അവസാന ബസ്സും പോയി! വിമൂകനായി, വിഷണ്ണനായി ലിഫ്റ്റ് ചോദിച്ച് സച്ചിന്‍ വഴിയില്‍!
റോഡരികില്‍ ഒരു ലിഫ്റ്റിനായി കാത്തുനില്‍ക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ - വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ. സംഭവം സത്യമാണ്. പക്ഷേ ഇന്ത്യയില്‍ വെച്ചല്ല എന്ന് മാത്രം. വിംബിള്‍ഡണ്‍ കാണാന്‍ ഇംഗ്ലണ്ടിലെത്തിയപ്പോഴാണ് സച്ചിന് ഇങ്ങനെ ഒരു പറ്റ് പറ്റിയത്.

ഇന്നലെ (വെള്ളിയാഴ്ച) രാത്രി ഗ്രേറ്റ് ഹാസ്ലെ ഓക്‌സ്‌ഫോര്‍ഡ് ഷെയറിലാണ് സച്ചിന് ലാസ്റ്റ് ബസ് മിസായിപ്പോയത്. ആരെങ്കിലും ലിഫ്റ്റ് തന്ന് സഹായിക്കണമെന്ന് പറഞ്ഞ് ബസ് സ്‌റ്റോപ്പില്‍ കുത്തിയിരിക്കുന്ന സ്വന്തം ചിത്രം സച്ചിന്‍ തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കാണൂ...

പോയല്ലോ ലാസ്റ്റ് ബസ്സും...
ഗ്രേറ്റ് ഹാസ്ലെ ഓക്‌സ്‌ഫോര്‍ഡിലാണ്. അവസാനത്തെ ബസ്സും മിസ്സായി. ആരങ്കിലും ഒരു ലിഫ്റ്റ് തരാമോ - എന്ന് ചോദിച്ചുകൊണ്ടാണ് സച്ചിന്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത്.

ഞങ്ങളുണ്ടായിരുന്നെങ്കില്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് സച്ചിന്‍. തങ്ങള്‍ അവിടെയുണ്ടായിരുന്നെങ്കില്‍ എന്ന് സങ്കടപ്പെട്ട് ഇഷ്ടം പോലെ ആരാധകരാണ് സച്ചിന്റെ ട്വീറ്റിന് മറുപടി പറഞ്ഞത്.

ലിഫ്റ്റല്ല കാര്‍ തന്നെ തന്നേനേ
താന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ ലിഫ്റ്റല്ല സച്ചിന് കാര്‍ തന്നെ തന്നേനെ എന്നാണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ പറഞ്ഞത്.

അഞ്ജലിയുമുണ്ട്
സച്ചിനൊപ്പം വിംബിള്‍ഡണ്‍ കാണാനായി ഭാര്യ അഞ്ജലിയും ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ സച്ചിനൊപ്പം അഞ്ജലിയുണ്ടായിരുന്നോ എന്നത് വ്യക്തമല്ല.

കോലിയും അനുഷ്‌കയും
സച്ചിന്‍ - അഞ്ജലി ദമ്പതികള്‍ക്കൊപ്പം വിംബിള്‍ഡണ്‍ സെമി ഫൈനല്‍ കാണാന്‍ കോലി - അനുഷ്‌ക ജോഡിയും ഉണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications