Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും യുവിയും വീണ്ടും കളിക്കളത്തിലേക്ക്! അതും നായകരുടെ റോളില്‍, എന്താണ് ഒവോഫ് കപ്പ്?

ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറും മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും കളിക്കളത്തിലേക്കു മടങ്ങിയെത്തുകയാണ്. ഒവോഫ് കപ്പിലാണ് സച്ചിനും യുവിയും ക്യാപ്റ്റന്‍മാരായി മുഖാമുഖം വരുന്നത്. തങ്ങളുടെ മുന്‍ ആരാധനാപാത്രങ്ങളുടെ പ്രകടനം വീണ്ടും കളിക്കളത്തില്‍ ആസ്വദിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

ഈ മാസം 18നു ബെഗളൂരുവിലെ സായ് കൃഷ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് സച്ചിന്റെയും യുവിയുടെയും ടീമുകള്‍ മുഖാമുഖം വരുന്നത്. വണ്‍ വേള്‍ഡ് വണ്‍ ഫാമിലി കപ്പെന്ന (ഒവോഫ്) ചാരിറ്റി ടി20 മല്‍സരത്തിലാണ് വിരമിച്ച മുന്‍ താരങ്ങളുടെ ടീമുകള്‍ കൊമ്പുകോര്‍ക്കുക. ഇന്ത്യയടക്കം ഏഴു രാജ്യങ്ങളില്‍ നിന്നുള്ള വമ്പന്‍ താരങ്ങള്‍ ഈ മല്‍സരത്തിന്റെ ഭാഗമാവുകയാണ്.

SACHIN YUVRAJ

വണ്‍ വേള്‍ഡെന്ന ടീമിനെയാണ് സച്ചിന്‍ നയിക്കുന്നതെങ്കില്‍ വണ്‍ ഫാമിലിയുടെ ക്യാപ്റ്റനാണ് യുവരാജ്. ഇന്ത്യയെക്കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക എന്നീവിടങ്ങളില്‍ നിന്നുള്ള മുന്‍ ക്രിക്കറ്റര്‍മാരാണ് സച്ചിന്റെയും യുവിയുടെയും ടീമുകളിലുള്ളത്. ഒരേയൊരു മല്‍സരത്തിലാണ് ടീമുകള്‍ ഏറ്റുമുട്ടുന്നത്.

ക്രിക്കറ്റിനോടു വിട പറഞ്ഞിട്ട് 10 വര്‍ഷത്തിലേറെയായിട്ടും സച്ചിനോടുള്ള ആരാധകരുടെ ഇഷ്ടത്തിനു ഇപ്പോഴും ഒരു കുറവുമുണ്ടായിട്ടില്ല. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ മാച്ച് വിന്നര്‍മാരിലൊരാളായ യുവരാജും ആരാധകര്‍ക്കു പ്രിയങ്കരനാണ്. ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ച ശേഷവും ചില ടൂര്‍ണമെന്റുകളില്‍ സച്ചിനെയും യുവരാജിനെയും ക്രിക്കറ്റ് പ്രേമികള്‍ക്കു കാണാന്‍ സാധിച്ചിരുന്നു. ലെജന്‍ഡ്‌സ് ലീഗ്, റോഡ് സേഫ്റ്റി സീരീസ് എന്നിവയില്‍ ഇരുവരുടെയും സാന്നിധ്യമുണ്ടായിരുന്നു.

താരമികവിന്റെ കാര്യത്തില്‍ സച്ചിന്റെ വണ്‍ വേള്‍ഡ് ടീമിനേക്കാള്‍ മികച്ചത് യുവരാജിന്റെ വണ്‍ ഫാമിലി ടീമാണെന്നു കാണാം. സച്ചിന്റെ ടീമിലെ ശ്രദ്ധേയരായ കളിക്കാര്‍ ശ്രീലങ്കയുടെ മുന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ, മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍, ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്, മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍ എന്നിവരാണ്.

SACHIN YUVRAJ

യുവരാജിന്റെ വണ്‍ ഫാമിലി ടീമിനെയെടുത്താല്‍ മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ റൊമേഷ് കലുവിതരണ, ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍, ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍, സൗത്താഫ്രിക്കയുടെ മുന്‍ സ്റ്റാര്‍ പേസര്‍ മഖായ എന്‍ടിനി, ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ചാമിന്ദ വാസ്, ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദ് എന്നിവരെ കാണാന്‍ സാധിക്കും.

വണ്‍ വേള്‍ഡ് ടീം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍, ഇന്ത്യ), നമാന്‍ ഓജ (വിക്കറ്റ് കീപ്പര്‍, ഇന്ത്യ), ഉപുല്‍ തരംഗ (വിക്കറ്റ് കീപ്പര്‍, ശ്രീലങ്ക), അല്‍വിറോ പീറ്റേഴ്‌സന്‍ (സൗത്താഫ്രിക്ക), എസ് ബദ്രിനാഥ് (ഇന്ത്യ), ഇര്‍ഫാന്‍ പഠാന്‍ (ഇന്ത്യ), അശോക് ദിന്‍ഡ (ഇന്ത്യ), അജന്ത മെന്‍ഡിസ് (ശ്രീലങ്ക), ഹര്‍ഭജന്‍ സിങ് (ഇന്ത്യ), മോണ്ടി പനേസര്‍ (ഇംഗ്ലണ്ട്), ആര്‍പി സിങ് (ഇന്ത്യ), ഡാനി മോറിസണ്‍ (ന്യൂസിലാന്‍ഡ്).

വണ്‍ ഫാമിലി ടീം

യുവരാജ് സിങ് (ക്യാപ്റ്റന്‍, ഇന്ത്യ), പാര്‍ഥീവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍, ഇന്ത്യ), മുഹമ്മദ് കൈഫ് (ഇന്ത്യ), ഡാരന്‍ മാഡി (ഇംഗ്ലണ്ട്), അലോക് കപാലി (ബംഗ്ലാദേശ്), റൊമേഷ് കലുവിതരണ (വിക്കറ്റ് കീപ്പര്‍, ശ്രീലങ്ക), യൂസുഫ് പഠാന്‍ (ഇന്ത്യ), ജേസണ്‍ ക്രേസ (ഓസ്‌ട്രേലിയ), മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക), മഖായ എന്‍ടിനി (സൗത്താഫ്രിക്ക), ചാമിന്ദ വാസ് (ശ്രീലങ്ക), വെങ്കടേഷ് പ്രസാദ് (ഇന്ത്യ).

Story first published: Monday, January 15, 2024, 19:01 [IST]
Other articles published on Jan 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+