For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഞാന്‍ പറ്റില്ലെന്നു പറഞ്ഞു, വീരു വിയര്‍ത്തു!- സെവാഗിനെ പറ്റിച്ചതിനെക്കുറിച്ച് സച്ചിന്‍

2003ലെ ലോകകപ്പിനിടെയായിരുന്നു സംഭവം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ കളത്തിനു അകത്തും പുറത്തും എല്ലായ്‌പ്പോളും ജോളിയായി കാണപ്പെട്ടിരുന്നയാളാണ് മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗ്. ബാറ്റ് കൊണ്ട് എതിരാളികളുടെ ഉറക്കം കെടുത്തിയിരുന്ന വീരു കുസൃതികള്‍ ഒപ്പിച്ച് ടീമംഗങ്ങള്‍ക്കും 'പണി' കൊടുക്കുന്നതില്‍ മിടുക്കനായിരുന്നു. കരിയറില്‍ നിരവധി യുവതാരങ്ങളെ സെവാഗ് ഈ തരത്തില്‍ പറ്റിച്ചിട്ടുണ്ട്. വിരമിച്ച ശേഷവും തന്റെ മുന്‍ ടീമംഗങ്ങളെ അദ്ദേഹം ഇടയ്ക്കിടെ പറ്റിക്കാറുണ്ട്.

sachin sehwag

എന്നാല്‍ ഒരിക്കല്‍ സെവാഗിനും താന്‍ ഇതുപൊലെയൊരു പണി തിരിച്ചുകൊടുത്തായി വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ബാറ്റിങ് പങ്കാളിയും ബാറ്റിങ് വിസ്മയവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഗ്രൗണ്ടില്‍ വീരു ശരിക്കും വിയര്‍ത്തുപോയ ഒരു സംഭവത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.

sachin sehwag

2003ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനിടെയുണ്ടായ രസകരമായ ഒരു സംഭവത്തെക്കുറിച്ചാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് ഇന്ത്യയും ചിരവൈരികളായ പാകിസ്താനുമാണ് സെഞ്ചൂറിയനില്‍ നടന്ന പോരാട്ടത്തില്‍ കൊമ്പുകോര്‍ത്തത്. 274 റണ്‍സിന്റൈ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം പാകിസ്താന്‍ ഇന്ത്യക്കു നല്‍കിയിരുന്നു.

sachin sehwag

ഉച്ചഭക്ഷണ സമയത്ത് സംഗീതം ആസ്വദിച്ച് ഒരു വലിയ ബൗള്‍ ഐസ്‌ക്രീമും പഴവും കഴിച്ചാണ് റണ്‍ചേസിനു മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റണ്‍ചേസിനു മുമ്പ് മനസ്സ് ശാന്തമാക്കി നിലനിര്‍ത്തിയത്.
ഒരു ഓപ്പണറെന്ന നിലയില്‍ എല്ലായ്‌പ്പോഴും രണ്ടാമത് സ്‌ട്രൈക്ക് നേരിടാന്‍ ഇഷ്ടപ്പെടുന്നയാളാണ് സച്ചിന്‍. പക്ഷെ ചില കാരണങ്ങളാല്‍ പാകിസ്താനുമായുള്ള അന്നത്തെ കളിയില്‍ ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ അദ്ദേഹത്തോടു വീരേന്ദര്‍ സെവാഗ് ആവശ്യപ്പെടുകയായിരുന്നു.

sachin sehwag

മല്‍സരത്തിലെ ആദ്യത്തെ ബോള്‍ നേരിടാന്‍ വീരു എന്നോടു പറഞ്ഞു. എന്നാല്‍ ആദ്യം സ്‌ട്രൈക്ക് നേരിടില്ലെന്നു അദ്ദേഹത്തിനു ഞാന്‍ മറുപടി നല്‍കുകയും ചെയ്തു. സെവാഗിനെ ശരിക്കുമൊന്നു പറ്റിക്കാന്‍ ഞാന്‍ തീരുമാനിച്ചു. വീരു കുറച്ച് ഗ്യാസില്‍ നില്‍ക്കട്ടെയെന്നു ഞാന്‍ ചിന്തിച്ചു. അവന്‍ എല്ലായ്‌പ്പോഴും മറ്റുള്ളവരെ ഗ്യാസില്‍ നിര്‍ത്തുന്നയാളാണെന്നും വലിയൊരു ചിരിയോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശദമാക്കി.

sachin sehwag

സെവാഗ് കുറച്ചു സമയം ടെന്‍ഷനടിച്ചെങ്കിലും ആദ്യത്തെ ബോള്‍ നേരിട്ടത് സച്ചിന്‍ തന്നെയായിരുന്നു. ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രമായിരുന്നു ആദ്യ ഓവര്‍ എറിഞ്ഞത്. ഈ ഓവറില്‍ സച്ചിനും സെവാഗും ഓരോ ബൗണ്ടറികള്‍ വീതമടിച്ചു. ഒമ്പത് റണ്‍സാണ് ഇന്ത്യ നേടിയത്.

sachin 1

ഈ മല്‍സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇന്ത്യയുടെ വിജയത്തിനു അടിത്തറയിട്ട കൂട്ടുകെട്ടായിരുന്നു ഇത്. 5.4 ഓവറില്‍ 54 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. വസീം അക്രം, ഷുഐബ് അക്തര്‍, വഖാര്‍ യൂനുസ് ന്നിവരുള്‍പ്പെട്ട ലോകോത്തര ബൗളിങ് ആക്രമണത്തിനെതിരേയായിരുന്നു ഇത്. 14 ബോളില്‍ 21 റണ്‍സ് അടിച്ചെടുത്താണ് സെവാഗ് പുറത്തായത്. മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. വഖാര്‍ യൂനുസിനായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ബോളില്‍ നായകന്‍ സൗരവ് ഗാംഗുലിയെ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാക്കിയതോടെ ഇന്ത്യ ഞെട്ടിത്തരിച്ചു.

sachin

എന്നാല്‍ അന്നു സച്ചിന്റെ ദിവസമായിരുന്നു. പാക് ബൗളിങ് ആക്രമണത്തിനു മേല്‍ അദ്ദേഹം കത്തിക്കയറി. ഫലമാവട്ടെ 45.4 ഓവറില്‍ നാലു വിക്കറ്റിനു ഇന്ത്യ വിജയവും കൈക്കലാക്കി. 75 ബോളില്‍ 98 റണ്‍സ് അടിച്ചെടുത്ത സച്ചിനായിരുന്നു ഇന്ത്യയുടെ ഹീറോ. 12 ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹമടിച്ചു. യുവരാജ് സിങ് (50*), രാഹുല്‍ ദ്രാവിഡ് (44), മുഹമ്മദ് കൈഫ് (35) എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Story first published: Thursday, June 2, 2022, 17:00 [IST]
Other articles published on Jun 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+