കേരള ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സി പുറത്തിറക്കി; ടീം മികച്ച പ്രകടനം നടത്തുമെന്ന് സച്ചിന്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി പുറത്തിറക്കി. ടീമിന്റെ സഹ ഉടമയായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പരിപാടിയില്‍ പങ്കെടുത്തു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ഷിപ്പില്‍ മഞ്ഞ ജഴ്‌സിയാണ് ഇത്തവണയും ബ്ലാസ്റ്റേഴ്‌സിന്റേത്.
ടീം ഗ്രൗണ്ടിലിറങ്ങാന്‍ തയ്യാറായിക്കഴിഞ്ഞെന്നും ആത്മവിശ്വാസം വാനോളമുണ്ടെന്നും സച്ചിന്‍ പറഞ്ഞു. കഴിഞ്ഞതവണ ടീം ഏതുവരെ മുന്നേറുമെന്ന കാര്യത്തില്‍ ഉറപ്പില്ലായിരുന്നു. എന്നാല്‍ പതുക്കെ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനത്തിലൂടെ എതിരാളികളെ തോല്‍പ്പിക്കുകയും ഫൈനലില്‍ കടക്കുകയും ചെയ്തു.

ഏതു ഗ്രൗണ്ടിലും കാണികളെ നിറയ്ക്കാന്‍ കഴിവുള്ളവരായി കേരള ബ്ലാസ്റ്റേഴ്‌സ് മാറിക്കഴിഞ്ഞു. ആരാധകര്‍ തന്നെയാണ് ടീമിന്റെ മുതല്‍ക്കൂട്ട്. ടീമിന് നല്‍കിവരുന്ന എല്ലാ പിന്തുണയും തുടര്‍ന്നും നല്‍കണമെന്നും സച്ചിന്‍ ആരാധകരോട് പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത ഉമ്മന്‍ ചാണ്ടി ടീമിന് ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം നല്‍കുകയും ചെയ്തു.
ഒക്ടോബര്‍ 6ന് നോര്‍ത്ത് ഈസ്റ്റ് എഫ് സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച്. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 21 ടീമിനെ പരിശീലിപ്പിച്ച പീറ്റര്‍ ടെയ്‌ലറിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിലെ ടീമിന്റെ പ്രകടനത്തില്‍ കോച്ച് സംതൃപ്തനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications