Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലാര്‍ക്കും കുക്കും ചേര്‍ന്നാല്‍ സച്ചിനൊപ്പം

പെര്‍ത്ത്: സച്ചിന്റെ ഏതെങ്കിലും റെക്കോര്‍ഡിനൊപ്പം ആരെങ്കിലും എത്തുന്നുണ്ടോ എന്നതാണ് ആധുനിക ക്രിക്കറ്റിലെ ഒട്ടുമിക്ക കണക്കപ്പിള്ളമാരും കുത്തിയിരുന്ന് നോക്കുന്ന ഒരു കാര്യം. അപൂര്‍വ്വമായി മാത്രം നടക്കുന്ന ആ കാര്യം പെര്‍ത്തിലെ മൂന്നാം ആഷസ് ടെസ്റ്റില്‍ സംഭവിച്ചു.

സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ അത്രതന്നെ കളിയും അത്രതന്നെ റണ്‍സുകളും അത്ര തന്നെ സെഞ്ചുറികളും, ഇതൊന്നും ഒറ്റയ്ക്ക് ഒരാള്‍ അടിച്ചെടുത്തതല്ല എന്നത് വേറെ കാര്യം. ഓസ്‌ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും ക്യാപ്റ്റന്‍മാര്‍ ചേര്‍ന്നാണ് സച്ചിന്റെ ടെസ്റ്റ റെക്കോര്‍ഡുകള്‍ക്കൊപ്പം എത്തിയത്.

sky-sports

മൈക്കല്‍ ക്ലാര്‍ക്കും അലിസ്റ്റര്‍ കുക്കും ചേര്‍ന്ന് കളിച്ച ടെസ്റ്റ് മത്സരങ്ങള്‍ 200. ഇരുവരുടെയും നൂറാം ടെസ്റ്റായിരുന്നു പെര്‍ത്തിലേത്. ഇരുവരും ചേര്‍ന്ന് അടിച്ചെടുത്ത റണ്‍സുകള്‍ ഒന്നിച്ചുകൂട്ടിയാല്‍ സച്ചിന്റെ കരിയര്‍ സ്‌കോറായ 15921. ഇതില്‍ കുക്കിന് സ്വന്തമായുള്ളത് 7955 റണ്‍സാണ്. 100 ടെസ്റ്റിലായി ക്ലാര്‍ക്കിന് 7966 റണ്‍സുണ്ട്.

സെഞ്ചുറിയുടെ കാര്യത്തിലും കഥ ഇതുപോലെ തന്നെ. കുക്ക് 25 സെഞ്ചുറി അടിച്ചപ്പോള്‍ ക്ലാര്‍ക്ക് 26 സെഞ്ചുറി അടിച്ചിട്ടുണ്ട്. രണ്ടും കൂടി കൂട്ടി നോക്കൂ. 51. അതെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മാന്ത്രികസംഖ്യയായ 51 സെഞ്ചുറികള്‍ തന്നെ. സ്‌കൈ സ്‌പോര്‍ട്‌സില്‍ കളി സംപ്രേഷണം ചെയ്യുന്നതിനിടെ കാണിച്ച ഈ പട്ടിക (ചിത്രത്തില്‍) യാണ് ക്രിക്കറ്റ് ഭ്രാന്തന്മാരുടെ പുതിയ കിറുക്ക്.

സച്ചിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കണ്ട് പ്രതിഭാശാലികളായ രണ്ട് ബാറ്റ്‌സ്മാന്‍മാരായി എണ്ണപ്പെടുന്നവരാണ് ഓസീ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും. ഇരുവരും ഈ പോക്ക് പോയി 200 ടെസ്റ്റ് കളിച്ചാല്‍ സച്ചിന്റെ റെക്കോര്‍ഡിലെത്തിയേക്കും എന്ന് ഈ പട്ടിക കാണുമ്പോള്‍ തോന്നുന്നുണ്ടോ?

Story first published: Monday, December 16, 2013, 16:35 [IST]
Other articles published on Dec 16, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+