Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിടിലന്‍ സെഞ്ച്വറി, അതും പാകിസ്താനെതിരേ; എന്നിട്ടും സച്ചിന്‍ കരഞ്ഞു! കാരണം ഈ ട്വിസ്റ്റ്

ലോക ക്രിക്കറ്റിലെ സമാനതകളില്ലാത്ത ബാറ്റിങ് വിസ്മയമാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഈ പേര് ഇന്ത്യന്‍ ആരാധകര്‍ക്കു ശരിക്കുമൊരു വികാരം തന്നെയാണ്. കളി നിര്‍ത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആരാധക മനസില്‍ ഇപ്പോഴും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നിറഞ്ഞുനില്‍ക്കാനുള്ള പ്രധാന കാരണം അദ്ദേഹം കളിച്ചിട്ടുള്ള നിരവധി അവിസ്മരണീയ മാച്ച് വിന്നിങ് ഇന്നിങ്‌സുകളാണ്.

റെക്കോര്‍ഡുകള്‍ കുറിക്കുന്നത് ഹോബിയാക്കിയിരുന്ന അദ്ദേഹം ബാറ്റിങിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ ശേഷമാണ് ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞത്. സച്ചിന്റെ ഭൂരിഭാഗം റെക്കോര്‍ഡുകളും ക്രിക്കറ്റെന്ന ഗെയിം ഉള്ളയിടത്തോളം കാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

SACHIN TENDULKAR

സച്ചിന്‍ എല്ലായ്‌പ്പോഴും വളരെ കൂളായാണ് കളിക്കളത്തില്‍ കാണപ്പെടാറുള്ളത്. വലിയ വികാരപ്രകടനം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും നമുക്ക് ഒരിക്കലും കാണാന്‍ സാധിക്കാറില്ല. പക്ഷെ സച്ചിന്‍ ഒരിക്കല്‍ ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ വച്ച് ദുഖം സഹിക്കാന്‍ കഴിയാതെ കരഞ്ഞിട്ടുള്ള ഒരു സംഭവം ഒരിക്കലുണ്ടായിട്ടുണ്ട്.

ഡ്രസിങ് റൂമില്‍ വച്ചായതിനാല്‍ തന്നെ ഇതേക്കുറിച്ച് വര്‍ഷങ്ങളോളം ആരും അറിഞ്ഞിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ബിസിസിഐയുടെ മുന്‍ സെലക്ടര്‍ കൂടിയായിരുന്ന രാജ് സിങ് ദുംഗാര്‍പൂരാണ് ഒരിക്കല്‍ ഞെട്ടിക്കുന്ന ഈ സംഭവത്തെക്കുറിച്ച് ഒരിക്കല്‍ വെളിപ്പെടുത്തിയത്.

സ്‌കൂള്‍ കുട്ടികളെപ്പോലെ സങ്കടം സഹിക്കാന്‍ കഴിയാതെ ഒരിക്കല്‍ സച്ചിന്‍ കരഞ്ഞിട്ടുണ്ടെന്നാണ് രാജ് സിങ് വെളിപ്പെടുത്തിയത്. ഇതേ കളിയില്‍ സച്ചിന്‍ ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചിരുന്നു. പക്ഷെ കൈയെത്തുംദൂരത്തു കളി ഇന്ത്യയില്‍ നിന്നും വഴുതിപ്പോയതോടെ സച്ചിന്റെ നിയന്ത്രണം വിടുകയായിരുന്നുവെന്നുമാണ് രാജ് സിങ് ഒരിക്കല്‍ പറഞ്ഞത്.

1998-99ലെ പാകിസ്താന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റിനു ശേഷമായിരുന്നു ഇന്ത്യന്‍ ഡ്രസിങ് റൂമിലെ നാടകീയ രംഗങ്ങള്‍. മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിച്ച ഇന്ത്യന്‍ ടീമിനു 271 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പാകിസ്താന്‍ അന്നു നല്‍കിയത്.

റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടു വിക്കറ്റിനു ആറു റണ്‍സിലേക്കു ഇന്ത്യക്കു കൂപ്പുകുത്തിയപ്പോഴാണ് നാലാമനായി സച്ചിന്‍ ക്രീസിലെത്തിയത്. 136 റണ്‍സിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സുമായി അദ്ദേഹം ടീമിനെ കൈപിടിച്ചുയര്‍ത്തുകയും ചെയ്തു. നാലു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കു ജയിക്കാന്‍ 17 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്.

ഈ ഘട്ടത്തിലാണ് സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖിനെതിരേ അലക്ഷ്യമായ ഒരു ഷോട്ട് കളിച്ച് സച്ചിന്‍ പുറത്തായത്. അതിനു പിന്നാലെ കൂട്ടത്തകര്‍ച്ച നേരിട്ട ഇന്ത്യ 258 റണ്‍സിനു ഓള്‍ഔട്ടാവുകയും പാകിസ്താന്‍ ടീം 12 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയും ചെയ്തു.

അന്നു ചെന്നൈ ചെപ്പോക്കിലെ കാണികള്‍ എഴുന്നേറ്റ് നിന്നു കൈയടിച്ചാണ് പാകിസ്താന്‍ ടീമിനെ അഭിനന്ദിച്ചത്. പക്ഷെ ഡ്രസിങ് റൂമില്‍ ഇന്ത്യന്‍ ടീമിന്റെ ഈ തകര്‍ച്ച സച്ചിനെ ശരിക്കും തകര്‍ത്തുകളയുകയായിരുന്നു. തുടര്‍ന്ന് വികാരധീനനായ അദ്ദേഹം കണ്ണുനീര്‍ വാര്‍ത്തതായും മുന്‍ സെലക്ടര്‍ പറയുന്നു.

SACHIN TENDULKAR

കളി ഇന്ത്യ തോറ്റെങ്കലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സച്ചിനായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഡ്രസിങ് റൂമിലെത്തിയ ശേഷം കരഞ്ഞ സച്ചിനെ താന്‍ ആശ്വസിപ്പിച്ചതായും രാജ് സിങ് വെളിപ്പെടുത്തുന്നു. ഞാന്‍ ഡ്രസിങ് റൂമിലെത്തിയപ്പോള്‍ സ്‌കൂള്‍ കുട്ടിയെപ്പോലെ തേങ്ങുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിനെയാണ് കണ്ടത്. നിങ്ങള്‍ എന്തിനാണ് ഈ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതെന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചുകൊണ്ടിരുന്നു.

നമ്മള്‍ മല്‍സരം തോറ്റു. പക്ഷെ മഹത്തായ ഇന്നിങ്‌സ് കളിച്ച നിങ്ങള്‍ അസാധ്യമായത് സാധ്യമാക്കിയെന്നും സച്ചിനോടു പറഞ്ഞതായി രാജ് സിങ് വിശദമാക്കി. പക്ഷെ ഇതൊന്നു സച്ചിനു ആശ്വാസം പകര്‍ന്നില്ല. ഇല്ല സാര്‍, ഞാന്‍ മല്‍സരം തോറ്റുവെന്നായിരുന്നു കണ്ണീരോടെയുള്ള അദ്ദേഹത്തിന്റെ വാക്കുകളെന്നും രാജ് സിങ് ഓര്‍മിച്ചെടുത്തു.

Story first published: Monday, February 5, 2024, 13:37 [IST]
Other articles published on Feb 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+