Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓരോ ബാറ്റിങ് പൊസിഷനിലും കൂടുതല്‍ തവണ ടോപ്‌സ്‌കോറര്‍- സച്ചിനാണ് കിങ്, തൊട്ടുപിന്നില്‍ കോലി!

ടി20 ഫോര്‍മാറ്റിന്റെ വരവിനു മുമ്പ് നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഫോര്‍മാറ്റായിരുന്നു ഏകദിനം. ടി20 വന്നതോടെ അല്‍പ്പം ക്ഷീണമായെങ്കിലും ഏകദിന ക്രിക്കറ്റിന് ഇപ്പോഴും ആരാധകരേറെയുണ്ട്. ഏകദിനത്തില്‍ ഒന്നു മുതല്‍ 10 വരെയുള്ള ബാറ്റിങ് പൊസിഷനുകളില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ തവണ ടോപ്‌സ്‌കോററായിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കൊന്നു പരിശോധിക്കാം.

1

ഈ ലിസ്റ്റില്‍ ഏഴു പേരും ഇതിനകം ക്രിക്കറ്റില്‍ നിന്നും വിരമിച്ചവരാണന്നു കാണാം. ഒന്നാം നമ്പറില്‍ കൂടുതല്‍ തവണ ടീമിന്റെ ടോപ്‌സ്‌കോററായിട്ടുള്ളത് നിലവിലെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ്. 32 തവണയാണ് ഹിറ്റ്മാന്‍ ഈ പൊസിഷനില്‍ ടീമിനായി കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. രണ്ടാം നമ്പറില്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. എല്ലാ ബാറ്റിങ് പൊസിഷനുകളെടുത്താലും സച്ചിനെ വെല്ലാന്‍ മറ്റാരുമില്ലെന്നു കാണാം. 97 തവണ രണ്ടാം നമ്പറില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ടീമിന്റെ ടോപ്‌സ്‌കോററായിട്ടുണ്ട്.

മൂന്നാം നമ്പറില്‍ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയാണ്. ഈ സ്ഥാനത്തു 57 തവണ കോലി ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്. മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നു. 28 തവണയാണ് അദ്ദേഹത്തിന്റെ നേട്ടം. അഞ്ചും ആറും പൊസിഷനുകളില്‍ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങും ഇതിഹാസ നായകന്‍ എംഎസ് ധോണിയുമാണ്. 16 തവണ വീതം ഈ രണ്ടു പൊസിഷനുകളില്‍ യുവിയും ധോണിയും കൂടുതല്‍ തവണ ടോപ്‌സ്‌കോററായിട്ടുണ്ട്.

ഏഴാമന്‍ മുന്‍ കാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവാണ് (എട്ട്). എട്ടാം നമ്പറില്‍ രണ്ടു പേര്‍ സ്ഥാനം പങ്കിടുകയാണ്. ഒന്ന് നിലവിലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണെങ്കില്‍ മറ്റൊന്ന് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ്. രണ്ടു തവണ വീതമാണ് ഈ പൊസിഷനില്‍ ഇവര്‍ ടോപ്‌സ്‌കോററായത്. ഒമ്പതാംസ്ഥാനത്ത് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണെങ്കില്‍ (രണ്ട്) പത്താംസ്ഥാനത്തിനു രണ്ടു അവരാശികളുണ്ട്. മുന്‍ ഇതിഹാസ പേസര്‍ ജവഗല്‍ ശ്രീനാഥും നിലവിലെ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലുമാണിത് (ഒരു തവണ വീതം).

അതേസമയം, ഇന്ത്യന്‍ ടീമിനെ ഇനി ഏകദിനത്തില്‍ കാണാന്‍ കഴിയുക ഈ മാസം ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലായിരിക്കും. ശിഖര്‍ ധവാനു കീഴില്‍ പുതിയൊരു ഇന്ത്യന്‍ ടീമാണ് ലങ്കയുമായി ഏറ്റുമുട്ടുന്നത്. വിരാട് കോലി ക്യാപ്റ്റനായ ടെസ്റ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ലങ്കയിലേക്കു മറ്റൊരു ടീമിനെ ബിസിസിഐ തിരഞ്ഞെടുക്കുകായായിരുന്നു. നിശ്ചിത ഓവര്‍ ടീം സ്‌പെഷ്യലിസ്റ്റുകളും യുവതാരങ്ങളുമടക്കുന്ന 20 പേരുള്‍പ്പെടുന്ന സംഘമാണ് ലങ്കയിലെത്തിയിരിക്കുന്നത്.

Story first published: Thursday, July 1, 2021, 15:40 [IST]
Other articles published on Jul 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+