Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് മെച്ചപ്പൊന്‍ കാരണം ഐപിഎല്‍- സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിദേശ പിച്ചുകളിലെ മിന്നും പ്രകടനത്തിന് കാരണം പേസ് ബൗളര്‍മാരുടെ പ്രകടനമാണ്. ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കെല്‍പ്പുള്ള ലോകോത്തര ബൗളിങ് നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍ ഇങ്ങനെ നീളുന്നു ഇന്ത്യയുടെ പേസ് കരുത്ത്.

ബാറ്റിങ് നിരയിലും സമീപകാലത്തായി ഇന്ത്യ വളരെയധികം മെച്ചപ്പെട്ടു. ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ വരവ് യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലേക്കെത്താനുള്ള വഴിയൊരുക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് നില മെച്ചപ്പെടാന്‍ കാരണം ഐപിഎല്‍ സഹായിച്ചുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

'ഐപിഎല്‍ നിരവധി യുവതാരങ്ങള്‍ക്ക് വളരാനുള്ള അവസരമൊരുക്കിയെന്നാണ് കരുതുന്നത്. ഐപിഎല്ലിലൂടെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അച്ചടക്കവും ലക്ഷ്യബോധവും ലഭിക്കുന്നു. ഇന്ത്യയുടെ പേസ് ബൗളിങ് നിര മെച്ചപ്പെട്ടിട്ടുണ്ട്. വിദേശ പിച്ചിലടക്കം ഇന്ത്യയുടെ പേസ് നിര തിളങ്ങുന്നതില്‍ പരിശീലക സംഘവും അഭിനന്ദനം അര്‍ഹിക്കുന്നു. പേസ് നിരയുടെ വളര്‍ച്ചയില്‍ ഐപിഎല്ലിന് നിര്‍ണ്ണായക സ്വാധീനമാണുള്ളത്'- സച്ചിന്‍ പറഞ്ഞു.

sachin

ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും ഐപിഎല്ലിലൂടെ വളര്‍ന്നുവന്നവരാണ്. ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഐപിഎല്ലിലൂടെ വളര്‍ന്നുവന്നവരാണ്. ഐപിഎല്ലിലൂടെ വളര്‍ന്ന് വന്നവരാണെങ്കിലും മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യയുടെ യുവതാരങ്ങളെല്ലാം.

നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച പേസ് നിര ഇന്ത്യയുടേതാണെന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്. 'നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിരയാണ് ഇന്ത്യയുടേത്. ഒത്തൊരുമയോടെ പന്തെറിയാന്‍ അവര്‍ക്ക് സാധിക്കുന്നു. വിദേശ പിച്ചില്‍ ഇന്ത്യയുടെ പേസ് ബൗളിങ് നിര മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവാത്ത സാഹചര്യങ്ങളില്‍ കണ്ടറിഞ്ഞ് പേസ് നിര തിളങ്ങുന്നു. നിലവിലെ ഇന്ത്യയുടെ ജയങ്ങളില്‍ വലിയ അംഗീകാരവും അഭിനന്ദനവും പേസ് ബൗളിങ് നിര അര്‍ഹിക്കുന്നു'- സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയില്‍ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയപ്പോള്‍ യുവ പേസര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 13 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഓസീസില്‍ തിളങ്ങിയത്. ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ ഇന്ത്യ ചരിത്ര ജയം നേടിയപ്പോള്‍ എട്ട് വിക്കറ്റുമായി സിറാജ് ആക്രമണത്തില്‍ മികച്ച് നിന്നു. ഇന്ത്യന്‍ പേസര്‍മാര്‍ നാട്ടില്‍ മാത്രമാണ് പുലികളെന്ന പ്രയോഗത്തെ തിരുത്തിക്കുറിക്കാന്‍ നിലവിലെ യുവ പേസ് നിരക്ക് സാധിച്ചിട്ടുണ്ട്.

Story first published: Wednesday, August 18, 2021, 15:44 [IST]
Other articles published on Aug 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+