For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി വിരമിക്കണോ? വിമര്‍ശകര്‍ക്ക് സച്ചിന്റെ കിടിലന്‍ മറുപടി... ഇത് താന്‍ സച്ചിന്‍ സ്റ്റൈല്‍

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനത്തെ തുടര്‍ന്ന് ധോണി വിമര്‍ശിക്കപ്പെട്ടിരുന്നു

മുംബൈ: ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ സംസാരവിഷയം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചാണ്. ധോണി ഉടന്‍ വിരമിച്ചേക്കുമെന്നും ഇല്ലെന്നുമുള്ള തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ധോണി ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

ലോര്‍ഡ്‌സില്‍ നടന്ന കളിക്കിടെ സ്ലോ ബാറ്റിങിനെ തുടര്‍ന്ന് ഇന്ത്യന്‍ ആരാധകര്‍ അദ്ദേഹത്തെ കൂവി വിളിച്ച് പരിഹസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ധോണിക്കു പിന്തുണയുമായി ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തു വന്നിരിക്കുകയാണ്.

 പ്രതീക്ഷിക്കുന്നത് നല്‍കാന്‍ താരങ്ങള്‍ ശ്രമിക്കും

പ്രതീക്ഷിക്കുന്നത് നല്‍കാന്‍ താരങ്ങള്‍ ശ്രമിക്കും

ധോണിയെക്കുറിച്ച് പലരുടെയും അഭിപ്രായങ്ങളും മറ്റും വായിച്ചു കഴിഞ്ഞു. സുനില്‍ ഗവാസ്‌കറും സൗരവ് ഗാംഗുലിയുമെല്ലാം പറഞ്ഞത് ധോണിയില്‍ നിന്നും ഇതിലും കൂടുതല്‍ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ടെന്നാണെന്നും മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ പ്രകടനത്തെക്കുറിച്ച് ധോണിയോട് തന്നെ നേരിട്ടു ചോദിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി തന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല എന്നു തന്നെയായിരിക്കും. ഇതാണ് സത്യം. ഓരോ താരവും തങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത് നല്‍കാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

തീരുമാനമെടുക്കേണ്ടത് ധോണി തന്നെ

തീരുമാനമെടുക്കേണ്ടത് ധോണി തന്നെ

ദീര്‍ഘകാലമായി മല്‍സരരംഗത്തുള്ള താരമാണ് ധോണി. തീരുമാനമെടുക്കാന്‍ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ല. എപ്പോള്‍ വിരമിക്കണമെന്ന് ധോണിക്ക് നന്നായി അറിയാമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.
ക്രിക്കറ്റിനെക്കുറിച്ചും സ്വന്തം കളിയെക്കുറിച്ചും മറ്റുള്ളവരേക്കാള്‍ നന്നായി അറിയാവുന്ന താരമാണ് ധോണി. അതുകൊണ്ട് തന്നെ വിരമിക്കണമന്ന് ആരും അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതില്ല. ഒരു മുന്‍ ടീമംഗമെന്ന നിലയില്‍ ധോണിയെക്കുറിച്ച് നന്നായി അറിയാം. സ്വന്തം കരിയറിനെക്കുറിച്ച് തീരുമാനമെടുക്കുന്നതില്‍ അദ്ദേഹം ഏറെ മുന്നിലാണന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വിശദമാക്കി.

ലോകകപ്പിന് ഇനിയും സമയമുണ്ട്

ലോകകപ്പിന് ഇനിയും സമയമുണ്ട്

2019ല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ധോണി ഇന്ത്യക്കു വേണ്ടി കളിക്കണമോയെന്ന ചോദ്യത്തിന് സച്ചിന്റെ മറുപടി ഇങ്ങനെയായിരുന്നു. അക്കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടത് ധോണി തന്നെയാണ്. ക്യാപ്റ്റന്റെയും കോച്ചിന്റെയും തീരുമാനം എന്താണെന്ന് അറിയില്ല. ലോകകപ്പിന് ഇനിയൊരു വര്‍ഷം കൂടിയുണ്ടെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

ചാംപ്യന്‍സ് ട്രോഫിക്കു ശേഷം നിരാശപ്പെടുത്തി

ചാംപ്യന്‍സ് ട്രോഫിക്കു ശേഷം നിരാശപ്പെടുത്തി

2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലിനു ശേഷം ധോണിയുടെ കരിയറില്‍ വലിയൊരു ഇടിവ് തന്നെയാണ് ഉണ്ടായിട്ടുള്ളതെന്നു കണക്കുകള്‍ അടിവരയിടുന്നു. അതിനു ശേഷം 23 ഇന്നിങ്‌സുകളാണ് അദ്ദേഹം കളിച്ചത്. അഞ്ചു ഫിഫ്റ്റികളുള്‍പ്പെടെ 704 റണ്‍സും ധോണി നേടി. 58.66 എന്ന മികച്ച ബാറ്റിങ് ശരാശരിയുണ്ടെങ്കിലും വെറും 77.53 ആണ് സ്‌ട്രൈക്ക് റേറ്റ്.
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ഏകദിന പരമ്പരില്‍ ടീമിന് അതിവേഗ ഇന്നിങ്‌സ് ആവശ്യമുള്ളപ്പോള്‍ തട്ടിയും മുട്ടിയും കളിച്ച് ധോണി പരിഹാസം നേരിട്ടിരുന്നു. 1975ലെ ലോകകപ്പില്‍ 174 പന്തില്‍ 36 റണ്‍സെടുത്ത തന്റെ കുപ്രസിദ്ധമായ പ്രകടനമാണ് ധോണിയുടെ ബാറ്റിങ് കണ്ടപ്പോള്‍ ഓര്‍മ വന്നതെന്നാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്.

Story first published: Monday, July 23, 2018, 11:20 [IST]
Other articles published on Jul 23, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+