Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏറ്റവും കടുപ്പം ആ താരത്തിനെതിരേ!! സച്ചിനോ, കോലിയോ? വെളിപ്പെടുത്തി ആന്‍ഡേഴ്‌സന്‍

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മഹാനായ ഫാസ്റ്റ് ബൗളര്‍മാരെയെടുത്താല്‍ അവിടെ ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസതാരം ജെയിംസ് ആന്‍ഡേഴ്‌സനെ തീര്‍ച്ചയായും നമുക്കു കാണാം. റെഡ് ബോള്‍ ക്രിക്കറ്റിലെ കിങെന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. കാരണം ടെസ്റ്റ് ചരിത്രത്തിലെ എക്കാലക്കെയും വലിയ വിക്കറ്റ് വേട്ടക്കാരനാണ് അദ്ദേഹം. വ്യത്യസ്ത തലമുറയിലെ വമ്പന്‍ താരങ്ങള്‍ക്കെതിരേ പന്തെറിയാന്‍ ആന്‍ഡേഴ്‌സനു ഭാഗ്യവുമുണ്ടായിട്ടുണ്ട്.

ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ആധുനിക ക്രിക്കറ്റിലെ കേമനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന വിരാട് എന്നിവര്‍ക്കെതിരേയും കരിയറില്‍ ഒരുപാട് തവണ ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു. ഈ രണ്ടു പേരില്‍ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റര്‍ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുയാണ് ആന്‍ഡേഴ്‌സന്‍.

SACHIN KOHL

സച്ചിനോ, കോലിയോ?

സച്ചിന്‍ ടെണ്ടുല്‍ക്കറിനേക്കാള്‍ തനിക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത് വിരാട് കോലിയാണെന്നാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍ പറഞ്ഞിരിക്കുന്നത്. കോലിക്കു കരിയറിന്റെ തുടക്കത്തില്‍ തന്നെ പല തവണ ആന്‍ഡേഴ്‌സനുമായി കൊമ്പുകോര്‍ക്കേണ്ടി വന്നിട്ടുണ്ട്. 2014ല്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോഴാണ് കോലിക്കെതിരേ ഇംഗ്ലീഷ് ഇതിഹാസം ആദ്യമായി പന്തെറിഞ്ഞത്.

അന്നു തന്റെ ലൈനും ലെങ്ത്തും കൊണ്ട് കോലിയെ ആന്‍ഡേഴ്‌സന്‍ വിറപ്പിക്കുകയും ചെയ്തു. ഓഫ്സ്റ്റംപിനു പുറത്ത് നിരന്തരം പന്തെറിഞ്ഞാണ് കോലിയെ ഇന്ത്യന്‍ സൂപ്പര്‍ താരം വേട്ടയാടിയത്. പരമ്പരയില്‍ അഞ്ചു തവണ അദ്ദേഹത്തെ പുറത്താക്കാനും ആന്‍ഡേഴ്‌സനു സാധിക്കുകയും ചെയ്തു. ബാറ്ററെന്ന നിലയില്‍ കോലി മറക്കാനാഗ്രഹിക്കുന്ന പരമ്പര കൂടിയാണിത്. അത്ര മാത്രം പരിതാകരമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം.

എന്നാല്‍ 2017ലെ അടുത്ത പര്യടനത്തില്‍ കോലിയുടെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. ആന്‍ഡേഴ്‌സനെയുള്‍പ്പെടെ ഇംഗ്ലണ്ടിന്റെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തെ മികച്ച രീതിയില്‍ നേരിട്ട അദ്ദേഹം വലിയ റണ്‍വേട്ട നടത്തി. പരമ്പര ഇന്ത്യ കൈവിട്ടെങ്കിലും കോലിയുടെ ബാറ്റിങ് പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു.

ടെസ്റ്റില്‍ ആന്‍ഡേഴ്‌സനെതിരേ 36 ഇന്നിങ്‌സുകളിലാണ് കോലി കളിച്ചിട്ടുള്ളത്. 43.57 ശരാശരിയില്‍ 305 റണ്‍സും സ്‌കോര്‍ ചെയ്തു. ഏഴു തവണയാണ് ഇന്ത്യന്‍ റണ്‍മെഷീനെ പുറത്താക്കാന്‍ ഇംഗ്ലീഷ് ഇതിഹാസത്തിനു സാധിച്ചത്.

JAMES ANDERSON

കോലി ആളാകെ മാറി

ടോക്‌സ് സ്‌പോര്‍ട്ടിന്റെ (talksSPORT) ക്രിക്കറ്റ് പോഡ്കാറ്റില്‍ സംസാരിക്കവെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും വിരാട് കോലിയെയും കുറിച്ച് ജെയിംസ് ആന്‍ഡേഴ്‌സന്‍ മനസ്സ്തുറന്നത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ബാറ്റെന്ന നിലയില്‍ കോലി ഒരുപാട് മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിരാട് കോലിക്കെതിരേ തുടക്കത്തില്‍ എനിക്കു കുറച്ചു വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്. ആദ്യമായി അദ്ദേഹം ഇംഗ്ലണ്ടിലേക്കു വന്നത് 2014ല്‍ ആണെന്നു .തോന്നുന്നു. ഓഫ്സ്റ്റംപിനു പുറത്തുള്ള ബോളുകള്‍ കളിക്കുന്നതില്‍ വിരാടിലു വലിയൊരു വീക്ക്‌നെസ് അന്നുണ്ടായിരുന്നു. അതു താന്‍ നന്നായി മുതലെടുക്കുകയും ചെയ്തുവെന്നും ആന്‍ഡേഴ്‌സന്‍ വ്യക്തമാക്കി.

എന്നാല്‍ അടുത്ത തവണ വിരാട് കോലിക്കെതിരേ ഞാന്‍ കളിക്കുമ്പോള്‍ അദ്ദേഹം മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു. തന്റെ വീക്ക്‌നെസ് മെച്ചപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. മറ്റൊരാള്‍ക്കെതിരേ ബൗള്‍ ചെയ്യുന്നതു പോലെയാണ് രണ്ടാം തവണ (2017ലെ ഇംഗ്ലണ്ട് പര്യടനം) എനിക്കു തോന്നിയത്.

തന്റെ ഗെയിമിനെ മറ്റൊരു തലത്തിലേക്കു വിരാട് കൊണ്ടു പോയിക്കഴിഞ്ഞിരുന്നു. അതോടെ എനിക്കു മാത്രമല്ല, മറ്റു ബൗളര്‍മാര്‍ക്കും അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുക ബുദ്ധിമുട്ടായി മാറിയതായും ആന്‍ഡേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, June 17, 2025, 10:09 [IST]
Other articles published on Jun 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+