Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ മുംബൈ ഇന്ത്യന്‍സില്‍ തുടരുമോ?

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ വിട്ടുകളയാന്‍ മുംബൈ ഇന്ത്യന്‍സ് തയ്യാറാകുമോ? അവസാനത്തെ ഫൈനലും കളിച്ച് സച്ചിന്‍ മുംബൈ ഇന്ത്യന്‍സിന്റെ പടിയിറങ്ങുമ്പോള്‍ ആരാധകരുടെ മനസ്സിലുള്ള ചോദ്യമാണിത്. ഐ പി എല്‍ തുടങ്ങിയത് മുതല്‍ മുംബൈ ഇന്ത്യന്‍സ് എന്ന വമ്പന്‍ ടീമിന്റെ ഐക്കണ്‍ താരമാണ് സച്ചിന്‍.

ഐ പി എല്ലിലും ചാമ്പ്യന്‍സ് ലീഗിലും അത്ര വലിയ ഫോമിലായിരുന്നില്ല സച്ചിന്‍. ചാമ്പ്യന്‍സ് ലീഗിലെ അഞ്ച് കളികളില്‍ നിന്നും സച്ചിന്‍ നേടിയത് 70 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 35. സ്‌ട്രൈക്ക് റേറ്റ് നൂറില്‍ത്താഴെ മാത്രം. എന്നാലും സച്ചിന്‍ എന്ന പേര് ഉണ്ടാക്കുന്ന ഒരു ഫീല്‍, സച്ചിന്‍ കൂടെയുണ്ട് എന്നത് തരുന്ന ധൈര്യം, സര്‍വ്വോപരി സച്ചിനെ കാണാനായി മാത്രമെത്തുന്ന എണ്ണമറ്റ കാണികള്‍ ... ഇതെല്ലാം കൈവിടാന്‍ മുംബൈ തയ്യാറാകുമോ?

sachin

കളിക്കാരനായല്ലെങ്കിലും ടീം മെന്ററായി സച്ചിനെ കൂടെ നിര്‍ത്താനായിരിക്കും അംബാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യന്‍സിന്റെ ശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അടുത്ത സീസണില്‍ മുംബൈയ്‌ക്കൊപ്പം ഉണ്ടാകുമോ എന്ന കാര്യം ഉറപ്പിക്കാന്‍ പറ്റില്ല എന്നാണ് സച്ചിന്‍ പറയുന്നത്. ഇതിനെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള സമയമല്ല ഇത്.

ഐ പി എല്ലും ചാമ്പ്യന്‍സ് ലീഗും ഒരേ വര്‍ഷം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് താരം. ഇത് ആസ്വദിക്കാനുള്ള സമയമാണ് എന്നാണ് സച്ചിനും പറയുന്നത്. ഐ പി എല്ലിന് ഇനിയും ആറ് മാസങ്ങള്‍ കൂടിയുണ്ട്. അതിനകം ഒരുപക്ഷേ എന്തെങ്കിലും തീരുമാനം ഉണ്ടായേക്കും. ടെസ്റ്റില്‍ ഒന്നാം നമ്പര്‍, ലോകകപ്പ്, ഐ പി എല്‍, ചാമ്പ്യന്‍സ് ലീഗ് .. കരിയറിന്റെ അവസാനഘട്ടത്തില്‍ സ്വപ്‌നനേട്ടങ്ങളുടെ ആഘോഷത്തിലാണ് സച്ചിന്‍.

Story first published: Tuesday, October 8, 2013, 16:54 [IST]
Other articles published on Oct 8, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+