For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റില്‍ മാത്രമല്ല ഇവര്‍ താരങ്ങള്‍, ബിസിനസില്‍ കോടികള്‍ വാരുന്നു, ആറ് പേരിതാ

ക്രിക്കറ്റിലൂടെ നേടിയെടുക്കുന്ന വരുമാനത്തിന്റെ ഇരട്ടിയിലധികം ബിസിനസിലൂടെ സമ്പാദിക്കുന്നവരാണ് മിക്കവരും

1

ക്രിക്കറ്റ് താരങ്ങള്‍ക്ക് പൊതുവേ ക്രിക്കറ്റിലൂടെയും പരസ്യ വരുമാനത്തിലൂടെയും കോടികളാണ് ലഭിക്കുന്നത്. ഐപിഎല്‍ പോലുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ വരവോടെ താരങ്ങളുടെ വരുമാനം ഇരട്ടിയായിട്ടുണ്ടെന്ന് പറയാം. എന്നാല്‍ ഒട്ടുമിക്ക പ്രമുഖ ക്രിക്കറ്റ് താരങ്ങളും മറ്റ് പല മേഖലയിലും പണം നിക്ഷേപിച്ചിട്ടുള്ള ബിസിനസുകാരാണ്. ക്രിക്കറ്റിലൂടെ നേടിയെടുക്കുന്ന വരുമാനത്തിന്റെ ഇരട്ടിയിലധികം ബിസിനസിലൂടെ സമ്പാദിക്കുന്നവരാണ് മിക്കവരും. ഇത്തരത്തില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നീണ്ട ക്രിക്കറ്റ് കരിയറിലൂടെത്തന്നെ വലിയ സമ്പാദ്യം ഉണ്ടാക്കിയെടുത്തവരിലൊരാളാണ്. വിരമിച്ച ശേഷം മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലക സഹായിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് കൂടാതെ ബിസിനസിലും സച്ചിന്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. മുസാഫിര്‍ എന്ന യുഎഇ ആസ്ഥാനമായുള്ള ട്രാവല്‍ കമ്പിനിയില്‍ 7.5 ശതമാനം ഷെയര്‍ സച്ചിന്റെ പേരിലുണ്ട്. സ്മാഷ് എന്റര്‍ടെയ്ന്‍മെന്റില്‍ 18 ശതമാനം ഷെയറും അദ്ദേഹത്തിനുണ്ട്. യൂനിവേഴ്‌സല്‍ കളക്ടാബില്ല ബ്രാന്റിലും 28 ശതമാനം അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. മറ്റ് അനേകം നിക്ഷേപങ്ങളുമുണ്ട്.

വിരാട് കോലി

വിരാട് കോലി

മുന്‍ ഇന്ത്യന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി കോടികളുടെ ആസ്ഥിയുള്ളവരിലൊരാളാണ്. 2021ലെ ടി20 ലോകകപ്പിന് ശേഷമാണ് കോലി ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞത്. വളരെ പ്രശസ്തനായ താരങ്ങളിലൊരാളാണ് കോലി. പരസ്യ വരുമാനത്തിലൂടെയും ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെയും കോടികള്‍ വാരുന്ന കോലിക്ക് വ്രോഗന്‍ എന്ന പേരില്‍ ബ്രാന്റുണ്ട്. ഫിറ്റ്‌നസുകൊണ്ട് യുവതാരങ്ങള്‍ക്ക് പ്രചോദനമായ വിരാട് സ്‌പോര്‍ട്ട് കോന്‍വോയുടെ ഷെയര്‍ ഹോള്‍ഡറാണ്. മറ്റ് നിരവധി സ്ഥാപനങ്ങളിലും കോലിക്ക് ഷെയര്‍ ഉണ്ട്.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യയുടെ മുന്‍ നായകനും ബിസിസി ഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും കോടികള്‍ ആസ്ഥിയുള്ള താരങ്ങളിലൊരാളാണ്. വിരമിക്കലിന് ശേഷം പരിശീലക റോളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഗാംഗുലി ഫുഡ് പവലിയന്‍ എന്നൊരു റസ്റ്റോറന്റ് നടത്തുന്നുണ്ട്. ഐഎസ്എല്ലില്‍ എടികെയിലും അദ്ദേഹത്തിന് നിക്ഷേപം ഉണ്ടായിരുന്നു. കുടുംബ പരമായുള്ള നിരവധി ബിസിനസുകളും ഗാംഗുലിക്കുണ്ട്.

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ ഇന്ത്യന്‍ നായകനും സിഎസ്‌കെ നായകനുമായ എംഎസ് ധോണിക്കും കോടികളുടെ ആസ്തിയാണുള്ളത്. ഇന്ത്യയെ മൂന്ന് ഐസിസി കിരീടം ചൂടിച്ച ധോണി സിഎസ്‌കെയെ നാല് തവണ ഐപിഎല്ലിലും ചാമ്പ്യന്മാരാക്കി. 2020ല്‍ വിരമിച്ച പ്രഖ്യാപിച്ച ധോണി ഇപ്പോഴും പരസ്യങ്ങളിലൂടെ വലിയൊരു വരുമാനം ഉണ്ടാക്കുന്നുണ്ട്. അതോടൊപ്പം നിരവധി ബിസിനസും ചെയ്യുന്ന ധോണി പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത് കൃഷിയിലാണ്. ധോണിയുടെ ബ്രാന്റ്‌സിലുള്ള പച്ചക്കറികള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. കൂടാതെ പുതിയ ബിയര്‍ ബ്രാന്റും കഴിഞ്ഞിടെ ധോണി ഇറക്കിയിരുന്നു.

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

മുന്‍ ഇന്ത്യന്‍ സ്പിന്നറും നായകനും പരിശീലകനുമാണ് അനില്‍ കുംബ്ലെ. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ പരിശീലകന്‍ കൂടിയായ കുംബ്ലെ സ്‌പോര്‍ട്‌സ് ട്രയിനിങ് കണ്‍സള്‍ട്ടിങ് കമ്പിനി നടത്തുന്നുണ്ട്. ക്രിക്കറ്റ് കോച്ചിങ് സെന്ററും കുംബ്ലെ നടത്തുന്നു. കുട്ടികളിലെ പ്രതിഭകളെ കണ്ടെത്താനാണ് അദ്ദേഹം കൂടുതല്‍ ശ്രമിക്കുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളിലാണ് കുംബ്ലെ തന്റെ ബിസിനസ് നടത്തുന്നത്.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ നിരവധി ബിസിനസുകള്‍ ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് സ്‌പോര്‍ട്‌സ് ബാറാണ്. ട്രിപ്പിള്‍ സെഞ്ച്വറി 333 എന്നാണ് സ്ഥാപനത്തിന്റെ പേര്. ഫാഷന്‍ മേഖലയിലും കൈവച്ച ഗെയ്‌ലിന്റെ ബ്രാന്റിന്റെ പേര് ആറ്റിറ്റിയൂഡ് ഡോട്ട് കോം എന്നാണ്. വീഡിയോ ഗെയിം മേഖലയില്‍ അദ്ദേഹം നിരവധി നിക്ഷേപം നടത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസമായ ഗെയ്ല്‍ കളിക്കാത്ത ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകള്‍ കുറവാണെന്ന് പറയാം.

Story first published: Friday, June 10, 2022, 19:17 [IST]
Other articles published on Jun 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+