക്കാള്‍ പ്രായം കൂടുതലായിരിക്കും പുരുഷന്മാര്‍ക്ക്. പുരുഷന്മാരെക്കാള്‍ അഞ്ച് വയസ് കുറഞ്ഞ സ്ത്രീകളെ വിവാഹം കഴിക്കുന്നതാണ് പൊതുവേയുള്ള രീതി. ഇപ്പോഴും ഈ പരമ്പരാഗത രീതി പലയിടത്തും പിന്തുടരുന്നു. എന്നാല്‍ പ്രായം വെറും അക്കം മാത്രമാണെന്നും പ്രണയത്തിന് മുന്നില്‍ മറ്റൊന്നും തടസമല്ലെന്ന് വിശ്വസിക്കുന്നവരാണ് പുതിയ തലമുറക്കാര്‍.

ചില ക്രിക്കറ്റ് താരങ്ങളും ഇത്തരത്തില്‍ പുരോഗമനപരമായ തീരുമാനം എടുത്തിട്ടുണ്ട്. തങ്ങളെക്കാള്‍ പ്രായം കൂടുതലുള്ള വനിതകളെ പ്രേമിച്ച് വിവാഹം കഴിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. കരിയറിന്റെ തുടക്കം മുതല്‍ വലിയ ആരാധകരെ സൃഷ്ടിച്ച താരമാണ് സച്ചിന്‍. ഒരു കാലഘട്ടത്തിന്റെ വികാരമായിരുന്ന സച്ചിന്‍ വിവാഹം ചെയ്തത് ഡോക്ടറായ അഞ്ജലിയെയാണ്.

സച്ചിനെക്കാള്‍ ആറ് വയസ് മുതിര്‍ന്നയാളാണ് അഞ്ജലി. വിവാഹം കഴിക്കുമ്പോള്‍ സച്ചിന്റെ പ്രായം 22ഉും അഞ്ജലിക്ക് 28ഉുമായിരുന്നു. സച്ചിന്‍ തരംഗമായി വനിതാ ആരാധക മനസുകള്‍ കീഴടക്കുന്ന സമയത്താണ് അഞ്ജലിയുമായുള്ള വിവാഹം നടക്കുന്നത്. രണ്ടാമത്തെ താരം ഹാര്‍ദിക് പാണ്ഡ്യയാണ്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ അധികം വൈകാതെ ഇന്ത്യയുടെ പരിമിത ഓവറിലെ നായകനാവും.

ഇതിനോടകം ടി20 നായകസ്ഥാനത്തേക്ക് ഹാര്‍ദിക് എത്തിയിട്ടുണ്ട്. ഹാര്‍ദിക് വിവാഹം ചെയ്തത് സെര്‍ബിയന്‍ മോഡലും നര്‍ത്തകിയും മോഡലുമായ നഡാഷ സ്റ്റാന്‍കോവിച്ചിനെയാണ്. നഡാഷയെക്കാള്‍ ഒന്നര വയസ് ഇളയവനാണ് ഹാര്‍ദിക്. എന്നാല്‍ വിവാഹത്തിന് ഈ പ്രായം തടസമായില്ല. ഇരുവര്‍ക്കും കുഞ്ഞ് ജനിച്ച ശേഷമാണ് വിവാഹം കഴിച്ചതെന്നതാണ് എടുത്തു പറയേണ്ടത്.

sachin tendulkar

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായ ഹാര്‍ദിക് ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഹീറോ പദവിയിലേക്ക് വളരുന്നവനാണ്. അരങ്ങേറ്റ സീസണില്‍ത്തന്നെ ഗുജറാത്തിനെ കപ്പടിപ്പിച്ച നായകനാണ് ഹാര്‍ദിക്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വിവാഹം ചെയ്തത് ആംഗറും മോഡലുമായ സഞ്ജന ഗണേശനെയാണ്. ആധുനിക ക്രിക്കറ്റിലെ ബൗളിങ് ഇതിഹാസമായ ബുംറ ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സഞ്ജനയെ വിവാഹം കഴിച്ചത്.

ബുംറയെക്കാള്‍ രണ്ട് വയസും ഏഴ് മാസവും മുതിര്‍ന്നയാളാണ് സഞ്ജന. എന്നാല്‍ ഇരുവരുടേയും വിവാഹത്തിന് ഈ പ്രായ വ്യത്യാസം തടസമായില്ല. മുന്‍ ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റ് ഇതിഹാസവുമായ വിരാട് കോലി വിവാഹം ചെയ്തിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളായ അനുഷ്‌ക ശര്‍മയെയാണ്. പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.

കോലിയെക്കാള്‍ ആറ് മാസം മുതിര്‍ന്നയാളാണ് അനുഷ്‌ക. എന്നാല്‍ ഈ പ്രായ വ്യത്യാസം ഇവരെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ക്രിക്കറ്റിലെ ക്യൂട്ട് കപ്പിള്‍സാണ് ഇരുവരും. വാമിക എന്ന് പേരിട്ടിരിക്കുന്ന മോളും ഇവര്‍ക്കുണ്ട്. കോലിയുടെ ഒട്ടുമിക്ക മത്സരങ്ങളും കാണാന്‍ അനുഷ്‌ക സ്‌റ്റേഡിയത്തിലെത്താറുണ്ട്. കോലിയെപ്പോലെ തന്നെ കൃത്യമായ നിലപാടുള്ളയാളാണ് അനുഷ്‌ക. പല പ്രതികരണങ്ങളിലൂടെയും അനുഷ്‌ക അത് വ്യക്തമാക്കിയിട്ടുമുണ്ട്.

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖാര്‍ ധവാനും പ്രായം പരിഗണിക്കാതെ വിവാഹം ചെയ്ത താരമാണ്. ധവാനെക്കാള്‍ 10 വയസ് മുതിര്‍ന്ന ആയിഷ മുഖര്‍ജിയെയാണ് ധവാന്‍ വിവാഹം ചെയ്തത്. രണ്ട് കുട്ടികളുടെ അമ്മയായിരുന്ന ആയിഷയെ ധവാന്‍ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. ഏറെ നാള്‍ സന്തോഷത്തോടെ മുന്നോട്ട് പോയെങ്കിലും കഴിഞ്ഞിടെ ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും പ്രായവ്യത്യാസമുള്ള ആളെ വിവാഹം കഴിച്ചത് ധവാനാണ്.

Story first published: Friday, August 4, 2023, 22:40 [IST]
Other articles published on Aug 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+