Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ബ്ലാസ്‌റ്റേഴ്‌സ് സച്ചിന് സ്വന്തം, 60 ശതമാനം ഓഹരി വാങ്ങി!

സച്ചിന്റെ കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നാണ് കേരളത്തിന്റെ ഐ എസ് എല്‍ ടീം അറിയപ്പെടുന്നത് തന്നെ. അതിപ്പോള്‍ സെലിബ്രിറ്റികളുടെ പേരിലാണ് എല്ലാ ടീമുകളും അറിയപ്പെടാറുളളത്. അതില്‍ പുതുമയൊന്നും ഇല്ല. പ്രിറ്റി സിന്റ, ശില്‍പ ഷെട്ടി, ഷാരൂഖ് ഖാന്‍, ഗാംഗുലി തുടങ്ങിയ പ്രമുഖരെല്ലാം ഐ പി എല്‍, ഐ എസ് എല്‍ ടീമുകളുടെ ഉടമകളാണ്. എന്നാല്‍ സച്ചിന്റെയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും കാര്യം അങ്ങനെയല്ല.

ബ്ലാസ്റ്റേഴ്‌സിന്റെ 60 ശതമാനം ഓഹരികളും സ്വന്തം പേരിലാക്കിയാണ് സച്ചിന്‍ കേരളത്തോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ചിരിക്കുന്നത്. നിലവില്‍ 40 ശതമാനം ഷെയറാണ് സച്ചിന് ബ്ലാസ്‌റ്റേഴ്‌സില്‍ ഉളളത്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനാണ് ബാക്കി ഷെയറുകള്‍. 20 ശതമാനം ഷെയര്‍ കൂടി സച്ചിന്‍ വാങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ടീം സച്ചിന് സ്വന്തമായി.

വില്‍ക്കാനില്ല ഷെയറുകള്‍

വില്‍ക്കാനില്ല ഷെയറുകള്‍

കയ്യിലുള്ള ഷെയറുകള്‍ കൂടി വിറ്റ് സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിനെ കൈവിടും എന്നൊരു റിപ്പോര്‍ട്ട് നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ ഷെയറുകള്‍ വാങ്ങി ബ്ലാസ്‌റ്റേഴ്‌സിനെ സ്വന്തമാക്കിയിരിക്കുകയാണ് സച്ചിന്‍.

ബ്ലാസ്‌റ്റേഴ്‌സ് നല്ല രാശി

ബ്ലാസ്‌റ്റേഴ്‌സ് നല്ല രാശി

ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന് നല്ല രാശിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒന്നാം സീസണില്‍ ഐ എസ് എല്ലിന്റെ ഫൈനല്‍ വരെ എത്താന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നു. ഫൈനലില്‍ കൊല്‍ക്കത്ത ടീമിനോടാണ് തോറ്റത്.

ഇക്കുറിയും തുടക്കം കസറി

ഇക്കുറിയും തുടക്കം കസറി

രണ്ടാം സീസണിലെ ഒന്നാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3 -1 ന് തോല്‍പിച്ച് മിന്നല്‍ തുടക്കമാണ് ബ്ലാസ്റ്റേഴ്‌സിന് കിട്ടിയിരിക്കുന്നത്.

വൈകാതെ നിയമപരമാകും

വൈകാതെ നിയമപരമാകും

മുത്തൂറ്റ് ഗ്രൂപ്പില്‍ നിന്നും സച്ചിന്‍ 20 ശതമാനം ഷെയറുകളാണ് വാങ്ങിയിരിക്കുന്നത്. ഇതിന്റെ നിയമനടപടികള്‍ വൈകാതെ പൂര്‍ത്തിയാകും.

ഗാംഗുലിക്ക് കൊല്‍ക്കത്ത

ഗാംഗുലിക്ക് കൊല്‍ക്കത്ത

ഐ എസ് എല്‍ ഒന്നാം സീസണിലെ ചാമ്പ്യന്മാരായ കൊല്‍ക്കത ടീമില്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് ഷെയറുണ്ട്

കോലിയും ധോണിയും

കോലിയും ധോണിയും

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്മാരായ വിരാട് കോലി ഗോവ ടീമിലും ധോണി ചെന്നൈ ടീമിലും ഷെയര്‍ സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Thursday, October 8, 2015, 10:05 [IST]
Other articles published on Oct 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+