
അജയ് ജഡേജ (50)
മുന്‍ സ്റ്റാര്‍ ബാറ്ററും തകര്‍പ്പന്‍ ഫീല്‍ഡറുമായിരുന്ന അജയ് ജഡേജയാണ് ഈ ലിസ്റ്റിലെ അഞ്ചാമന്‍. ഒരിക്കലും ഇന്ത്യന്‍ ടീമിന്റെ ഫുള്‍ടൈം ക്യാപ്റ്റനാവാന്‍ അദ്ദേഹത്തിനായിട്ടില്ല. 13 ഏകദിന മല്‍സരങ്ങളിലാണ് ഗുജറാത്തുകാരനായ ജഡേജ ഇന്ത്യയെ നയിച്ചിട്ടുള്ളത്. ഇവയില്‍ 61.53 എന്ന വിജയശരാശരിയുമുണ്ട്.
തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടായ ബെംഗളൂരുവിലായിരുന്നു ഏകദിന ക്യാപ്റ്റനായി അദ്ദേഹം അരങ്ങേറിയത്. 1998ല്‍ നടന്ന കളിയില്‍ കെനിയക്കെതിരേയായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത കെനിയ 223 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മറുപടിയില്‍ ജഡേജ ബാറ്റിങില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ ലക്ഷ്യം നേടുകയായിരുന്നു. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 52 ബോളില്‍ 50 റണ്‍സെടുത്തു.

രവി ശാസ്ത്രി (50)
മുന്‍ ക്യാപ്റ്റനും ദേശീയ ടീം കോച്ചും പ്രശസ്ത കമന്റേറ്ററുമെല്ലാമെല്ലാം രവി ശാസ്ത്രിയാണ് ലിസ്റ്റിലെ നാലാമന്‍. കുറച്ചു കാലം ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശാസ്ത്രി വെറും 11 മല്‍സറങ്ങളില്‍ മാത്രമേ ടീമിനെ നയിച്ചിട്ടുള്ളൂ. ഇവയില്‍ നാലെണ്ണത്തില്‍ ഇന്ത്യക്കു വിജയം നേടിക്കൊടുക്കാനും സാധിച്ചു.
1987ല്‍ ഇന്‍ഡോറില്‍ വച്ച് ചിരവൈരികളായ പാകിസ്താനെതിരായ മല്‍സരത്തിലായിരുന്നു ഏകദിന ക്യാപ്റ്റനായുള്ള ശാസ്ത്രിയുടെ അരങ്ങേറ്റം. ഈ മല്‍സരത്തില്‍ 68 ബോളില്‍ 50 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. മൂന്നു വിക്കറ്റുമായി ബൗളിങിലും ശാസ്ത്രി തിളങ്ങിയിരുന്നു. പക്ഷെ മല്‍സരത്തില്‍ ഇന്ത്യ മൂന്നു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു.

അജിത് വഡേക്കര്‍ (67)
ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ മോശല്ലാത്ത പ്രകടനങ്ങള്‍ നടത്തിയ ശേഷമാണ് 1974ല്‍ അജിത് വഡേക്കര്‍ക്കു ഏകദിന ക്യാപ്റ്റനായി നറുക്കുവീണത്. ഏകിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ നായകനും കൂടിയാണ് അദ്ദേഹം. വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ വഡേക്കര്‍ ഇന്ത്യയെ നയിച്ചിട്ടുള്ളൂ. ഇവയില്‍ ടീം തോല്‍ക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിനു ക്യാപ്റ്റനാവാന്‍ സാധിച്ചതുമില്ല. ഈ പരമ്പയരയ്ക്കു ശേഷം വഡേക്കര്‍ വിരമിക്കുകയായിരുന്നു. പിന്നീട് ടീം മാനേജരായും മുഖ്യ സെലക്ടറായുമെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലീഡ്‌സില്‍ നടന്ന ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേയാണ് വഡേക്കര്‍ ആദ്യമായി ക്യാപ്റ്റനായത്. ഈ കളിയില്‍ 82 ബോളില്‍ 67 റണ്‍സ് അദ്ദേഹം നേടി. മൂന്നാം നമ്പറിലായിരുന്നു വഡേക്കര്‍ ബാറ്റ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 267 റണ്‍സാണ് നേടിയത്. പക്ഷെ കളിയില്‍ നാലു വിക്കറ്റിനു ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിക്കുകയായിരുന്നു.

ശിഖര്‍ ധവാന്‍ (86*)
നിലവില്‍ മല്‍സരരംഗത്തുള്ള ഇടംകൈയന്‍ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് എലൈറ്റ് ക്യാപ്റ്റന്‍മാരുടെ കൂട്ടത്തില്‍ രണ്ടാംസ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിലാണ് അദ്ദേഹത്തിനു ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. വിരാട് കോലിക്കു കീഴില്‍ പ്രധാന ടീം ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നപ്പോള്‍ മറ്റൊരു സംഘത്തെ ഇന്ത്യ ലങ്കയിലേക്കു അയക്കുകയായിരുന്നു.
കൊളംബോയില്‍ നടന്ന ഏകദിനത്തിലാണ് ധവാന്‍ ആദ്യമായി ടീമിനെ നയിച്ചത്. ഈ മല്‍സത്തില്‍ 86 റണ്‍സുമായി അദ്ദേഹം തിളങ്ങുകയും ചെയ്തു. 85 ബോളുകളില്‍ നിന്നാണ് ധവാന്‍ പുറത്താവാതെ 86 റണ്‍സെടുത്തത്. മല്‍സരത്തില്‍ ഇന്ത്യ 263 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെയായിരുന്നു അദ്ദേഹം നായകന്റെ ഇന്നിങ്‌സ് കളിച്ചത്. ആറു ബൗണ്ടറികളും ഒരു സിക്‌സറും ധവാന്‍ അന്നു നേടി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (110)
മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്ക്‌റുടെ പേരിലാണ് ക്യാപ്റ്റനെന്ന നിലയില്‍ കന്നി ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ്. 1996ല്‍ കൊളംബോയില്‍ വച്ച് ശ്രീലങ്കയ്‌ക്കെതിരേയാണ് സച്ചിന്‍ ആദ്യമായി ഇന്ത്യയെ നയിച്ചത്. അന്നു 138 ബോളില്‍ 110 റണ്‍സ് അദ്ദേഹം അടിച്ചെടുക്കുകയും ചെയ്തു. പക്ഷെ സച്ചിന്റെ ഇന്നിങ്‌സ് ടീമിനെ രക്ഷിച്ചില്ല. സനത് ജയസൂര്യയുടെ സെഞ്ച്വറിയുടെ മികവില്‍ ലങ്ക ഇന്ത്യയെ തോല്‍പ്പിക്കുകയായിരുന്നു.
നായകനെന്ന നിലയില്‍ രണ്ടു വ്യത്യസ്ത കാലയളവില്‍ സച്ചിന്‍ പ്രവര്‍ത്തിച്ചിരുന്നു. പക്ഷെ ബാറ്റിങിലെ മിടുക്ക് ക്യാപ്റ്റന്‍സിയില്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 72 മല്‍സരങ്ങളിലാണ് സച്ചിന്‍ ടീമിനെ നയിച്ചത്. ഇതില്‍ 23 എണ്ണത്തില്‍ മാത്രമേ ടീമിനു വിജയിക്കാനായിട്ടുള്ളൂ.


Click it and Unblock the Notifications











