ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് പകരം വയ്ക്കാനില്ലാത്ത, എല്ലാവരുടെയും ആരാധാന പാത്രമായ താരമാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമെന്നു തന്നെ അദ്ദേഹത്തെ കുറിച്ചു പറയാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ആരാധകര്‍ക്കു സച്ചിനോടുള്ള ആരാധനയ്ക്കും സ്‌നേഹത്തിനുമൊന്നും ഒരു കുറവും സംഭവിച്ചിട്ടില്ല.
കളിക്കളത്തിലെ മാജിക്കല്‍ പ്രകടനങ്ങള്‍ മാത്രമല്ല, പുറത്തുള്ള സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തെ എതിരാളിക്കു പോലും പ്രിയങ്കരനാക്കി മാറ്റി. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് 2013ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും സച്ചിന്റെ പടിയിറക്കം.
റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?
മുംബൈയെ വാംഖഡെയില്‍ നവംബര്‍ 14 മുതല്‍ 16 വരെ നടന്ന ടെസ്റ്റിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍. എന്തുകൊണ്ടാണ് വിരമിക്കല്‍ മല്‍സരം വാംഖഡെയില്‍ തന്നെ കളിക്കാന്‍ താന്‍ ആഗ്രഹിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സച്ചിന്‍.

എന്തുകൊണ്ട് വാംഖഡെ?
ഇന്ത്യന്‍ കുപ്പായത്തില്‍ അവസാന മല്‍സരം കളിക്കാനുള്ള വേദിയായി എന്തുകൊണ്ട് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തെ തന്നെ തിരഞ്ഞെടുത്തുവെന്ന ചോദ്യത്തിനു കൃത്യമായ മറുപടി സച്ചിന്‍ ടെണ്ടുല്‍ക്കറിനുണ്ട്. തന്റെ അമ്മയ്ക്കു വേണ്ടിയായിരുന്നു ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് അദ്ദേഹം പറയുന്നത്.
ഈ പരമ്പരയ്ക്കു മുമ്പ് എന്റെ അവസാന മല്‍സരത്തെക്കുറിച്ച് പ്രഖ്യാപനം വന്നപ്പോള്‍ തന്നെ വലിയൊരു ആഗ്രഹം മനസ്സിലുണ്ടായിരുന്നു. ഇതേ തുടര്‍നു ഞാന്‍ ബിസിസിഐയെ സമീപിച്ച് ഒരു അഭ്യര്‍ഥന നടത്തുകയും ചെയ്തു. ഒരു സ്‌പെഷ്യലായ കാരണത്താല്‍ എന്റെ അവസാന മല്‍സരം മുംബൈയില്‍ വേണമെന്ന് ആഗ്രഹിക്കുന്നതായി ബിസിസിഐയെ അറിയിക്കുകയും ചെയ്തു.
ദാദ- ധവാന്‍ ഓപ്പണിങ്, മൂന്നില്‍ ഗംഭീര്‍!! പിന്നാലെ യുവി; ഇന്ത്യന്‍ ഇടംകൈയന്‍മാരുടെ സൂപ്പര്‍ 11
30 വര്‍ഷത്തോളം ഇന്ത്യയുടെ കുപ്പായമണിഞ്ഞിട്ടും എന്റെ അമ്മയ്ക്കു ഒരിക്കും ഞാന്‍ കളിക്കുന്നത് നേരിട്ടു കാണാന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ആ സമയത്തു (വിടുവാങ്ങല്‍ പരമ്പര) അമ്മയ്ക്കു യാത്ര ചെയ്യാനും ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വാംഖഡെയിലേക്കു ഒഴികെ മറ്റൊരിടത്തക്കും അമ്മയ്ക്കു അന്നു വരാനും സാധിക്കില്ലായിരുന്നു.
എന്റെ മല്‍സരം നേരിട്ട് അമ്മ കാണണമെന്നു ഞാന്‍ അന്നു ആഗ്രഹിച്ചു. എന്റെ അഭ്യര്‍ഥന ബിസിസിഐ അന്നു അംഗീകരിക്കുകയും ചെയ്യുകയായിരുന്നുവെന്നു സച്ചിന്‍ വെളിപ്പെടുത്തി. വാംഖഡെ സ്റ്റേഡിയത്തിന്റെ 50ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗംഭീര യാത്രയപ്പ്
സച്ചിന്‍ ടെണ്ടുല്‍ക്കറിന് അര്‍ഹിച്ച ഒരു ഗംഭീര യാത്രയയപ്പ് തന്നെ വിടവാങ്ങല്‍ മല്‍സരത്തില്‍ ഇന്ത്യക്കു നല്‍കാന്‍ സാധിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റാണ് അന്നു വാംഖഡെയില്‍ നടന്നത്. ഈ കളിയില്‍ വിന്‍ഡീസിനെ ഇന്നിങ്‌സിനും 126 റണ്‍സിനും കെട്ടുകെട്ടിച്ചാണ് എംഎസ് ധോണിയും സംഘവും സച്ചിനു ഉചിതമായ യാത്രയയപ്പ് നല്‍കിയത്.
ഈ ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ മാത്രമേ ബാറ്റ് ചെയ്യാന്‍ സാധിച്ചുള്ളൂവെങ്കിലും ഫിഫ്റ്റി പ്ലസ് സ്‌കോറുമായി തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. സെഞ്ച്വറി മിസ്സായെങ്കിലും നാലാം നമ്പറില്‍ ഇറങ്ങിയ സച്ചിന്‍ 74 റണ്‍സ് സ്‌കോര്‍ ചെയ്തു. 118 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 12 ഫോറുകളുണ്ടായിരുന്നു.