For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേക്ക് മുറിച്ചല്ല, പിറന്നാള്‍ ആഘോഷം സെഞ്ച്വറിയടിച്ച്!- ഇതാ അഞ്ച് പേര്‍

പിറന്നാള്‍ ദിവസം സെഞ്ച്വറി കുറിച്ച താരങ്ങള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം രാജ്യത്തിന്റെ ജഴ്‌സിയണിയുന്ന ഏതൊരു ബാറ്ററുടെയും ഏറ്റവും വലിയ ആഗ്രഹം സെഞ്ച്വറിയോടെ സ്വന്തം ടീമിനെ വിജയിപ്പിക്കുകയെന്നതായിരിക്കും. ഒരു ബാറ്ററെ സംബന്ധിച്ച് ഇതിനേക്കാള്‍ അഭിമാനം നല്‍കുന്ന മറ്റെന്താണുള്ളത്. പക്ഷെ എല്ലാ ബാറ്റര്‍മാര്‍ക്കും സാധിക്കുന്ന കാര്യമല്ലയിത്.

ദേശീയ ടീമിനായി സ്വന്തം പിറന്നാള്‍ ദിനത്തില്‍ കളിക്കാനിറങ്ങി സെഞ്ച്വറി കുറിച്ചാല്‍ എങ്ങനെയിരിക്കും. ഏതൊരു ക്രിക്കറ്ററെ സംബന്ധിച്ചും വളരെ സ്‌പെഷ്യലായ മുഹൂര്‍ത്തമായിരിക്കും അത്. ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ വളരെ കുറച്ച് പേര്‍ക്കു മാത്രമേ പിറന്നാള്‍ ദിനത്തില്‍ സെഞ്ച്വറി നേടാനായിട്ടുള്ളൂവെന്നു കാണാം. ഈ നേട്ടം കൈവരിച്ച പ്രമുഖരായ അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

സനത് ജയസൂര്യ

സനത് ജയസൂര്യ

ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ സനത് ജയസൂര്യ സ്വന്തം പിറന്നാള്‍ സെഞ്ച്വറിയോടെ ആഘോഷിക്കാന്‍ ഭാഗ്യം ലഭിച്ച താരങ്ങളിലൊരാണ്. 39ാം പിറന്നാള്‍ ദിനത്തിലായിരുന്നു അദ്ദേഹം തന്റെ 29ാമത്തെ ഏകദിന സെഞ്ച്വറി തികച്ചത്. 2008ലെ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ മാച്ചിലായിരുന്നു ജയസൂര്യ സെഞ്ച്വറിയോടെ കസറിയത്.

2

ബംഗ്ലാദേശുമായുള്ള മല്‍സരത്തില്‍ വെടിക്കെട്ട് ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്. വെറും 88 ബോളില്‍ 130 റണ്‍സ് ജയസൂര്യ വാരിക്കൂട്ടി. 16 ബൗണ്ടറികളും ആറു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. വെറും 55 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം സെഞ്ച്വറി തികച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ജയസൂര്യ- കുമാര്‍ സങ്കക്കാര. സഖ്യം 201 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഈ മല്‍സരത്തില്‍ 158 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ശ്രീലങ്ക ഫൈനലിലും കടന്നിരുന്നു.

റോസ് ടെയ്‌ലര്‍

റോസ് ടെയ്‌ലര്‍

ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായിരുന്ന റോസ് ടെയ്‌ലറും പിറന്നാള്‍ ദിനത്തില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. 2011ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരായ പോരാട്ടത്തിലായിരുന്നു ടെയ്‌ലറുടെ തകര്‍പ്പന്‍ പിറന്നാള്‍ ഇന്നിങ്‌സ്.
ടെയ്‌ലറുടെ 27ാം പിറന്നാള്‍ ദിനത്തിലായിരുന്നു കിവീസ്- പാക് പോരാട്ടം.

4

ഈ മല്‍സരത്തില്‍ 124 ബോളില്‍ 131 റണ്‍സ് ടെയ്‌ലര്‍ സ്‌കോര്‍ ചെയ്തു. എട്ടു ബൗണ്ടറികളും ഏഴു സിക്‌സറും അദ്ദേഹമടിച്ചു. ആദ്യം ബാറ്റ് ചെയ്ത കിവീസ് 302 റണ്‍സെന്ന വലിയ ടോട്ടലും പടുത്തുയര്‍ത്തി. മറുപടിയില്‍ പാകിസ്താന്‍ വെറും 192 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചായത് ടെയ്‌ലറായിരുന്നു.

വിനോദ് കാംബ്ലി

വിനോദ് കാംബ്ലി

പ്രതിഭയുണ്ടായിട്ടും ഇന്ത്യന്‍ ക്രിക്കറ്റില്‍ എങ്ങുമെത്താനാവാതെ പോയ നിര്‍ഭാഗ്യവാനാണ് വിനോദ് കാംബ്ലി. അദ്ദേഹത്തിനും പിറന്നാള്‍ ദിവസം സെഞ്ച്വറി നേടാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. 21ാം പിറന്നാള്‍ ദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ജയ്പൂരില്‍ നടന്ന ഏകദിനത്തിലായിരുന്നു കാംബ്ലി സെഞ്ച്വറി കുറിച്ചത്.
ഈ മല്‍സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം ചേര്‍ന്ന് നാലാം വിക്കറ്റില്‍ 164 റണ്‍സ് അടിച്ചെടുക്കാനും കാംബ്ലിക്കായിരുന്നു. മല്‍സരത്തില്‍ 149 ബോളുകളില്‍ നിന്നും പുറത്താവാതെ 100 റണ്‍സ് അദ്ദേഹം നേടി. ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറും ഇതിലുള്‍പ്പെടുും. പക്ഷെ കാംബ്ലിയുടെ സെഞ്ച്വറിക്കു ടീമിനെ രക്ഷിക്കാനായില്ല. രണ്ടോവര്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് ചേസ് ചെയ്ത് വിജയിക്കുകയായിരുന്നു.

ജാസണ്‍ ഗില്ലെസ്പി

ജാസണ്‍ ഗില്ലെസ്പി

ഓസ്‌ട്രേലിയയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ജാസണ്‍ ഗില്ലെസ്പിക്കും പിറന്നാള്‍ ദിവസം സെഞ്ച്വറി നേടാനായിട്ടുണ്ട്. ടെസ്റ്റിലാണ് അദ്ദേഹം പിറന്നാള്‍ ദിവസം ഡബിള്‍ സെഞ്ച്വറിയോടെ കസറിയത്. ഗില്ലെസ്പിയുടെ കരിയറിലെ അവസാനത്തെ ടെസ്റ്റും കൂടിയായിരുന്നു ഇത്.
2006ല്‍ ബംഗ്ലാദേശിനെതിരേ 31ാം പിറന്നാള്‍ ദിനത്തിലായിരുന്നു ഗില്ലെസ്പി കളിക്കാനിറങ്ങിയത്. മൂന്നാം നമ്പറില്‍ നൈറ്റ് വാച്ച്മാനായി ക്രീസിലേക്കു വന്ന അദ്ദേഹം അവിശ്വസനീയ ഇന്നിങ്‌സിലൂടെ ലോകത്തെ ഞെട്ടിക്കുകയായിരുന്നു. പുറത്താവാതെ 201 റണ്‍സാണ് ഗില്ലെസ്പി നേടിത്. ഇതു ഓസീസിനെ ഒന്നാമിന്നിങ്‌സില്‍ 384 റണ്‍സിന്റെ വലിയ ലീഡ് നേടിക്കൊടുക്കുകയും ചെയ്തു. 425 ബോളില്‍ 26 ബൗണ്ടറികളും രണ്ടു സിക്‌സറും ഗില്ലെസ്പിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളുടെയും അവകാശായിയ ഇന്ത്യയുയെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പിറന്നാള്‍ ദിവസം സെഞ്ച്വറി നേടിയവരുടെ കൂട്ടത്തിലുണ്ട്. കൊക്കോക്കോള കപ്പില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കലാശപ്പോരിലാണ് 25ാം വയസ്സില്‍ സച്ചിന്‍ കളിച്ചത്. ഷാര്‍ജയില്‍ നടന്ന പോരാട്ടത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അവിസ്മരമണിയ ബാറ്റിങ് വിരുന്നായിരുന്നു ക്രിക്കറ്റ് ലോകം അന്നു കണ്ടത്.

8

ഓസീസിനെതിരേ ഇന്ത്യ 273 റണ്‍സെന്ന വലിയ വിജയലക്ഷ്യം പിന്തുടരവെയാണ് സച്ചിന്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ടീമിന്റെ ഹീറോയായത്. 131 ബോളില്‍ 134 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ആറു വിക്കറ്റ് വിജയവുമായ ഇന്ത്യയെ ജേതാക്കളാക്കുകയും ചെയ്തു. 12 ബൗണ്ടറികളും മൂന്നു സിക്‌സറും സച്ചിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചായി മാത്രമല്ല പ്ലെയര്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടത് സച്ചിനായിരുന്നു. പിന്നീടൊരിക്കലും ഇന്ത്യക്കു വേണ്ടി പിറന്നാള്‍ ദിനത്തില്‍ സച്ചിന് കളിക്കാന്‍ അവസരവും ലഭിച്ചില്ല.

Story first published: Friday, June 3, 2022, 13:33 [IST]
Other articles published on Jun 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+