Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മറ്റാർക്കുമില്ലാത്ത പ്രത്യേകത, സഞ്ജുവിൽ ആ പഴയ ധോണിയുണ്ട്! ഭാവി ഇന്ത്യൻ ടി20 നായകനെ പ്രവചിച്ച് സച്ചിൻ

ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഭാവി ട്വന്റി-20 (T20I) ക്യാപ്റ്റൻ ആരാകണം എന്നതിനെക്കുറിച്ചാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ മലയാളി താരം സഞ്ജു സാംസണെ പൂർണ്ണമായി പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സഞ്ജുവിന്റെ ബാറ്റിംഗിലെ പക്വതയും രാജസ്ഥാൻ റോയൽസിലെ നായകത്വവുമാണ് സച്ചിനെ ഏറെ ആകർഷിച്ചത്.

ധോണിയെപ്പോലെ ശാന്തൻ; മികച്ച നായകശൈലി

ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഇന്ത്യയ്ക്ക് മുന്നിൽ നിരവധി മികച്ച ഓപ്ഷനുകൾ ഉണ്ടെങ്കിലും തന്റെ ആദ്യ ചോയ്സ് സഞ്ജു സാംസൺ ആയിരിക്കുമെന്ന് സച്ചിൻ വ്യക്തമാക്കി.

sanju-dhoni-sachin-1

"ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി ഞാൻ സഞ്ജു സാംസണെ തിരഞ്ഞെടുക്കും. കാരണം നിലവിൽ അവൻ ബാറ്റ് ചെയ്യുന്ന ആ ഒരു ശാന്തത മറ്റാർക്കുമില്ല. അവൻ ഇന്ത്യൻ നായകനാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സഞ്ജുവിന്റെ നായകത്വ ശൈലി എനിക്ക് ഏറെ ഇഷ്ടമാണ്. രാജസ്ഥാൻ റോയൽസിനെ അവൻ നയിച്ച രീതി വളരെ ശ്രദ്ധേയമാണ്, എംഎസ് ധോണിയുടെ ക്യാപ്റ്റൻസിയുമായി ചില സമാനതകൾ എനിക്ക് സഞ്ജുവിന്റെ നായകത്വത്തിൽ കാണാൻ സാധിക്കുന്നുണ്ട്." സച്ചിൻ പറഞ്ഞു.

സച്ചിൻ ടെണ്ടുൽക്കറെപ്പോലൊരു ഇതിഹാസ താരം സഞ്ജുവിന്റെ നായകത്വത്തെ മഹാനായ എംഎസ് ധോണിയോട് ഉപമിച്ചത് സാംസണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ്. ടി20 ലോകകപ്പിലെ നിർണായക മത്സരങ്ങളിൽ സഞ്ജു പുറത്തെടുത്ത അതിമനോഹരമായ ടെംപ്രമെന്റാണ് സച്ചിനെക്കൊണ്ട് ഈ അഭിപ്രായം പറയാൻ പ്രേരിപ്പിച്ചത്. വളരെ മോശം സിറ്റുവേഷനുകളിൽ അദ്ദേഹം കാണാച്ച ശാന്തതയും ബാറ്റിങ്ങിലെ പക്വതയും ഏറെ വാഴ്ത്തപ്പെട്ടിരുന്നു.

ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം, എന്താണ് തന്റെ വിജയ രഹസ്യം എന്ന് സഞ്ജു പുറത്ത് പറഞ്ഞിരുന്നു. അത് സച്ചിനുമായി ബന്ധപ്പെട്ടതായിരുന്നു എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഫോം ഔട്ടാവുകയും ബെഞ്ചിലിരിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ താൻ നിരന്തരം സച്ചിൻ തെണ്ടുൽക്കറെ ബന്ധപ്പെടുമായിരുന്നു എന്നും ടിപ്സും കാര്യങ്ങളുമെല്ലാം അദ്ദേഹം പറഞ്ഞു തരുമായിരുന്നു എന്നും സഞ്ജു പറഞ്ഞു. മാത്രമല്ല, ഫൈനലിന് തലേ ദിവസം സച്ചിൻ സഞ്ജുവിനെ വിളിച്ചിരുന്നെന്നും പ്രഷർ ഇല്ലാതെ കളിക്കാൻ ഉപദേശങ്ങൾ നൽകിയെന്നും സഞ്ജു സാംസൺ പറഞ്ഞിരുന്നു.

ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി പാഡണിഞ്ഞ സഞ്ജു സാംസൺ ബേധപ്പെട്ട പ്രകടനം മാത്രമാണ് ടീമിനായി നടത്തിയത്. എങ്കിലും ഈ സീസണിൽ ചെന്നൈയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും, ഏറ്റവും കൂടുതൽ സിക്സറുകളും ഫോറുകളും പറത്തിയതും, ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയതും ഏറ്റവും വലിയ സ്കോർ നേടിയതും ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയതുമെല്ലാം സഞ്ജുവാണ്. അതായത്, ടീമിലെ തകർച്ച സഞ്ജുവിന്റെ ബാറ്റിങ്ങിലും പ്രതിഫലിച്ചു എന്ന് സാരം.

Story first published: Sunday, May 31, 2026, 10:13 [IST]
Other articles published on May 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+