For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നേടിയത് വെറും 15 റണ്‍സ്, വിക്കറ്റ് 0!! എന്നിട്ടും സച്ചിന്‍ അന്ന് ഹീറോ, ഓര്‍മയുണ്ടോ?

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സ്വര്‍ണ ലിപികളാല്‍ കുറിക്കപ്പെട്ട പേരുകളിലൊന്നാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടേത്. സമാനതകളില്ലാത്ത അദ്ഭുത താരം തന്നെയായിരുന്നു മുംബൈയില്‍ നിന്നുള്ള ഈ കുറിയ മനുഷ്യന്‍. 24 വര്‍ഷത്തിലേറെ നീണ്ട അന്താരാഷ്ട്ര കരിയറില്‍ എത്രയെത്ര മല്‍സരങ്ങളിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇന്ത്യന്‍ ടീമിനെ വിജയിപ്പിച്ചിട്ടുളളത്.

ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഇന്ത്യക്കു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങളും കാഴ്ചവയ്ക്കാന്‍ സച്ചിനായിട്ടുണ്ട്. എന്നാല്‍ ബാറ്റിങിലോ, ബൗളിങിലോ കാര്യമായ സംഭാവനയൊന്നും നല്‍കാതെ തന്നെ ലിറ്റില്‍ മാസ്റ്റര്‍ ഇന്ത്യയുടെ ഹീറോയായി മാറിയ ഒരു മല്‍സരമുണ്ട്. അതു ഏതാണെന്നു നമുക്കു നോക്കാം.

SACHIN TENDULKAR

ഈഡനിലെ ത്രില്ലര്‍

1993ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഹീറോ കപ്പിലെ ത്രില്ലിങ് മാച്ചിലായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായി മാറിയത്. ഏകദിന ഫോര്‍മാറ്റിലുള്ള ഈ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തിലായിരുന്നു സംഭവം. മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു കളിയില്‍ ഇന്ത്യയെ നയിച്ചത്.

ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടായിരുന്ന ഇന്ത്യയെ തകര്‍പ്പന്‍ ബൗളിങിലൂടെ സൗത്താഫ്രിക്ക വരിഞ്ഞു കെട്ടുകയായിരുന്നു. വെറും 195 റണ്‍സ് നേടാനേ ഇന്ത്യക്കായുള്ളൂ. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച അസ്ഹറായിരുന്നു ടീമിന്റെ മാനം കാത്തത്.

90 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററുമായി മാറിയിരുന്നു. അസ്ഹറിന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ വലിയ നാണക്കേടിലേക്കു ഇന്ത്യ കൂപ്പുകുത്തിയേനെ. സച്ചിനു ഈ കളിയില്‍ സ്‌കോര്‍ ചെയ്യാനായത് വെറും 15 റണ്‍സ് മാത്രമാണ്.

ത്രില്ലിങ് ക്ലൈമാക്‌സ്

റണ്‍ചേസില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് ഇന്ത്യയും തിരിച്ചടിച്ചതോടെ സൗത്താഫ്രിക്കയും പതറി. ഇതോടെ മല്‍സരം ശരിക്കും തീപാറുകയും ചെയ്തു. 49 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ സൗത്താഫ്രിക്ക എട്ടു വിക്കറ്റിനു 190 റണ്‍സെന്ന നിലയിലായിരുന്നു. രണ്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ സൗത്താഫ്രിക്കയ്ക്കു അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ് മാത്രം. കളി ഇന്ത്യ കൈവിട്ടുപോയെന്നു ആരാധകര്‍ ഭയന്ന നിമിഷം.

ഈ സമയത്താണ് നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ വലിയൊരു ചൂതാട്ടം നടത്താന്‍ തീരുമാനിച്ചത്. ടീമിലെ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ക്കു പകരം 50ാം ഓവറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പരീക്ഷിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അസ്ഹറിന്റെ ഈ നീക്കം കണ്ട് ക്രിക്കറ്റ് ലോകം ശരിക്കും ഞെട്ടുകയും ചെയ്തു. കാരണം ഈ കളിയില്‍ സച്ചിന്‍ നേരത്തേ ഒരോവര്‍ പോലും ബൗള്‍ ചെയ്തിട്ടില്ല.

എന്നിട്ടും അവസാന ഓവറില്‍ നാലു റണ്‍സ് പ്രതിരോധിക്കാനുള്ള വലിയ ദൗത്യം സച്ചിനെ അസ്ഹര്‍ ഏല്‍പ്പിക്കുകയായിരുന്നു. ഈ നീക്കം പാളിയാല്‍ അസ്ഹര്‍ പ്രതിക്കൂട്ടിലാവുമെന്നുറപ്പാണ്. സച്ചിനും ഇതിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും ചെയ്യും. പക്ഷെ ഇതൊന്നും അസ്ഹറിനെ തീരുമാനത്തില്‍ നിന്നും പിന്‍വലിപ്പിച്ചില്ല. സച്ചിനു തന്നെ അദ്ദേഹം പന്ത് നല്‍കുകയായിരുന്നു.

SACHIN TENDULKAR

അവിശ്വസനീയ ബൗളിങ്

എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന ബൗളിങ് പ്രകടനമാണ് 50ാമത്തെ ഓവറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കാഴ്ചവച്ചത്. മികച്ച ബൗളിങിലൂടെ ക്രീസിലുള്ള സൗത്താഫ്രിക്കന്‍ ബാറ്റര്‍മാരെ അദ്ദേഹം വരിഞ്ഞുകെട്ടി. ആദ്യത്തെ അഞ്ചു ബോളില്‍ സച്ചിന്‍ വഴങ്ങിയത് വെറും രണ്ടു റണ്‍സാണ്. ഇതിനിടെ ഒരു റണ്ണൗട്ടിനു വഴിയൊരുക്കുകയും ചെയ്തു.

അവസാന ബോളില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ വേണ്ടത് നാലു റണ്‍സ്. പക്ഷെ സച്ചിന്‍ വിട്ടുകൊടുത്തില്ല. ഒരു സിംഗിള്‍ മാത്രമേ അവസാന ബോളില്‍ അദ്ദേഹം വഴങ്ങിയുള്ളൂ.

ഇതോടെ ഇന്ത്യ രണ്ടു റണ്‍സിന്റെ നാടകീയ വിജയവുമായി ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. ബാറ്റിങില്‍ തിളങ്ങാതിരുന്നിട്ടും, വിക്കറ്റുകളൊന്നും വീഴ്ത്താതിരുന്നിട്ടും ഒരൊറ്റ ഓവറിലെ ഹീറോയിസം കൊണ്ടു മാത്രം സച്ചിന്‍ ഇന്ത്യയുടെ വീരനായകനായി മാറുകയായിരുന്നു.

Story first published: Sunday, October 27, 2024, 19:00 [IST]
Other articles published on Oct 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+