For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മഗ്രാത്ത്, മുരളി, വോണ്‍; ഇവരേക്കാള്‍ കൂടുതല്‍ ലാറയുടെ വിക്കറ്റെടുത്തത് സച്ചിന്‍! ഇതു സത്യമോ?

ലോക ക്രിക്കറ്റിലെ പകരം വയ്ക്കാനില്ലാത്ത രണ്ടു ബാറ്റിങ് വിസ്മയങ്ങളാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ബ്രയാന്‍ ലാറയും. സമാന കാലഘട്ടത്തില്‍ ലോക ക്രിക്കറ്റിനെ അടക്കിഭരിച്ചവരാണ് രണ്ടു പേരും. ഇടംകൈയനായിരുന്ന ലാറ ബാറ്റ് കൊണ്ടാണ് റണ്‍മല തീര്‍ത്ത് എതിരാളികളുടെ പേടിസ്വപ്‌നമായി മാറിയത്.

എന്നാല്‍ സച്ചിനാവട്ടെ ബാറ്റ് കൊണ്ടു മാത്രമല്ല ബോള്‍ കൊണ്ടും പല തവണ മായാജാലം തീര്‍ത്തിട്ടുണ്ട്. വാരിക്കൂട്ടിയ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ബാറ്റിങിലാണ് സച്ചിന്‍ കിങായി വാഴിക്കപ്പെട്ടത്. പക്ഷെ ബാറ്റിങിലേതു പോലെ തന്നെ ബൗളിങിലും അദ്ദേഹം മിടുക്കനായിരുന്നുവെന്നത് അധികമാര്‍ക്കുമറിയില്ല.

SACHIN TENDULKAR

ലോകോത്തര ബാറ്റര്‍ മാത്രമല്ല കിടിലന്‍ ഓള്‍റൗണ്ടര്‍ കൂടിയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍. പക്ഷെ ഓള്‍റൗണ്ടറെന്ന നിലയില്‍ സച്ചിനു കരിയറില്‍ വേണ്ടത്ര അംഗീകാരങ്ങള്‍ ഒരിക്കലും ലഭിച്ചിട്ടില്ലെന്നതാണ് നിരാശാജനകമായ കാര്യം. ഏകദിന ക്രിക്കറ്റില്‍ ലാറയെ പല തവണ സച്ചിന്‍ പുറത്താക്കിയിട്ടുണ്ടെന്നത് വലിയ സര്‍പ്രൈസുമാണ്.

ഓസ്‌ട്രേലിയയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്, ശ്രീലങ്കയുടെയും ഓസീസിന്റെയും സ്പിന്‍ മാന്ത്രികരായ മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ എന്നിവരേക്കാള്‍ കൂടുതല്‍ തവണ ഏകദിനത്തില്‍ ലാറയുടെ വിക്കറ്റെടുക്കാന്‍ സച്ചിനായിട്ടുണ്ട്. ബൗളിങില്‍ അദ്ദേഹം എത്ര മാത്രം മിടുക്കനായിരുന്നുവെന്നു തെളിയിക്കാന്‍ ഈ കണക്കുകള്‍ തന്നെ ധാരാളം.

ഏകദിനത്തില്‍ നാലു തവണ ലാറയുടെ വിലപ്പെട്ട വിക്കറ്റ് സച്ചിന്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. നാലു വ്യത്യസ്ത രീതികളിലായിരുന്നു ഇതെന്നും എടുത്തു പറയേണ്ട കാര്യമാണ്. ഒരു തവണ ലാറയെ ബൗള്‍ഡാക്കിയ സച്ചിന്‍ പിന്നീട് എല്‍ബിഡബ്ല്യുവായും വിക്കറ്റ് കീപ്പറുടെ കൈളിലെത്തിച്ചും പിന്നീട് വിക്കറ്റ് കീപ്പറുടെ സ്റ്റംപിങിലൂടെയുമെല്ലാം ലാറയെ മടക്കിയിട്ടുണ്ട്.

33 റണ്‍സെടുത്തു നില്‍ക്കെയാണ് ലാറയെ ഒരിക്കല്‍ സച്ചിന്‍ ബൗള്‍ഡാക്കിയിട്ടുള്ളത്. പിന്നീടൊരു തവണ ഫിഫ്റ്റ് പ്ലസ് സ്‌കോറുമായി സെഞ്ച്വറിയിലേക്കു കുതിക്കവെയും ലാറയ്ക്കു സച്ചിന്‍ മൂക്കുകയറിട്ടിരുന്നു. 83 ബോളില്‍ നിന്നും അഞ്ചു ഫോറടക്കം 74 റണ്‍സുമായി മുന്നേറിയ ലാറയെ സച്ചിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

അതിനു ശേഷം 36 റണ്‍സെടുത്ത ലാറയെ സച്ചിന്‍ വിക്കറ്റ് കീപ്പറായ നയന്‍ മോംഗിയയുടെ കൈകളിലെത്തിച്ചു. അവസാനമായി ലാറയുടെ വിക്കറ്റെടുക്കാന്‍ സച്ചിനെ സഹായിച്ചത് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. 31 റണ്‍സെടുത്ത ലാറയെ സച്ചിന്റെ ബൗളിങില്‍ ധോണി സ്റ്റംപിങ് ചെയ്യുകയായിരുന്നു.

BRIAN LARA

അതേസമയം, സച്ചിന്റെ ബൗളിങ് കരിയറിലേക്കു വന്നാല്‍ അദ്ദേഹം മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ടെന്നു കാണാം. പക്ഷെ ഏകദിനത്തിലായിരുന്നു അദ്ദേഹം ഏറ്റവും ബെസ്റ്റ്.

463 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള സച്ചിന്‍ 270 ഇന്നിങ്‌സുകളിലാണ് ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും 5.1 ഇക്കോണമി റേറ്റില്‍ 154 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. 32 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകള്‍ പിഴുതതാണ് സച്ചിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.

ടെസ്റ്റിലാവട്ടെ 200 മല്‍സരങ്ങളില്‍ 145 ഇന്നിങ്‌സുകളിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും 3.53 ഇക്കോണമിറേറ്റില്‍ 46 വിക്കറ്റുകളും വീഴ്ത്തി. 14 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം. ടി20യില്‍ നാലു ഇന്നിങ്‌സുകളില്‍ മാത്രമേ സച്ചിന്‍ ബൗള്‍ ചെയ്തിട്ടുള്ളൂ. ഇതില്‍ ഒരു വിക്കറ്റ് ലഭിക്കുകയും ചെയ്തു.

Story first published: Wednesday, January 3, 2024, 12:56 [IST]
Other articles published on Jan 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+