Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അപ്പര്‍ കട്ട്, സ്‌ക്വയര്‍ കട്ട് ഇപ്പോള്‍ ഹെയര്‍കട്ടും... സച്ചിന് എന്തും വഴങ്ങും, വൈറലായി ചിത്രങ്ങള്‍

മുംബൈ: കൊവിഡ്-19നെ തുടര്‍ന്നു രാജ്യത്തു ലോക്ക്ഡൗണ്‍ തുടരവെ സ്വന്തം തലമുടിയില്‍ പരീക്ഷണം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വീട്ടില്‍ വച്ച് കത്രിക കൊണ്ട് സച്ചിന്‍ മുടി വെട്ടുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

സ്‌ക്വയര്‍ കട്ട് കളിച്ചിടത്തു നിന്നും സ്വന്തമായി ഹെയര്‍ കട്ടും ചെയ്യുന്നു. വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുന്നത് എല്ലായ്‌പ്പോഴും ആസ്വദിക്കുന്നു. തന്റെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ എങ്ങനെയുണ്ടെന്നായിരുന്നു ഫോട്ടോസിനൊപ്പം സച്ചിന്‍ കുറിച്ചത്.

sachin

നാലു ഫോട്ടോകളാണ് ഇന്‍സ്റ്റഗ്രാം വഴി സച്ചിന്‍ ആരാധകരുമായി പങ്കു വച്ചത്. പച്ച നിറത്തിലുള്ള സ്ലീവ്‌ലെസ് ടീ ഷെര്‍ട്ട് ധരിച്ച്, കണ്ണാടിയില്‍ നോക്കി സൂക്ഷ്മതയോടെ കത്രിക ഉപയോഗിച്ച് മുന്‍ ഭാഗത്ത് മുടി വെട്ടുന്നതാണ് ആദ്യ രണ്ടു ഫോട്ടോസിലുമുള്ളത്. തുടര്‍ന്നുള്ള ഫോട്ടോകളില്‍ ചുവന്ന ടീ ഷര്‍ട്ട് ധരിച്ച സച്ചിന്‍ കണ്ണാടിയിലേക്കു നോക്കുന്നതും തുടര്‍ന്ന് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ ചിരിക്കുന്നതും കാണാം.

ഇന്‍സ്റ്റഗ്രാമില്‍ സച്ചിന്‍ പങ്കുവച്ച ഫോട്ടോസ് കാണാം

ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചെങ്കിലും ആരാധകര്‍ക്കു ഇപ്പോഴും പ്രിയങ്കരനാണ് സച്ചിന്‍. വിരമിച്ച താരങ്ങള്‍ അണിനിരന്ന റോഡ് സുരക്ഷാ ലോക സീരീസില്‍ അടുത്തിടെ സച്ചിന്‍ കളിച്ചിരുന്നു. വലിയ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്‍ഡ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഇത്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ തോല്‍വിയറിയാതെ കുതിക്കവെയാണ് കൊറോണ വൈറസ് രാജ്യത്തെത്തിയത്. ഇതേ തുടര്‍ന്ന് ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങള്‍ മാറ്റിവയ്ക്കുകയായിരുന്നു.

Story first published: Monday, April 20, 2020, 15:46 [IST]
Other articles published on Apr 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+