Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു മത്സരത്തില്‍ത്തന്നെ 'പേസും സ്പിന്നും' എറിഞ്ഞു, അഞ്ച് താരങ്ങളിതാ, രണ്ട് ഇന്ത്യക്കാരും

1

ക്രിക്കറ്റില്‍ പേസ്, സ്പിന്‍, മീഡിയം എന്നിങ്ങനെയാണ് ബൗളര്‍മാര്‍ പൊതുവേ പന്തെറിയാറ്. ഈ മൂന്ന് രീതിയിലെ സ്‌പെഷ്യലിസ്റ്റുകള്‍ ഏറെയാണ്. പേസര്‍മാരെ പരിഗണിക്കുമ്പോള്‍ ഷുഹൈബ് അക്തര്‍, മുഹമ്മദ് സമി, വസിം അക്രം, ജസ്പ്രീത് ബുംറ, ബ്രെറ്റ് ലീ, ഗ്ലെന്‍ മാഗ്രാത്ത് എന്നിവരുടെ പേരുകളൊക്കെയാവും ആദ്യം മനസിലേക്കെത്തുക. സ്പിന്നര്‍മാരിലേക്ക് വരുമ്പോള്‍ ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, അനില്‍ കുംബ്ലെ എന്നിവരാവും ആദ്യം ഓര്‍മ വരിക.

എന്നാല്‍ ഒരു മത്സരത്തില്‍ത്തന്നെ സ്പിന്നും പേസും എറിഞ്ഞ ചില താരങ്ങളുണ്ട്. ക്രിക്കറ്റില്‍ അപൂര്‍വ്വമായി മാത്രം സംഭവിച്ചിട്ടുള്ള ഇത്തരമൊരു ബൗളിങ് അഞ്ച് താരങ്ങളാണ് നടത്തിയിട്ടുള്ളത്. ഇതില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടും. ആരൊക്കെയാണ് ആ താരങ്ങളാണെന്ന് പരിശോധിക്കാം.

മാര്‍നസ് ലാബുഷാനെ

മാര്‍നസ് ലാബുഷാനെ

ഓസീസ് സൂപ്പര്‍ താരങ്ങളിലൊരാളാണ് മാര്‍നസ് ലാബുഷാനെ ഈ പട്ടികയില്‍ ഇടം പിടിച്ച താരമാണ്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ലാബുഷാനെ പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയില്‍ അപൂര്‍വ്വമായാണ് പന്തെറിഞ്ഞിട്ടുള്ളത്. ഒരേ മത്സരത്തില്‍ സ്പിന്നും പേസും എറിയാന്‍ ലാബുഷാനെക്ക് സാധിച്ചിട്ടുണ്ട്. പാകിസ്താനെതിരേ കറാച്ചിയില്‍ നടന്ന ടെസ്റ്റിലാണ് സംഭവം. ലെഗ് സ്പിന്നറായ താരം ആദ്യ ഇന്നിങ്‌സില്‍ ഒരോവര്‍ മീഡിയം പേസാണ് എറിഞ്ഞത്. എന്നാല്‍ പിച്ചിലെ ടേണ്‍ മനസിലാക്കി പന്നീട് സ്പിന്നാണ് അദ്ദേഹം ചെയ്തത്. നിലവില്‍ ഓസീസ് ടെസ്റ്റ് നിരയിലെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് ലാബുഷാനെ.

കോളിന്‍ മില്ലര്‍

കോളിന്‍ മില്ലര്‍

മുന്‍ ഓസ്‌ട്രേലിയന്‍ താരം കോളിന്‍ മില്ലറും ഒരു മത്സരത്തില്‍ത്തന്നെ സ്പിന്നും പേസും എറിഞ്ഞിട്ടുണ്ട്. പേസറായ താരം പരിക്കിനെത്തുടര്‍ന്നാണ് സ്പിന്നെറിയേണ്ടി വന്നത്. 2000ല്‍ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റിലായിരുന്നു സംഭവം. മത്സരത്തില്‍ സ്റ്റീഫന്‍ ഫ്‌ളമ്മിങ്ങിനെതിരേ സ്പിന്നെറിഞ്ഞ താരം മാത്യു സിന്‍ക്ലയറിനെതിരേ മീഡിയം പേസാണെറിഞ്ഞത്. മീഡിയം പേസിലൂടെ സിന്‍ക്ലയറിനെ പുറത്താക്കാനും കോളിന്‍ മില്ലറിനായെന്നതാണ് എടുത്തുപറയേണ്ടത്.

മനോജ് പ്രഭാകര്‍

മനോജ് പ്രഭാകര്‍

മുന്‍ ഇന്ത്യന്‍ താരം മനോജ് പ്രഭാകറും ഒരേ മത്സരത്തില്‍ സ്പിന്നും പേസും എറിഞ്ഞ താരമാണ്. 1996ലെ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് അദ്ദേഹം മീഡിയം പേസിലും സ്പിന്നിലും പന്തെറിഞ്ഞത്. മീഡിയം പേസ് എറിഞ്ഞ രണ്ട് ഓവറില്‍ 33 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നിര്‍ദേശ പ്രകാരം മനോജ് സ്പിന്‍ എറിയുകയായിരുന്നു. എന്നാല്‍ വലിയ കാര്യമുണ്ടായില്ല. മത്സരത്തില്‍ നന്നായി മനോജ് തല്ലുവാങ്ങി.

സൊഹൈല്‍ തന്‍വീര്‍

സൊഹൈല്‍ തന്‍വീര്‍

പാകിസ്താന്‍ പേസര്‍ സൊഹൈല്‍ തന്‍വീറും ഒരു മത്സരത്തില്‍ത്തന്നെ സ്പിന്നും പേസും എറിഞ്ഞ ബൗളറാണ്. 2007ല്‍ ഇന്ത്യക്കെതിരായ മത്സരത്തിലാണ് തന്‍വീറിന്റെ ഈ പ്രകടനം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ പേസിന് വലിയ പിന്തുണ ലഭിച്ചില്ല. ഇതോടെയാണ് അദ്ദേഹം ഇടം കൈകൊണ്ട് സ്പിന്നെറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും മികച്ച റെക്കോഡുള്ള താരമാണ് തന്‍വീര്‍.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഓഫ് സ്പിന്നറെന്ന നിലയിലും തിളങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ബൗളിങ്ങില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. കരിയറിന്റെ തുടക്കത്തില്‍ സച്ചിന്‍ ഒരു മത്സരത്തില്‍ തന്നെ ഓഫ് സ്പിന്‍, ലെഗ് സ്പിന്‍, മീഡിയം പേസ് പന്തുകള്‍ എറിഞ്ഞിട്ടുണ്ട്. പല സമയത്തും ടീമിനെ പന്തുകൊണ്ട് സഹായിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് സാധിച്ചിട്ടുമുണ്ട്.

Story first published: Sunday, March 20, 2022, 17:45 [IST]
Other articles published on Mar 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+