Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ ഗോള്‍ഡന്‍ ഡെക്ക് ! ഞാന്‍ സ്റ്റാറുമായി- ഈഡന്‍ ഗാര്‍ഡന്‍സിനെ നിശബ്ദനാക്കിയ അക്തര്‍

ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പാക് ബൗളിങ് ഇതിഹാസമായ ഷുഐബ് അക്തറും തമ്മിലുള്ള പോരാട്ടം ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്ത് ആഘോഷിച്ചവയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുവരും പല തവണ മുഖാമുഖം വന്നിട്ടുണ്ട്. അപ്പോഴൊന്നും കാണികള്‍ക്കു നിരാശപ്പെടേണ്ടി വന്നിട്ടില്ല. ചില മല്‍സരങ്ങളില്‍ സച്ചിന്റെ ബാറ്റ് തീ തുപ്പിയപ്പോള്‍ മറ്റുള്ളവയില്‍ ആഘോഷം അക്തറിനായിരുന്നു.

ആദ്യമായി സച്ചിനെതിരേ ബൗള്‍ ചെയ്തപ്പോഴുള്ള തന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് റാവല്‍പിണ്ടി എക്‌സ്പ്രസ്. 1999ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യ- പാക് ടെസ്റ്റിലാണ് സച്ചിനെതിരേ അക്തര്‍ ആദ്യമായി ബൗള്‍ ചെയ്തത്. അന്നു സച്ചിനെ ഗോള്‍ഡന്‍ ഡെക്കായി മടക്കാനും പാക് ഇതിഹാസത്തിനു സാധിച്ചു.

1

ക്രിക്കറ്റിലെ ദൈവമാരാണെന്നു ടീമംഗമായിരുന്ന സഖ്‌ലെയന്‍ മുഷ്താഖിനോടു ചോദിച്ചത് എനിക്കോര്‍മയുണ്ട്. അത് സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ സച്ചിനെ പുറത്താക്കിയാല്‍ എന്തു സംഭവിക്കുമെന്നു സഖ്‌ലെയ്‌നോടു തിരിച്ചു ചോദിച്ചു.
ഈഡന്‍ ഗാര്‍ഡന്‍സില്‍ അവസാനമായി കളിച്ച രണ്ടു ടെസ്റ്റുകളില്‍ സച്ചിനെ താന്‍ പുറത്താക്കിയിട്ടുണ്ടെന്നു സഖ്‌ലെയ്ന്‍ പറഞ്ഞു. രാജ്യത്തുടനീളം സച്ചിനോടു വലിയ ഇഷ്ടമാണ് ആളുകള്‍ക്കുള്ളതെന്നും അദ്ദേഹം എന്നോടു പറഞ്ഞു. അങ്ങനെ ഞാനും സഖ്‌ലെയ്‌നും തമ്മില്‍ ആരാണ് സച്ചിന്റെ വിക്കറ്റെടുക്കുകയെന്ന കാര്യത്തില്‍ വാദപ്രതിവാദവും നടന്നതായി ഷുഐബ് അക്തര്‍ വ്യക്തമാക്കി.

2

കൊല്‍ക്കത്ത ടെസ്റ്റില്‍ രാഹുല്‍ ദ്രാവിഡ് പുറത്തായ ശേഷമാണ് സച്ചിന്‍ ക്രീസിലേക്കു വരുന്നത്. ഇതോടെ കാണികളുടെ ആരവം കൂടി. അവരുടെ ആര്‍പ്പുവിളിയും കൈയടിയും കാരണം ചെവി പൊട്ടിപ്പോവുമെന്നു പോലും എനിക്കു തോന്നി. കാണികളില്‍ നിന്നും ഇങ്ങനെയൊരു ആവേശം ഞാന്‍ കണ്ടത് അതാദ്യമായിട്ടായിരുന്നു. എന്നെ സച്ചിന്‍ അടിച്ച് ഭിത്തിയിലൊട്ടിക്കുമെന്നാണ് ആളുകള്‍ കരുതിയത്. നിന്റെ സമയമെത്ത, നീ അദ്ദേഹ െവെറുമതെ വിടുമോയെന്നു സഖ്‌ലെയ്ന്‍ ചോദിച്ചു. ഇല്ലെന്നു താന്‍ മറുപടി നല്‍കിയതായും ഷുഐബ് വെളിപ്പെടുത്തി.

3

വളരെ പതുക്കെയാണ് സച്ചിന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നത്. ക്രീസിലെത്തിയ ശേഷം സ്‌ട്രൈക്ക് നേരിടാനും അദ്ദേഹം കുറച്ച് സമയമെടുത്തു. ബൗള്‍ ചെയ്യുന്നതിനു മുമ്പ് പാക് ക്യാപ്റ്റന്‍ വസീം അക്രം പറഞ്ഞത് നിന്റെ ലൈന്‍ മിസ്സ് ചെയ്യരുതെന്നായിരുന്നു. നിന്റെ റിവേഴ്‌സ് സ്വിങ് വിക്കറ്റിലേക്കു വരുമെന്ന് ഉറപ്പ വരുത്താനും കഴിവ് മുഴുവന്‍ പുറത്തെടുക്കാനും അദ്ദേഹം ഉപദേശിച്ചു. ഇതോടെ സച്ചിനെ പുറത്താക്കുന്നതില്‍ എന്റെ ആകാംക്ഷ കൂടുകയും ചെയ്തു. എന്താണ് എറിയേണ്ടതെന്നു എനിക്കറിയാമായിരുന്നു. പക്ഷെ കാണികളുടെ ശബ്ദം കാരണം വസീം ഭായ് പറഞ്ഞത് പലതും ഞാന്‍ കേട്ടില്ല. ഇതോടെ അദ്ദേഹം ആംഗ്യം കാണിക്കാന്‍ തുടങ്ങിയതായും ഷുഐബ് വെളിപ്പെടുത്തി.

4

ഒടുവില്‍ സച്ചിന്‍ സ്‌ട്രൈക്ക് നേരിടാന്‍ തയ്യാറായി. ഞാന്‍ റണ്ണപ്പ് തുടങ്ങി, ശ്രദ്ധ മുഴുവന്‍ അദ്ദേഹത്തിലായിരുന്നു. സച്ചിന്‍ ഒരല്‍പ്പം പോലും ഇളകിയിരുന്നെങ്കില്‍ എനിക്ക് അത് മനസിലാക്കാന്‍ സാധിക്കുമായിരുന്നു. റണ്ണപ്പിലോ, ജംപിലോ, ആക്ഷനിലോ ഞാന്‍ ഒരു പിഴവും വരുത്തിയില്ല. ഞാന്‍ ബോള്‍ റിലീസ് ചെയ്തതും സച്ചിന്‍ അതു നേരിടാന്‍ ബാറ്റുയര്‍ത്തി. ബോള്‍ നന്നായി റിവേഴ്‌സ് സ്വിങ് ചെയ്തിരുന്നു. ആ ബോള്‍ സ്റ്റംപുകളില്‍ പതിക്കുമെന്ന് എനിക്കറിയാമായിരുന്നു. സച്ചിന്റെ പ്രതിരോധം ഭേദിച്ച് ബോള്‍ സ്റ്റംപില്‍ പതിക്കുകയും ചെയ്തു. എനിക്ക് അപ്പോള്‍ ആശ്ചര്യം തോന്നിയില്ല. ദൈവം കഴിഞ്ഞാല്‍ എന്നെ സ്റ്റാറാക്കിയത് സച്ചിനാണ്, ഈ സംഭവം തന്നെയയായിരുന്നു അതിന്റെ കാരണമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, June 10, 2022, 0:09 [IST]
Other articles published on Jun 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+