For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂര്യക്കെതിരേ പന്തെറിഞ്ഞ് സച്ചിന്‍, ബാറ്റിങ്ങിലും ഇടിവെട്ട് പ്രകടനം; വീഡിയോ വൈറല്‍

ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്ന വഴികളിലെല്ലാം ചരിത്രം രചിച്ച് നിരവധി യുവതാരങ്ങളുടെ പ്രചോദനവും ആവേശവുമായി ഇന്നും സച്ചിന്‍ നിറഞ്ഞുനില്‍ക്കുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും കഴിയുന്ന സാഹചര്യങ്ങളിലെല്ലാം ക്രിക്കറ്റിനോട് ചേര്‍ന്നുനില്‍ക്കാന്‍ സച്ചിന് സാധിക്കുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങില്‍ വീണ്ടും പാഡണിഞ്ഞിരിക്കുകയാണ് സച്ചിന്‍. ടെന്നിസ് ബോളില്‍ നടക്കുന്ന സ്ട്രീറ്റ് പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന പരിപാടി ഗംഭീരമായിരുന്നു.

പല പ്രമുഖരും പങ്കെടുത്ത ചടങ്ങിനോടനുബന്ധിച്ച് മുന്‍ താരങ്ങളേയും സിനിമാ മേഖലയിലെ പ്രമുഖരേയുമെല്ലാം ഉള്‍പ്പെടുത്തി സൗഹൃദ മത്സരം സംഘടിപ്പിച്ചിരുന്നു. മാസ്റ്റര്‍ 11നും ഖിലാഡി 11നും തമ്മിലായിരുന്നു മത്സരം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇടവേളക്ക് ശേഷം കളത്തിലെത്തുകയും ബാറ്റിങ്ങിലും ബൗളിങ്ങിലും കൈവെക്കുകയും ചെയ്തത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോണി ചാനലില്‍ ഈ മത്സരത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു.

suresh raina surya

മത്സരത്തില്‍ ഖിലാഡി 11നൊപ്പം തമിഴ് സിനിമാ താരം സൂര്യയുമുണ്ടായിരുന്നു. സച്ചിന്‍ പന്തെറിഞ്ഞപ്പോള്‍ ബാറ്റുചെയ്യാന്‍ സൂര്യക്ക് അവസരം ലഭിച്ചു. ഇതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സൂര്യയുടെ ആരാധകരാണ് ഇതിന്റെ വീഡിയോ വൈറലാക്കിയിരിക്കുന്നത്. സച്ചിന്റെ പന്തില്‍ ഒരു സിംഗിളാണ് സൂര്യയെടുത്തത്. സച്ചിന്റെ കടുത്ത ആരാധകനാണ് സൂര്യ. നേരത്തെ സച്ചിനൊപ്പം നിന്ന് ചിത്രമെടുക്കാന്‍ സാധിച്ചത് വലിയ മുഹൂര്‍ത്തമാണെന്ന് സൂര്യ പറഞ്ഞിട്ടുണ്ട്.

അതുകൊണ്ടുതന്നെ ക്രിക്കറ്റ് ഇതിഹാസത്തോടൊപ്പം ക്രിക്കറ്റ് കളിക്കാന്‍ അവസരം ലഭിച്ചത് സൂര്യക്ക് അവിസ്മരണീയ നിമിഷമാണ്. ഇതിന്റെ സന്തോഷം സൂര്യക്കുണ്ടായിരുന്നു. ബാറ്റു ചെയ്യാനിറങ്ങിയ സച്ചിന്‍ 16 പന്തില്‍ 30 റണ്‍സെടുത്താണ് പുറത്തായത്. സച്ചിന്റെ വിക്കറ്റ് ബിഗ്‌ബോസ് 17ാം സീസണ്‍ ജേതാവായ മുനവര്‍ ഫറൂഖിയാണ് നേടിയത്. ലെഗ് സൈഡിലേക്ക് ഷോട്ട് കളിച്ച സച്ചിന്‍ എഡ്ജായപ്പോള്‍ തേര്‍ഡ് മാനില്‍ ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.

ഫറൂഖിക്ക് സന്തോഷം അടക്കാനാവാത്ത നിമിഷമായിരുന്നു. ക്രിക്കറ്റ് ഇതിഹാസത്തിന്റെ വിക്കറ്റ് താന്‍ നേടിയിട്ടുണ്ടെന്ന് എന്നും അദ്ദേഹത്തിന് പറയാന്‍ സാധിക്കും. 10 ഓവറില്‍ സംഘടിപ്പിച്ച സൗഹൃദ മത്സരത്തില്‍ 6 റണ്‍സിന് മാസ്റ്റര്‍ 11 ജയിച്ചു. യൂസഫ് പഠാനും റോജര്‍ ബിന്നിയുമാണ് മാസ്റ്റര്‍ 11നായി തിളങ്ങിയത്. ഇര്‍ഫാന്‍ പഠാന്‍ 8 പന്തില്‍ 32 റണ്‍സുമായി തിളങ്ങി. എന്നാല്‍ ഇര്‍ഫാന്റെ ടീം തോറ്റു. മുനവര്‍ ഫറൂഖി 26 പന്തില്‍ 26 റണ്‍സ് നേടി.

ടെന്നിസ് ബോള്‍ ക്രിക്കറ്റ് താരങ്ങളുടെ ജീവിതവും കരിയറും മാറ്റുന്ന തരത്തിലേക്ക് വളരാന്‍ സാധ്യതയുള്ള ടൂര്‍ണമെന്റാണ് സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്. കേരളത്തില്‍ നിന്നടകം പല യുവതാരങ്ങള്‍ക്കും ടൂര്‍ണമെന്റില്‍ അവസരം ലഭിച്ചിട്ടുണ്ട്. ലക്ഷങ്ങള്‍ പ്രതിഫലം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഉദ്ഘാടന സീസണിന് തന്നെ വലിയ ആരാധക പിന്തുണ ലഭിക്കുന്നുണ്ട്. ഭാവിയില്‍ ഐപിഎല്‍ പോലെ വലിയ ടൂര്‍ണമെന്റായി ഇത് മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 18 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. ടോപ് 4ലെത്തുന്ന ടീമുകള്‍ സെമിയില്‍ മത്സരിക്കും. ഇതിലെ വിജയികള്‍ ഫൈനലില്‍ ഏറ്റുമുട്ടും. മുംബൈയിലെ ദാദോജി കൊണ്ടദേവ് സ്‌റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ടീമുകളെ ഇറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ആരാധക പിന്തുണ ടീമുകള്‍ക്ക് ലഭിക്കുന്നുണ്ട്. മാധ്യമ ശ്രദ്ധയും ടൂര്‍ണമെന്റിന് ലഭിക്കുന്നു.

മജ്ഹി മുംബൈ ടീമിന്റെ ഉടമ അമിതാബ് ബച്ചനാണ്. അക്ഷയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ശ്രീനഗര്‍ കീ വീര്‍. ബാംഗ്ലൂര്‍ സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ഉടമ ഹൃതിക് റോഷനാണ്. ചെന്നൈ സിങ്കംസ് ടീമുകളുടെ ഉടമ സൂര്യയാണ്. ഫാല്‍ക്കോണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഉടമ രാംചരണാണ്. ടൈഗേഴ്‌സ് ഓഫ് കൊല്‍ക്കത്ത ടീമിന്റെ ഉടമകള്‍ സെയ്ഫ് അലി ഖാനും കരീന കപൂറുമാണ്.

Story first published: Wednesday, March 6, 2024, 22:24 [IST]
Other articles published on Mar 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+