For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതിഹാസങ്ങളുടെ പേടിസ്വപ്‌നം- അക്തറിനു ഭയം ദ്രാവിഡിനെ! കൂടുതല്‍ പേര്‍ക്കും സച്ചിന്‍

ബൗളര്‍മാരും ഭയപ്പെടുന്ന ബാറ്റര്‍മാരും

ലോക ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെ നമുക്ക് കാണാന്‍ സാധിക്കും. ബാറ്റര്‍മാരിലേക്കു വരികയാണെങ്കില്‍ അവര്‍ ഭയപ്പെടുന്ന ഒരു ബൗളറെങ്കിലുമുണ്ടാവുമെന്നുറപ്പാണ്. തിരിച്ച് ബൗളര്‍മാരിലേക്കു വന്നാല്‍ അവരുടെയും ഉറക്കം കെടുത്തുന്ന ബാറ്റര്‍മാരുണ്ടാവും. ക്രിക്കറ്റെന്ന ഗെയിമില്‍ വിലസിയ ഏതൊരു ക്രിക്കറ്ററെയെടുത്താലും ഇതു സത്യമായിരിക്കും.

തങ്ങളുടെ സുവര്‍ണകാലത്തു ക്രിക്കറ്റിനെ അടക്കി ഭരിച്ചിട്ടുള്ള ഇതിഹാസ ബൗര്‍മാരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അവരെ പക്ഷെ ചില ബാറ്റര്‍മാര്‍ ഭയപ്പെടുത്തിയിരുന്നു. ഇതു ആരൊക്കെയാണെന്നു നോക്കാം.

മിച്ചെല്‍ ജോണ്‍സന്‍- എബിഡി

മിച്ചെല്‍ ജോണ്‍സന്‍- എബിഡി

ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ ജോണ്‍സന്‍ ബൗള്‍ ചെയ്യാന്‍ ഭയപ്പെട്ടിരുന്നത് ഒരാള്‍ക്കെതിരേ മാത്രമാണ്. സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണിത്. മിസ്റ്റര്‍ 360യെന്നു ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചിരുന്ന എബിഡി ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും ഷഷോട്ട് പായിക്കാന്‍ അസാധാരണ മിടുക്കുള്ള ബാറ്ററായിരുന്നു.
മുമ്പ് നടന്ന ഒരു അഭിമുഖത്തിലായിരുന്നു എബിഡിയെ ജോണ്‍സന്‍ വാഴ്ത്തിയത്. ഞങ്ങളുടെ തലമുറയിലെ അസാധാരണ ബാറ്ററായിരുന്നു എബിഡി. അദ്ദേഹത്തെ പുറത്താക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയതും വെല്ലുവിളിയുയര്‍ത്തുന്നതുമാണെന്നായിരുന്നു ജോണ്‍സന്‍ പറഞ്ഞത്.

ജാസണ്‍ ഗില്ലെസ്പി- ബ്രയാന്‍ ലാറ

ജാസണ്‍ ഗില്ലെസ്പി- ബ്രയാന്‍ ലാറ

ഓസ്‌ട്രേലിയയുടെ തന്നെ മുന്‍ സ്റ്റാര്‍ പേസറായിരുന്ന ജാസണ്‍ ഗില്ലെസ്പി ബൗള്‍ ചെയ്യാന്‍ ഭയപ്പെട്ടിരുന്നത് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ബ്രയാന്‍ ലാറയ്‌ക്കെതിരേയാണ്.
എന്റെ കാലഘട്ടത്തില്‍ മഹാന്‍മാരായ ഒരുപാട് പേര്‍ക്കെതിരേ ബൗള്‍ ചെയ്തിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ജാക്വസ് കാലിസ്, കുമാര്‍ സങ്കക്കാര, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, മൈക്കല്‍ വോന്‍ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. പക്ഷെ ലാറയെയാണ് ഞാന്‍ ഇവര്‍ക്കെല്ലാം മുന്നില്‍ നിര്‍ത്തുക. ഞാന്‍ എന്റെ ഏറ്റവും മികച്ച ബോള്‍ എറിഞ്ഞാലും വളരെ അനായാസം താന്‍ ആഗ്രഹിക്കുന്ന സ്ഥലത്തേക്കു ഷോട്ട് പായിക്കാന്‍ ലാറയ്ക്കു സാധിച്ചിരുന്നതായും ഗില്ലെസ്പി വ്യക്തമാക്കി.

ഷുഐബ് അക്തര്‍- രാഹുല്‍ ദ്രാവിഡ്

ഷുഐബ് അക്തര്‍- രാഹുല്‍ ദ്രാവിഡ്

റാവല്‍പിണ്ടി എക്‌സ്പ്രസെന്നറിയപ്പെട്ടിരുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ പന്തിന്റെ അവകാശിയായ ഷുഐബ് അക്തര്‍ എല്ലാ ബാറ്റര്‍മാരുടെയും പേടിസ്വപ്‌നമായിരുന്നു. പക്ഷെ അക്തര്‍ ഭയന്നിരുന്നത് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ മാത്രമായിരുന്നു.
തന്റെ ഏറ്റവും വലിയ പേടിസ്വപ്‌നമെന്നാണ് രാഹുല്‍ ദ്രാവിഡിനെക്കുറിച്ച് ഒരിക്കല്‍ അക്തര്‍ പറഞ്ഞത്. അദ്ദേഹം ബൗള്‍ ചെയ്യുമ്പോള്‍ എന്നെ ബോറടിപ്പിക്കുമായിരുന്നു. ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നാല്‍ എന്നെ ഭയപ്പെടുത്താന്‍ കഴിഞ്ഞിരുന്ന ആദ്യത്തെ ബാറ്ററാണ് ദ്രാവിഡ്. അദ്ദേഹം ക്രീസിലുള്ളപ്പോള്‍ കുറഞ്ഞത് രണ്ടു സെഷനുകളെങ്കിലും ഫീല്‍ഡ് ചെയ്യേണ്ടി വരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അക്തര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു

ബ്രെറ്റ് ലീ- സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ബ്രെറ്റ് ലീ- സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഓസ്‌ട്രേലിയയുടെ മുന്‍ സ്പീഡ് സ്റ്റാര്‍ ബ്രെറ്റ് ലീക്കു ഭയം ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയായിരുന്നു. സച്ചിനെക്കൂടാതെ വിന്‍ഡീസ് മുന്‍ ഇതിഹാസം ബ്രയാന്‍ ലാറയ്‌ക്കെതിരേയും ബൗള്‍ ചെയ്യാന്‍ തനിക്ക് ഇഷ്ടമായിരുന്നില്ലെന്നു ലീ ഒരിക്കല്‍പ്പെടുത്തിരുന്നു.
സച്ചിനെ മറ്റാരേക്കാളും കൂടുതല്‍ പുറത്താക്കാനായത് എന്റെ ഭാഗ്യമാണ്. പക്ഷെ അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഒരുപാട് സെഞ്ച്വറികള്‍ക്കു ഞാന്‍ സാക്ഷിയാവുകയും ചെയ്തിട്ടുണ്ട്. സച്ചിനെതിരേ ബൗള്‍ ചെയ്യുമ്പോള്‍ കുറച്ചുകൂടി നന്നായി, വേഗതയില്‍ ബൗള്‍ ചെയ്യണം. എങ്കില്‍ മാത്രമേ പുറത്താക്കാന്‍ കഴിയൂവെന്നും ലീ വ്യക്തമാക്കിയിരുന്നു.

വഖാര്‍ യൂനിസ്- ബ്രയാന്‍ ലാറ

വഖാര്‍ യൂനിസ്- ബ്രയാന്‍ ലാറ

പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം വഖാര്‍ യൂനിസ് ബൗള്‍ ചെയ്യാന്‍ ഏറ്റവുമധികം വിഷമിച്ചിട്ടുള്ളത് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ബ്രയാന്‍ ലാറയ്‌ക്കെതിരേയാണ്. റിവേഴ്‌സ് സ്വിങിന്റെ മാസ്റ്ററെന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഒരു അഭിമുഖത്തിലാണ് ലാറയെക്കുറിച്ച് പറഞ്ഞത്.
ഏതെങ്കിലുമൊരു ബാറ്ററെ പ്രത്യേകമായി എനിക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ല. പക്ഷെ ഒരു ബാറ്ററെ ചൂണ്ടിക്കാണിച്ചാല്‍ ബ്രയാന്‍ ലാറയാണ് വേറിട്ടു നില്‍ക്കുക. കാരണം എനിക്കെതിരേ മറ്റാരേക്കാളും റണ്‍സെടുത്തത് ലാറയാണെന്നായിരുന്നു യൂനിസ് തുറന്നുപറഞ്ഞത്.

കേട്‌ലി ആംബ്രോസ്- സച്ചിന്‍ ടെണ്ടുല്‍ക്കര്‍

കേട്‌ലി ആംബ്രോസ്- സച്ചിന്‍ ടെണ്ടുല്‍ക്കര്‍

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ പേസ് ഇതിഹാസം കേട്‌ലി ആംബ്രാസ് ബൗള്‍ ചെയ്യാന്‍ ഭയപ്പെട്ടിരുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കെതിരേയാണ്. ഇത്രയും ഉയരങ്ങളിലെത്തുന്നതിനായി സച്ചിന്‍ വളരെയധികം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു.
സച്ചിനെതിരേ ബൗള്‍ ചെയ്യുകയെന്നത് എല്ലായ്‌പ്പോഴും വെല്ലുവിളിയാണ്. മഹാനായ ബാറ്റര്‍ക്കെതിരേ ബൗള്‍ ചെയ്യുമ്പോഴുള്ള വെല്ലുവിളി ഞാന്‍ ആസ്വദിച്ചിരുന്നു. സ്ച്ചിനെ തുടക്കത്തില്‍ തന്നെ പുറത്താക്കിയാല്‍ നിങ്ങള്‍ മികച്ച കാര്യമാണ് ചെയ്തതെന്നു പറയാമെന്നും ആംബ്രോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഗ്ലെന്‍ മഗ്രാത്ത്- സച്ചിന്‍ & ലാറ

ഗ്ലെന്‍ മഗ്രാത്ത്- സച്ചിന്‍ & ലാറ

ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ബൗളിങ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനെ ഭയപ്പെടുത്തിയത് രണ്ടു പേരാണ്. ഒന്നു സച്ചിന്‍ ടെണ്ടുല്‍ക്കറാണെങ്കില്‍ മറ്റൊരാള്‍ ബ്രയാന്‍ ലാറയാണ്. ഇവര്‍ക്കു രണ്ടു പേര്‍ക്കുമെതിരേയാണ് ബൗള്‍ ചെയ്യാന്‍ താന്‍ കൂടുതല്‍ വിഷമിച്ചിട്ടുള്ളതെന്നു മഗ്രാത്ത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
തങ്ങളുടേതായ ദിവസം ഏതൊരു ബാറ്ററെയും പുറത്താക്കുക ബുദ്ധിമുട്ടാണ്. പക്ഷെ ഞാന്‍ ബൗള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടത് സച്ചിനും ലാറയ്ക്കുമെതിരേയാണ്. ചിലപ്പോള്‍ ഇരുവര്‍ക്കുമെതിരേ ഞാന്‍ വിജയം നേടിയപ്പോള്‍ മറ്റു ചിലപ്പോള്‍ അവര്‍ തനിക്കെതിരേ റണ്‍സുമെടുത്തിട്ടുണ്ടെന്നായിരുന്നു മഗ്രാത്ത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

Story first published: Wednesday, April 20, 2022, 19:33 [IST]
Other articles published on Apr 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+