സച്ചിന്‍ തെണ്ടുല്‍ക്കര്‍ പബ്ലിസിറ്റി സ്റ്റണ്ട് കളിക്കുന്നു?
മുംബൈ: സച്ചിന്‍ പബ്ലിസിറ്റി സ്റ്റണ്ട് കളിക്കുകയോ. അതിന്റെ ആവശ്യമുണ്ടോ സച്ചിന്. സച്ചിന്‍ എന്ന പേരില്ലാതെ ദിനപ്പത്രങ്ങള്‍ ഇറങ്ങാത്ത പതിറ്റാണ്ടുകള്‍ ഉണ്ടായിരുന്നു സച്ചിന്. ഇന്ത്യയിലെ എന്ന് വേണ്ട ഏതൊരു കായിക പ്രേമിക്കും പരിചിതമായ പേരാണ് സച്ചിന്‍. കളിയുടെ ദൈവം. ആ സച്ചിന് പബ്ലിസിറ്റി സ്റ്റണ്ടിന്റെ ആവശ്യമുണ്ടോ. ചോദ്യം ന്യായമാണ്. പക്ഷേ ഉത്തരം, അതത്ര എളുപ്പമല്ല.
കളിയുടെ അത്യുന്നതിയില്‍ കരിയര്‍ അവസാനിപ്പിച്ച സച്ചിന്‍ എന്ന നാല്‍പ്പത്തിയൊന്നുകാരന് ഇനി പബ്ലിസിറ്റി വേണ്ടായിരിക്കാം. പക്ഷേ പുറത്തിറങ്ങാന്‍ പോകുന്ന ആത്മകഥയ്ക്ക് അത് വേണമെങ്കിലോ. പ്ലെയിംഗ് ഇറ്റ് മൈ വേ എന്ന സച്ചിന്‍ ആത്മകഥ നാളെ (നവംബർ ആറ് വ്യാഴാഴ്ച) പുറത്തിറങ്ങാനിരിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണോ സച്ചിന്‍ ചാപ്പലിനെയും ദ്രാവിഡിനെയും മറ്റും പരാമര്‍ശിച്ച് ഒരു വെടി പൊട്ടിച്ചത്? കൂടുതല്‍ വായിക്കൂ.

സച്ചിന്റെ ആത്മകഥ
നവംബര്‍ ആറ് വ്യാഴാഴ്ചയാണ് സച്ചിന്റെ ആത്മകഥയായ പ്ലെയിംഗ് ഇറ്റ് മൈ വേ റിലീസിംഗ്. അപ്രിയ സത്യങ്ങള്‍ പലതും സച്ചിന്‍ പറയും എന്നൊരു സൂചന പുസ്തകം പ്രഖ്യാപിച്ചപ്പൊഴേ ഉണ്ടായിരുന്നു.

ജെന്റില്‍മാന്‍ ക്രിക്കറ്റര്‍
രണ്ടര പതിറ്റാണ്ട് കാലം ക്രിക്കറ്റിലെ സൂപ്പര്‍താരമായിരുന്നിട്ടും ഒരു വിവാദവും സച്ചിന്‍ ഉണ്ടാക്കിയിട്ടില്ല. ഒരു തര്‍ക്കത്തിലും പെട്ടില്ല. പക്ഷേ സച്ചിനും ഉണ്ടാകില്ലേ കളിക്കളത്തിലെ മോശം ഓര്‍മകള്‍. ഉണ്ടാകും, ഉറപ്പാണ്. അതില്‍ പലതും സച്ചിന്‍ ഈ പുസ്തകത്തില്‍ തുറക്കുന്നുണ്ട്.

വിരമിക്കുമായിരുന്നത്രെ
1997 ല്‍ താന്‍ വിരമിക്കാന്‍ ഉദ്ദേശിച്ചിരുന്നു എന്ന് പറഞ്ഞാണ് പുസ്തകം പുറത്തിറങ്ങുന്നതിന് നാല് നാള്‍ മുന്‍പ് ഒരു ചെറുവെടി പൊട്ടിച്ചത്. സച്ചിന്‍ തകര്‍ന്നുപോയ ദിവസങ്ങളെക്കുറിച്ചായി പിന്നീടുള്ള ചര്‍ച്ച

ദ്രാവിഡിനെയും കൊണ്ടുവന്നു
ദ്രാവിഡിനെ പുറത്താക്കാന്‍ ചാപ്പല്‍ ശ്രമം നടത്തി എന്ന് സച്ചിന്റെ പുസ്തകം പറയുന്നു എന്നായിരുന്നു പിറ്റേ ദിവസത്തെ വാര്‍ത്ത. ദ്രാവിഡിന് പകരം സച്ചിനെ ക്യാപ്റ്റനാക്കാനും ഇന്ത്യയെ അടക്കിഭരിക്കാനുമായിരുന്നു ചാപ്പലിന്റെ ശ്രമം എന്ന് സച്ചിന്‍ പറഞ്ഞത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.

സപ്പോര്‍ട്ടിന് ഗാംഗുലിയും
സച്ചിന്‍ വെറുതെ പറയുന്നതല്ല, ദ്രാവിഡ് ഇതേക്കാര്യം പണ്ട് തന്നോട് സൂചിപ്പിച്ചിട്ടുണ്ട് എന്ന് മുന്‍ ക്യാപ്റ്റന്‍ ഗാംഗുലിയും പ്രസ്താവന ഇറക്കി.

ദ്രാവിഡിന് താല്പര്യമില്ല
എന്നാല്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണത്തില്‍ തനിക്ക് താല്‍പര്യമില്ല എന്ന് നയം വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ് സ്വന്തം നില ഭദ്രമാക്കി. വെറുതെ ഒരു വിവാദത്തിന് തിരി കൊളുത്താതെ സൂക്ഷിക്കാന്‍ ദ്രാവിഡിന് കഴിഞ്ഞു.

പുസ്തകം ഹിറ്റാകും ഉറപ്പ്
സച്ചിന്‍ എഴുതിയ പുസ്തകം വന്‍ ഹിറ്റാകും എന്നത് മൂന്നരത്തരം. ഓടുന്ന വണ്ടിക്ക് ഒരു ഉന്ത് എന്ന് പറയും പോലെ അതിന് സഹായിക്കും ഈ പൊടിക്കൈകള്‍ എന്ന് മാത്രം.

ഇനിയെന്തൊക്കെ ഉണ്ട്
പറഞ്ഞത് വെറും രണ്ട് കാര്യങ്ങള്‍ മാത്രം. ഇനിയെന്തൊക്കെ സച്ചിന് പറയാന്‍ ബാക്കിയുണ്ടാകും. ഒരുദിവസം കൂടി കാത്തിരിക്കുകയേ തരമുള്ളൂ.

വില തുച്ഛമല്ല
899 രൂപയാണ് സച്ചിന്റെ ആത്മകഥയുടെ എംആര്‍പി. 584 രൂപയ്ക്ക് സാധനം ആമസോണില്‍ കിട്ടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications