Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ ആത്മകഥ എഴുതുകയാണ്, രഹസ്യങ്ങള്‍ പലതും പുറത്താകും

മുംബൈ: ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആത്മകഥ എഴുതുന്നു. അതേ കേട്ടത് സത്യമാണ്. നവംബര്‍ മാസം ആറാം തീയതി സച്ചിന്റെ ആത്മകഥ ആരാധകരുടെ കൈയ്യിലെത്തും. പ്ലേയിംഗ് ഇറ്റ് മൈ വേ - എന്റെ ആത്മകഥ എന്നാണ് പുസ്തകത്തിന്റെ പേര്. ഹോഡര്‍ ആന്‍ഡ് സ്‌റ്റോട്ടന്‍ ആണ് സച്ചിന്റെ ആത്മകഥയുടെ പ്രസാധാകര്‍.

ഇതുവരെ മറ്റാരോടും പറയാത്ത രഹസ്യങ്ങള്‍ പലതും ആത്മകഥയില്‍ ഉണ്ടാകും എന്നാണ് സച്ചിന്‍ പറയുന്നത്. ആത്മകഥ എഴുതാന്‍ സമ്മതിക്കുമ്പോള്‍ പരമാവധി സത്യസന്ധമായി എഴുതണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ക്രിക്കറ്റ് കളിച്ചത്. ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങള്‍ പലതും തുറന്ന് പറയേണ്ടി വരും എന്ന് എനിക്ക് അറിയാമായിരുന്നു.

sachin-1

മുംബൈയില്‍ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി ബാറ്റ് കയ്യിലെടുത്ത നാള്‍ മുതല്‍ ഓരോ കാര്യങ്ങളും എനിക്ക് ഓര്‍മയുണ്ട്. മുംബൈയിലെ അവസാന ടെസ്റ്റിന് ശേഷം നടത്തിയ പ്രസംഗത്തില്‍ സച്ചിന്‍ തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. രാജ്യസഭ എം പി കൂടിയാണ് സച്ചിന്‍. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം മറ്റ് കായിക ഇനങ്ങള പ്രോത്സാഹിപ്പിച്ചും പൊതുപരിപാടികളില്‍ പങ്കെടുത്തും മുന്നോട്ടുപോകുകയാണ് സച്ചിന്‍.

ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനായാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിശേഷിക്കപ്പെടുന്നത്. സെഞ്ചുറികളുടെ സെഞ്ചുറി അടക്കം എണ്ണമറ്റ റെക്കോര്‍ഡുകളും സച്ചിന്റെ പേരിലുണ്ട്. രണ്ടര പതിറ്റാണ്ടോളം ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സെലിബ്രിറ്റിയായി നിന്നിട്ടും സച്ചിന്റെ സ്വകാര്യതകള്‍ ഒരിക്കലും മാധ്യമങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ ആകാംക്ഷയോടെയാണ് സച്ചിനെ വായിക്കാന്‍ കാത്തിരിക്കുന്നത്.

എവിടെയായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍?

Story first published: Wednesday, September 3, 2014, 13:00 [IST]
Other articles published on Sep 3, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+