Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ തെണ്ടുല്‍ക്കറിന് ബ്രാഡ്മാന്‍ പുരസ്‌കാരം!

സിഡ്‌നി: സച്ചിന്‍ തന്നെപ്പോലെ കളിക്കുന്നു എന്ന് പറഞ്ഞത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ്. ക്രിക്കറ്റിലെ ഒരേയൊരു ബ്രാഡ്മാന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഇപ്പോഴിതാ ആ ബ്രാഡ്മാന്റെ പേരിലുള്ള പുരസ്‌കാരവും സച്ചിനെ തേടിയെത്തുന്നു. ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറിനൊപ്പം മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോയും ബഹുമതിക്ക് അര്‍ഹനാകും.

അലന്‍ ഡേവിഡ്‌സന്‍, ഡെന്നീസ് ലിലി, മാര്‍ക് ടെയ്‌ലര്‍ എന്നിവരാണ് നേരത്തെ ഈ ബഹുമതിക്ക് പാത്രമായിട്ടുള്ളത്. ഒക്ടോബര്‍ 29 നാണ് ബ്രാഡ്മാന്‍ ഫൗണ്ടേഷന്റെ 2014 ലെ ഗാല ഡിന്നര്‍. പ്രശസ്തമായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചടങ്ങ്. സച്ചിനെയും സ്റ്റീവ് വോയെയും കൂടുതല്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായി മറ്റാരെയും കണ്ടെത്താനാവുന്നില്ലെന്ന് ബ്രാഡ്മാന്‍ ഫൗണ്ടേഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

sachin

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആയിട്ടാണ് സര്‍ ഡോണ്‍ ബ്രാഡ്മാന്‍ കണക്കാക്കപ്പെടുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കറാകട്ടെ പുതിയ ജനറേഷനിലെ മികച്ച ബാറ്റ്‌സ്മാനും. സച്ചിന്‍ ബാറ്റ് ചെയ്യുന്ന വീഡിയോ കണ്ട് സര്‍ ബ്രാഡ്മാന്‍ ഇയാള്‍ എന്നെപ്പോലെ കളിക്കുന്നു എന്ന് പറഞ്ഞത് സച്ചിന്റെ കരിയറിലെ ഒരു അപൂര്‍വ്വ ബഹുമതിയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ശേഷം 2014 നവംബറിലാണ് സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. സിഡ്‌നിയില്‍ ഒരു അര്‍ധസെഞ്ചുറിയടക്കം മൂന്ന് തവണ സച്ചിന്‍ മൂന്നക്കം കടന്നിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറികളും സച്ചിന്റെ പേരിലാണ്. 1998ല്‍ ബ്രാഡ്മാന്റെ തൊണ്ണൂറാം പിറന്നാള്‍ ദിനത്തില്‍ സച്ചിന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

Story first published: Monday, September 22, 2014, 18:53 [IST]
Other articles published on Sep 22, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+