For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Masters League: 6, 4, 4, മാസ്റ്റേഴ്‌സ് ലീഗില്‍ സച്ചിന്‍ ഷോ; മിന്നിച്ച് യുവിയും; വീഡിയോ വൈറല്‍

മുംബൈ: അന്താരാഷ്ട്ര മാസ്‌റ്റേഴ്‌സ് ലീഗില്‍ ബാറ്റിങ് മികവുകൊണ്ട് വിസ്മയിപ്പിച്ച് സച്ചിന്‍. വിരമിച്ച് 12 വര്‍ഷം പിന്നിട്ടിട്ടും തന്റെ മികവ് നഷ്ടമായിട്ടില്ലെന്ന് പ്രകടനംകൊണ്ട് തെളിയിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം. കരിയറിലെ പ്രധാപ കാലത്ത് കളിച്ചിരുന്ന പല ഷോട്ടുകളും ആവര്‍ത്തിച്ചാണ് സച്ചിന്‍ ആരാധകരെ ആവേശത്തിലാക്കിയത്. ഈ മനുഷ്യന്‍ വീണ്ടും അത്ഭുതമാവുകയാണെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.

ഇംഗ്ലണ്ട് മാസ്റ്റേഴ്‌സിനെതിരേയാണ് സച്ചിന്റെ തകര്‍പ്പന്‍ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 132 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ മാസ്റ്റേഴ്‌സ് 11.4 ഓവറില്‍ 133 റണ്‍സ് നേടി വിജയം നേടി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 21 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 34 റണ്‍സാണ് നേടിയത്. ഗുര്‍കീരത് സിങ് മാന്‍ 35 പന്തില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 63 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ യുവരാജ് സിങ് 14 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 27 റണ്‍സും നേടി.

വിരമിച്ച് 12 വര്‍ഷത്തിന് ശേഷവും വിസ്മയം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാഡഴിച്ചിട്ട് 12 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. 51 വയസുകാരനായ സച്ചിന്‍ ഇപ്പോഴും തന്റെ പഴയ സിഗ്നേച്ചര്‍ ഷോട്ടുകള്‍ കളിച്ചാണ് താന്‍ എന്തുകൊണ്ടാണ് ഇതിഹാസമാവുന്നതെന്ന് തെളിയിക്കുകയാണ്. ഓഫ് സൈഡിലേക്ക് മാറി ലെഗ് സൈഡിലേക്ക് സിക്‌സര്‍ പായിച്ച സച്ചിന്‍ സിക്‌സറിന് പിന്നാലെ രണ്ട് കിടിലന്‍ ഷോട്ടുകളിലൂടെ ബൗണ്ടറികളും നേടി. ഇപ്പോഴും ആരാധകരുടെ ഹൃദയം കീഴടക്കുന്ന ഷോട്ടുകള്‍ കളിച്ച് വിസ്മയിപ്പിക്കാന്‍ സച്ചിന് സാധിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.

സച്ചിന്റെ ഓരോ ഷോട്ടുകള്‍ക്കും വലിയ പ്രോത്സാഹനമാണ് ആരാധകര്‍ നല്‍കിയത്. സച്ചിന്‍, സച്ചിന്‍ ആരവങ്ങളാണ് നവി മുംബൈ സ്‌റ്റേഡിയത്തില്‍ നിറഞ്ഞത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും സച്ചിന്‍ ഗംഭീര ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരുന്നു. മനോഹരമായ ഫുട് വര്‍ക്കുകളിലൂടെ കിടിലന്‍ ഡ്രൈവുകള്‍ ചെയ്യാന്‍ സച്ചിന് ഇപ്പോഴും സാധിക്കുന്നുണ്ട് എന്നതാണ് എടുത്തു പറയേണ്ടത്. സച്ചിന്റെ ബാറ്റിങ് വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

yuvraj singh

ആരാധകരെ ആവേശത്തിലാഴ്ത്തി യുവരാജും

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ് ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ്. ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യയുടെ ഹീറോയായിരുന്നു യുവരാജ്. ഇന്ത്യയുടെ ലോകകപ്പ് കിരീട നേട്ടങ്ങളില്‍ പ്രധാന പങ്കുവഹിച്ച താരമാണ് യുവരാജ്. ഫീല്‍ഡിങ്ങുകൊണ്ടും മിന്നിച്ച യുവി ഇപ്പോഴും മികച്ച ബാറ്റിങ് പ്രകടനം കൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും വിസ്്മയിപ്പിക്കുകയാണ്. സിഗ്നേച്ചര്‍ സ്വീപ് ഷോട്ടിലൂടെ സിക്‌സര്‍ പറത്താനടക്കം യുവിക്ക് സാധിച്ചു.

ആരാധകര്‍ പഴയ യുവിയെ വീണ്ടും കണ്ടുവെന്നാണ് വീഡിയോ പങ്കുവെച്ച് കുറിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ബൗണ്ടറി ലൈനിനരികെ യുവരാജ് നേടിയ പറക്കും ക്യാച്ച് വൈറലായിരുന്നു. ഉയര്‍ന്ന് വന്ന പന്തിനെ യുവരാജ് ചാടി പിടിക്കുകയായിരുന്നു. യുവരാജ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫീല്‍ഡര്‍മാരിലൊരാളായിരുന്നു. എന്നാല്‍ ഈ പ്രായത്തിലും പഴയതുപോലെ അത്ഭുതപ്പെടുത്താന്‍ സച്ചിനും യുവിക്കുമെല്ലാം സാധിക്കുന്നുവെന്നതാണ് ഇവരുടെ മികവ് ഉയര്‍ത്തിക്കാട്ടുന്നത്.

ഇന്ത്യ മാസ്‌റ്റേഴ്‌സ് ലീഗ് കിരീടം നേടുമോ?

വിരമിച്ച മുന്‍ സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള മാസ്റ്റേഴ്‌സ് ലീഗിന് വലിയ സ്വീകാര്യതയാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യ ശ്രീലങ്കയേയും ഇംഗ്ലണ്ടിനേയും തോല്‍പ്പിച്ചിരുന്നു. ഇനി വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. ഇന്ത്യയുടെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ്. മറ്റ് പല ടീമുകളുടേയും താരങ്ങള്‍ ഓടാന്‍ പോലും പ്രയാസപ്പെടുമ്പോഴും ഇന്ത്യന്‍ താരങ്ങളെല്ലാം മികച്ച ഫിറ്റ്‌നസ് നിലനിര്‍ത്തുകയും ഇപ്പോഴും ശോഭിക്കുകയും ചെയ്യുകയാണ്.

Story first published: Wednesday, February 26, 2025, 6:44 [IST]
Other articles published on Feb 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+