Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'എപ്പോഴും നിന്നെ പ്രതിഭയായാണ് കണ്ടിരിക്കുന്നത്', വിരമിച്ച ശ്രീശാന്തിന് സച്ചിന്റെ ആശംസ വൈറല്‍

1

മുംബൈ: ഒരു കാലത്ത് ഇന്ത്യയുടെ സൂപ്പര്‍ പേസര്‍, പിന്നീട് ഒത്തുകളി വിവാദം, ഉന്നതങ്ങളില്‍ നിന്ന് താഴോട്ട്, ഐതിഹാസികമായ തന്റെ ക്രിക്കറ്റ് കരിയറിന് കഴിഞ്ഞ ദിവസമാണ് എസ് ശ്രീശാന്ത് വിരാമമിട്ടത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മിന്നും പേസറെന്ന നിലയില്‍ കൈയടി നേടി നില്‍ക്കവെയാണ് 2013ല്‍ ശ്രീശാന്ത് ഐപിഎല്‍ ഒത്തുകളി കേസില്‍ ഉള്‍പ്പെടുന്നതും ആജീവനാന്ത വിലക്ക് നേരിട്ടതും. പിന്നീട് ഏഴ് വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ശ്രീശാന്ത് അനുകൂല വിധി നേടിയെടുത്തത്.

1

ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ശ്രീശാന്തിന്റെ സ്വപ്‌നമായി അവശേഷിച്ചെങ്കിലും കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചാണ് അദ്ദേഹം തന്റെ കരിയറിന് വിരാമമിട്ടത്. സാധാരണ ക്രിക്കറ്റ് താരങ്ങള്‍ വിരമിക്കുമ്പോള്‍ സഹതാരങ്ങളും മുന്‍ താരങ്ങളുമെല്ലാം ആശംസ അറിയിക്കാറുണ്ട്. എന്നാല്‍ ശ്രീശാന്തിന്റെ വിരമിക്കലിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളിലെ അധികം താരങ്ങളൊന്നും ഇത്തരത്തില്‍ ആശംസ അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ശ്രീശാന്തിന് ആശംസ അറിയിച്ചിരിക്കുകയാണ്.

തന്റെ ട്വിറ്റര്‍ പേജിലൂടെ സച്ചിന്റെ ആശംസ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 'നിരവധി കഴിവുകളുള്ള പ്രതിഭാശാലിയായ ബൗളറായാണ് നിന്നെ എന്നും വിലയിരുത്തിയിരിക്കുന്നത്. ഇന്ത്യയെ ഇത്രയും നാള്‍ പ്രതിനിധീകരിച്ചതില്‍ അഭിനന്ദനങ്ങള്‍. നിന്റെ രണ്ടാം ഇന്നിങ്‌സിന് എല്ലാ ആശംസകളും'- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ഒത്തുകളി വിവാദത്തിന് ശേഷം പല പ്രമുഖ താരങ്ങളും ശ്രീശാന്തില്‍ നിന്ന് അകലം പാലിച്ചിരുന്നു. എന്നാല്‍ സച്ചിന്‍ കാട്ടിയത് വലിയ മാതൃക തന്നെയാണെന്ന് പറയാം.

2

സച്ചിനൊപ്പം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കാന്‍ ശ്രീശാന്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ സച്ചിന്റെ വിക്കറ്റ് നേടി ശ്രീശാന്ത് കൈയടി നേടിയിട്ടുണ്ട്. ഇന്ത്യക്കായി 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനത്തില്‍ നിന്ന് 75 വിക്കറ്റുമാണ് ശ്രീശാന്തിന്റെ പേരിലുള്ളത്. 10 ടി20യില്‍ നിന്ന് ഏഴ് വിക്കറ്റും നേടിയിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ വിജയം ഉറപ്പിച്ചത് ശ്രീശാന്തിന്റെ ക്യാച്ചിലൂടെയായിരുന്നു. 2011ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലും ശ്രീശാന്ത് ഉള്‍പ്പെട്ടിരുന്നു.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കുവേണ്ടിയാണ് ശ്രീശാന്ത് കളിച്ചത്. പെരുമാറ്റംകൊണ്ട് കരിയറില്‍ തുടക്കം മുതല്‍ ശ്രീശാന്ത് നോട്ടപ്പുള്ളിയായിരുന്നു. അമിത ആക്രമണോത്സകത കാട്ടിയ ശ്രീശാന്ത് ഇതിന്റെ പേരില്‍ നിരവധി വിമര്‍ശനവും നേരിട്ടു. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കവെയാണ് അദ്ദേഹം ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതും ജയില്‍ ശിക്ഷ നേരിടേണ്ടി വന്നതും.

3

വിരമിക്കലിന് ശേഷവും ക്രിക്കറ്റുമായി മുന്നോട്ട് പോകുമെന്ന് ശ്രീശാന്ത് പറഞ്ഞു. കമന്റേറ്ററായും പരിശീലകനായും മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രീശാന്ത് പറഞ്ഞു. ഓണത്തിന് ശേഷം മൂകാംബികയില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിക്കുമെന്നും ക്രിക്കറ്റും സിനിമയും സജീവമാക്കി മുന്നോട്ട് പോകാനാണ് ലക്ഷ്യമിടുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

4

തനിക്ക് വിരമിക്കല്‍ മത്സരം നല്‍കാത്തതിന്റെ പരിഭവവും വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ശ്രീശാന്ത് പങ്കുവെച്ചിരുന്നു. രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നെങ്കിലും അവര്‍ അര്‍ഹിച്ച വിരമിക്കല്‍ മത്സരം നല്‍കിയില്ലെന്ന് ശ്രീശാന്ത് ആരോപിച്ചിരുന്നു. എന്നാല്‍ ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ വലിയ പിന്തുണ തന്നെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയത്. എംഎസ് ധോണി ക്യാപ്റ്റന്‍ കൂള്‍ ഗ്രൗണ്ടില്‍ മാത്രമാണെന്നും ഡ്രസിങ് റൂമില്‍ ദേഷ്യക്കാരനാണെന്നും ശ്രീശാന്ത് പറഞ്ഞു. വിരമിക്കലിന് ശേഷം തന്റെ കരിയറിലെ എല്ലാ സംഭവങ്ങളും ഉള്‍പ്പെടുത്തി ആത്മകഥ പ്രസിദ്ധീകരിക്കുമെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.

Story first published: Sunday, March 13, 2022, 9:24 [IST]
Other articles published on Mar 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+