For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റിലും ഏകദിനത്തിലും 10000 റണ്‍സ്, നേട്ടം ഏഴ് പേര്‍ക്ക് മാത്രം, രണ്ട് ഇന്ത്യക്കാര്‍

ഏകദിനത്തിലും ടെസ്റ്റിലും 10000 റണ്‍സ് എന്ന മാജിക്കല്‍ സംഖ്യ നേടിയ ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം

1

ടെസ്റ്റിലും പരിമിത ഓവറിലും ഒരുപോലെ മികവ് കാട്ടുകയെന്നത് എളുപ്പമല്ല. പ്രതിഭയും ക്ഷമയും ഭാഗ്യവുമെല്ലാം പിന്തുണച്ചാല്‍ മാത്രമെ ഈ നേട്ടത്തിലേക്കെത്താന്‍ സാധിക്കുകയുള്ളു. ഏകദിന ക്രിക്കറ്റില്‍ വലിയ കരിയര്‍ സൃഷ്ടിച്ച പലര്‍ക്കും ഇതേ നേട്ടം ടെസ്റ്റില്‍ ആവര്‍ത്തിക്കാനായിട്ടില്ല. ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ഫിറ്റ്‌നസും സ്ഥിരതയാര്‍ന്ന പ്രകടനവും വേണം. ഇനി ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിച്ചവരെ നോക്കുമ്പോള്‍ ഇവരില്‍ പലരുടേയും ഏകദിന കരിയര്‍ മോശമായിരിക്കും. ടെസ്റ്റിലെ മെല്ലെപ്പോക്ക് ശൈലികൊണ്ട് ഏകദിനത്തില്‍ വലിയ കരിയര്‍ സൃഷ്ടിക്കുക പ്രയാസമാണ്. ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ ഏകദിനത്തിലും ടെസ്റ്റിലും 10000 റണ്‍സ് എന്ന മാജിക്കല്‍ സംഖ്യ നേടിയ ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയിലൊരാള്‍. രണ്ട് ഫോര്‍മാറ്റിസും ഗംഭീര റെക്കോഡുകള്‍ സച്ചിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 15921 റണ്‍സും ഏകദിനത്തില്‍ 18426 റണ്‍സുമാണ് സച്ചിന്‍ നേടിയത്. 24 വര്‍ഷത്തോളം നീണ്ട കരിയറില്‍ 30000 ലധികം റണ്‍സും 100 സെഞ്ച്വറിയും അദ്ദേഹം നേടി. 164 തവണ 50 പ്ലസ് റണ്‍സ് നേടാനും സച്ചിനായിട്ടുണ്ട്. ലോക ക്രിക്കറ്റിന്റെ വിസ്മയമായ സച്ചിന്റെ പേരിലാണ് കൂടുതല്‍ റണ്‍സ്, സെഞ്ച്വറി റെക്കോഡ്.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങാണ് ഈ പട്ടികയിലെ മറ്റൊരാള്‍. ടെസ്റ്റില്‍ 13378 റണ്‍സും ഏകദിനത്തില്‍ 13704 റണ്‍സുമാണ് റിക്കി പോണ്ടിങ്ങിന്റെ പേരിലുള്ളത്. നായകനായും ബാറ്റ്‌സ്മാനായും വിസ്മയിപ്പിച്ച പോണ്ടിങ് 71 സെഞ്ച്വറികളും രണ്ട് ഫോര്‍മാറ്റുകളിലായി നേടിയിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ മികവ് കാട്ടിയ പോണ്ടിങ് നിലവില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണ്.

ജാക്‌സ് കാലിസ്

ജാക്‌സ് കാലിസ്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ജാക്‌സ് കാലിസ്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച സൂപ്പര്‍ താരങ്ങളിലൊരാളായ കാലിസ് ടെസ്റ്റില്‍ 13289 റണ്‍സും ഏകദിനത്തില്‍ 11579 റണ്‍സുമാണ് നേടിയിട്ടുള്ളത്. 24868 റണ്‍സ് രണ്ട് ഫോര്‍മാറ്റിലുമായി അദ്ദേഹം നേടിയിട്ടുണ്ട്. ബാറ്റുകൊണ്ട് മാത്രമല്ല പേസ് ബൗളിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനായിരുന്നു കാലിസ്.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ ബാറ്റിങ് വന്മതിലായിരുന്നു രാഹുല്‍ ദ്രാവിഡ്. എത്ര നേരം വേണമെങ്കിലും ക്ഷമയോടെ ക്രീസില്‍ നില്‍ക്കാനുള്ള കഴിവ് ദ്രാവിഡിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളിലൊരാളാണ് ദ്രാവിഡ്. ഏകദിനത്തിലും മോശമല്ലാത്ത കരിയര്‍ സൃഷ്ടിച്ച ദ്രാവിഡ് ഇന്ത്യക്കായി ടി20യും കളിച്ചു. 13288 ടെസ്റ്റ് റണ്‍സും 10889 ഏകദിന റണ്‍സുമാണ് ദ്രാവിഡിന്റെ പേരിലുള്ളത്. 48 സെഞ്ച്വറികളും അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിലുണ്ട്.

കുമാര്‍ സംഗക്കാര

കുമാര്‍ സംഗക്കാര

ശ്രീലങ്കയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കുമാര്‍ സംഗക്കാരയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ 11988 റണ്‍സും ഏകദിനത്തില്‍ 13136 റണ്‍സുമാണ് സംഗക്കാര നേടിയത്. 25124 റണ്‍സ് കരിയറില്‍ നേടിയ സംഗക്കാരയുടെ പേരില്‍ 63 അന്താരാഷ്ട്ര സെഞ്ച്വറികളുമുണ്ട്. ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ട് മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം തിളങ്ങി. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനാണ് കുമാര്‍ സംഗക്കാര.

ബ്രയാന്‍ ലാറ

ബ്രയാന്‍ ലാറ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ ഇതിഹാസമാണ് ബ്രയാന്‍ ലാറ. ടെസ്റ്റില്‍ ഒറ്റക്ക് 400 റണ്‍സടിച്ച ലാറയുടെ പേരിലാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ്. ടെസ്റ്റില്‍ 11953 റണ്‍സും ഏകദിനത്തില്‍ 10405 റണ്‍സുമാണ് ലാറ നേടിയത്. 53 സെഞ്ച്വറികളാണ് ലാറയുടെ പേരിലുള്ളത്. ക്യാപ്റ്റനെന്ന നിലയിലും മികച്ച റെക്കോഡുകളുള്ള ലാറ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്.

മഹേല ജയവര്‍ധന

മഹേല ജയവര്‍ധന

മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസവുമായ മഹേല ജയവര്‍ധന മൂന്ന് ഫോര്‍മാറ്റിലും മികച്ച ബാറ്റിങ് റെക്കോഡ് സൃഷ്ടിച്ചെടുത്ത താരമാണ്. വലം കൈയന്‍ ടോപ് ഓഡര്‍ താരമായ ജയവര്‍ധന ടെസ്റ്റില്‍ 11814 റണ്‍സും ഏകദിനത്തില്‍ 12212 റണ്‍സുമാണ് നേടിയിട്ടുള്ളത്. 24026 റണ്‍സ് കരിയറിനോട് ചേര്‍ന്ന ജയവര്‍ധന 54 സെഞ്ച്വറികളും ഇതിനോടകം നേടിയിട്ടുണ്ട്. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനാണ് ജയവര്‍ധന.

Story first published: Tuesday, March 29, 2022, 17:18 [IST]
Other articles published on Mar 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+