Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

18 വയസിന് മുമ്പ് അന്താരാഷ്ട്ര സെഞ്ച്വറി, നേട്ടം ആറുപേര്‍ക്ക് സ്വന്തം, സച്ചിനും പട്ടികയില്‍

1

ക്രിക്കറ്റില്‍ സെഞ്ച്വറി നേടുകയെന്നത് ഏതൊരു ബാറ്റ്‌സ്മാന്റെയും സ്വപ്‌നമാണ്. നിറഞ്ഞ ഗ്യാലറിക്കുള്ളില്‍ ഹെല്‍മറ്റും ബാറ്റുമുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുന്ന സ്വപ്‌ന നിമിഷത്തിനായാണ് ഓരോ താരങ്ങളും കാത്തിരിക്കുന്നത്. പല താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത് വലിയ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ്. എന്നാല്‍ ചില താരങ്ങള്‍ 18 വയസിനുള്ളില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ നേട്ടത്തിലേക്കെത്തിയ ആറ് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ഹാമില്‍ട്ടന്‍ മസാകഡ്‌സ

ഹാമില്‍ട്ടന്‍ മസാകഡ്‌സ

സിംബാബ്‌വെ സൂപ്പര്‍ താരങ്ങളിലൊരാളാണ് ഹാമില്‍ട്ടന്‍ മസാകഡ്‌സ. മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണം നല്‍കാവുന്ന മസ്‌കഡ്‌സ 18 വയസിനുള്ളില്‍ അന്താരാഷ്ട്ര സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. ടെസ്റ്റിലാണ് അദ്ദേഹത്തിന്റെ ഈ സെഞ്ച്വറി നേട്ടം. 17 വയസും 352 ദിവസവും പ്രായം ഉള്ളപ്പോഴാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ അദ്ദേഹം 119 റണ്‍സ് നേടിയത്. ഓള്‍റൗണ്ടറായ താരം 38 ടെസ്റ്റില്‍ നിന്ന് 2222 റണ്‍സും 16 വിക്കറ്റും 209 ഏകദിനത്തില്‍ നിന്ന് 5658 റണ്‍സും 39 വിക്കറ്റും 65 ടി20യില്‍ നിന്ന് 1600 റണ്‍സും 2 വിക്കറ്റുമാണ് നേടിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള താരമാണ്. 16ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിച്ച സച്ചിന്‍ 18 വയസിനുള്ളില്‍ തന്റെ അന്താരാഷ്ട്ര സെഞ്ച്വറി കുറിച്ചിരുന്നു. മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ ഇന്ത്യക്കായി സച്ചിന്‍ സെഞ്ച്വറി നേടുമ്പോള്‍ 17 വയസും 107 ദിവസവുമായിരുന്നു പ്രായം. സച്ചിനായിരുന്നു ഈ കളിയിലെ താരമായത്. സച്ചിന്‍ വിരമിക്കുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി തുടങ്ങി എളുപ്പത്തില്‍ തിരുത്താനാവാത്ത നിരവധി റെക്കോഡുകള്‍ അദ്ദേഹം സ്വന്തം പേരിലാക്കിയിരുന്നു.

മുഷ്താഖ് മുഹമ്മദ്

മുഷ്താഖ് മുഹമ്മദ്

മുന്‍ പാകിസ്താന്‍ താരം മുഷ്താഖ് മുഹമ്മദാണ് ഈ നേട്ടത്തിലെത്തിയ മറ്റൊരു താരം. ഡല്‍ഹിയില്‍ ഇന്ത്യക്കെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുമ്പോള്‍ 17 വയസും 78 ദിവസവുമായിരുന്നു മുഷ്താഖിന്റെ പ്രായം. 205 പന്ത് നേരിട്ട് 101 റണ്‍സാണ് അദ്ദേഹം നേടിയത്. 19 ഫോറും ഇതില്‍ ഉള്‍പ്പെടും. പാകിസ്താന്‍ 285 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ ആകെ നേടിയത്. ഇതില്‍ നിര്‍ണ്ണായക സ്‌കോര്‍ മുഷ്താഖിന്റെയായിരുന്നു.

മുഹമ്മദ് അഷറഫുള്‍

മുഹമ്മദ് അഷറഫുള്‍

ബംഗ്ലാദേശിന്റെ മുന്‍ താരം മുഹമ്മദ് അഷറഫുള്ളും ഈ നേട്ടത്തിലെത്തിയ താരമാണ്. ശ്രീലങ്കയ്‌ക്കെതിരേ കൊളംബോയില്‍ അദ്ദേഹം സെഞ്ച്വറി നേടുമ്പോള്‍ പ്രായം 17 വയസും 61 ദിവസവും. 212 പന്തില്‍ 114 റണ്‍സാണ് അഷറഫുള്‍ നേടിയത്. മത്സരം ഇന്നിങ്‌സിനും 137 റണ്‍സും ബംഗ്ലാദേശ് തോറ്റെങ്കിലും അഷറഫുള്ളിന്റെ പ്രകടനം നിര്‍ണ്ണായകമായി. വലിയ ഭാവി പ്രതീക്ഷിച്ചിരുന്ന താരമാണ് അഷറഫുള്‍ എന്നാല്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ട് അദ്ദേഹത്തിന്റെ കരിയര്‍ നേരത്തെ അവസാനിച്ചു.

ഉസ്മാന്‍ ഖാനി

ഉസ്മാന്‍ ഖാനി

അഫ്ഗാനിസ്ഥാന്‍ യുവതാരം ഉസ്മാന്‍ ഖാനിയും ഈ നേട്ടത്തിലെത്തിയ താരമാണ്. 2014ല്‍ സിംബാബ് വെയ്‌ക്കെതിരേ അദ്ദേഹം സെഞ്ച്വറി നേടുമ്പോള്‍ 17 വയസും 242 ദിവസവുമായിരുന്നു ഉസ്മാന്‍ ഖാനിയുടെ പ്രായം. 143 പന്തില്‍ 118 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. മത്സരം എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാന്‍ തോറ്റെങ്കിലും ഉസ്മാന്‍ ഖാനിയുടെ പ്രകടനം ശ്രദ്ധേയമായി.

ഷാഹിദ് അഫ്രീദി

ഷാഹിദ് അഫ്രീദി

പാകിസ്താന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയും ഈ നേട്ടത്തിലെത്തിയ താരമാണ്. 16 വയസും 217 ദിവസവും പ്രായം ഉള്ളപ്പോഴാണ് അഫ്രീദി തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു അഫ്രീദിയുടെ ഈ നേട്ടം. 40 പന്തില്‍ 102 റണ്‍സാണ് അദ്ദേഹം നേടിയത്. പാകിസ്താന്‍ മത്സരം 80 റണ്‍സിന് ജയിക്കുകയും ചെയ്തത്. അഫ്രീദിയാണ് ഈ മത്സരത്തിലെ താരമായത്. എന്നാല്‍ അഫ്രീദി ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ 18 വയസിന് മുകളിലുണ്ടായിരുന്നുവെന്നും പ്രായത്തില്‍ തട്ടിപ്പ് നട്ടത്തിയിരുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Story first published: Thursday, April 28, 2022, 17:06 [IST]
Other articles published on Apr 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+