Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെക്കോര്‍ഡുകള്‍ തിരുത്താനുള്ളത് തന്നെ, പക്ഷെ ഇളകാത്ത ചിലതുണ്ട്- ലിസ്റ്റില്‍ സച്ചിനും രോഹിതും

റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണെന്ന് നാം പണ്ടു മുതല്‍ തന്നെ കേട്ടുകൊണ്ടിരിക്കുന്ന പ്രശസ്തമായ വാചകമാണ്. ഇത് ഒരു പരിധി വരെ ശരിയുമാണ്. ഒരിക്കലും ഇളക്കം തട്ടില്ലെന്നു നമ്മള്‍ കരുതിയ ചില റെക്കോര്‍ഡുകള്‍ തിരുത്തപ്പെട്ടത് ഇത് അടിവരയിടുകയും ചെയ്യുന്നു.
എന്നാല്‍ എല്ലാ റെക്കോര്‍ഡുകളും ഇതുപോലെ തിരുത്തപ്പെടാനുള്ളവയാണെന്ന് ഉറപ്പിക്കാന്‍ വരട്ടെ.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ചില അപൂര്‍വ്വ റെക്കോര്‍ഡുകള്‍ ഒരുപക്ഷെ ഇനിയൊരിക്കലും ഇളക്കം തട്ടാതെ നിന്നാലും അദ്ഭുതപ്പെടാനില്ല. അത്തരത്തില്‍ ഭാവിയില്‍ ഒരുപക്ഷെ ഒരിക്കലും തിരുത്തപ്പെടാന്‍ ഇടയില്ലാത്ത അന്താരാഷ്ട്ര ക്രിക്കറ്റിലെ ചില പ്രധാനപ്പെട്ട റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

മുത്തയ്യ മുരളീധരന്‍ (800 വിക്കറ്റുകള്‍)

മുത്തയ്യ മുരളീധരന്‍ (800 വിക്കറ്റുകള്‍)

ഇക്കൂട്ടത്തില്‍ ആദ്യത്തേത് ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ പേരിലുള്ള അവിശ്വസനീയ റെക്കോര്‍ഡാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ലോകത്തിലെ ഏക ബൗളറാണ് മുരളി. ഇതിന് അടുത്തുപോലും പിന്നീടാര്‍ക്കും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാം. വെറും 133 ടെസ്റ്റുകളില്‍ നിന്നാണ് മുരളി 800 വിക്കറ്റുകള്‍ കൊയ്തുകൂട്ടിയത്. 67 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം 51 റണ്‍സിന് ഒമ്പത് വിക്കറ്റുകളെടുത്തതാണ്.
വിരമിച്ച ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണാണ് 708 വിക്കറ്റുകളുമായി മുരളിക്കു പിന്നില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. നിലവില്‍ മല്‍സരരംഗത്തുള്ള ബൗളര്‍മാരില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ്. ടെസ്റ്റില്‍ 584 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കരിയറിന്റെ അവസാന കാലത്ത് എത്തിനില്‍ക്കെ ആന്‍ഡേഴ്‌സന് ഇനി മുരളിക്കൊപ്പമെത്തുക അസാധ്യമാണ്.

ബ്രയാന്‍ ലാറ (400 നോട്ടൗട്ട്)

ബ്രയാന്‍ ലാറ (400 നോട്ടൗട്ട്)

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പേരിലാണ് ടെസ്്റ്റിലെ ഉയര്‍ന്ന സ്‌കോറെന്ന ലോക റെക്കോര്‍ഡ്. പുറത്താവാതെ 400 റെക്കോര്‍ഡ് അടിച്ചെടുത്താണ് അദ്ദേഹം ചരിത്രം കുറിച്ചത്. 2003ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലായിരുന്നു ലാറയുടെ അവിസ്മരണീയ ബാറ്റിങ് പ്രകടനം.
നേരത്തേ 1994ല്‍ 375 റണ്‍സെടുത്താണ് ലാറ ആദ്യമായി റെക്കോര്‍ഡ് കുറിച്ചത്. 2003ല്‍ ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡന്‍ 380 റണ്‍സ് നേടി ഈ റെക്കോര്‍ഡ് തിരുത്തി. എന്നാല്‍ ഇതേ വര്‍ഷം തന്നെ ലാറ 400 റണ്‍സുമായി റെക്കോര്‍ഡ് തിരികെ വാങ്ങുകയായിരുന്നു.
ലാറയുടെ ഈ പ്രകടനത്തിനു ശേഷം പിന്നീട് പല താരങ്ങളും ടെസ്റ്റില്‍ 300ന് മുകളില്‍ നേടിയെങ്കിലും ഒരാള്‍ക്കു മാത്രമേ 350ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായുള്ളൂ. 2006ല്‍ ശ്രീലങ്കയുടെ മഹേല ജയവര്‍ധനെയാണ് 374 റണ്‍സെടുത്ത് ലാറയ്ക്കു നേരിയ വെല്ലുവിളിയുയര്‍ത്തിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (200 ടെസ്റ്റുകള്‍)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (200 ടെസ്റ്റുകള്‍)

റണ്‍ മെഷീനും ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റ് കൊണ്ട് തന്നെ ഒരുപിടി റെക്കോര്‍ഡുകള്‍ കുറിച്ചിട്ടുണ്ട്. ഇവയില്‍ പലതും എത്തിപ്പിടിക്കാന്‍ ഏറെക്കുറെ അസാധ്യവുമാണ്. എന്നാല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ച് സച്ചിന്‍ സ്ഥാപിച്ച റെക്കോര്‍ഡ് ഒരിക്കലും തിരുത്തപ്പെടാനിടയില്ല.
200 ടെസ്റ്റുകള്‍ കളിച്ച ലോകത്തിലെ ഏക താരമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. 1989ല്‍ തുടങ്ങിയ യാത്ര അദ്ദേഹം അവസാനിപ്പിച്ചത് 2013ലായിരുന്നു.
ലോകത്ത് മറ്റാര്‍ക്കും കളിച്ച ടെസ്റ്റുകളുടെ എണ്ണത്തില്‍ ഡബിള്‍ സെഞ്ച്വറിയടിക്കാനായിട്ടില്ല. നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ ഇംഗ്ലീഷ് വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് (151) ഏറ്റവുമധികം ടെസ്റ്റകള്‍ കളിച്ചത് ഇനിയുമൊരു 49 ടെസ്റ്റുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കില്ലെന്നുറപ്പാണ്.
സച്ചിന്‍ കഴിഞ്ഞാല്‍ കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ചത് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസങ്ങളായ സ്റ്റീവ് വോയും റിക്കി പോണ്ടിങുമാണ്. രണ്ടു പേരും 168 ടെസ്റ്റുകളില്‍ ഇറങ്ങി.

രോഹിത് ശര്‍മ (264 റണ്‍സ്)

രോഹിത് ശര്‍മ (264 റണ്‍സ്)

തകര്‍ക്കാനിടയില്ലാത്ത റെക്കോര്‍ഡുകളുടെ നിരയില്‍ നിലവില്‍ മല്‍സരരംഗത്തുള്ള ഏക താരം ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയാണ്. ഏകദിന ക്രിക്കറ്റില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയ ലോക റെക്കോഡിട്ട താരമാണ് ഹിറ്റ്മാന്‍. മാത്രമല്ല ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും അദ്ദേഹത്തിന്റെ പേരിലാണ്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന കളിയിലാണ് രോഹിത് 264 റണ്‍സ് വാരിക്കൂട്ടി ചരിത്രം കുറിച്ചത്. 173 പന്തില്‍ 33 ബൗണ്ടറികളും ഒമ്പത് സിക്‌സറുമകളുമടക്കമായിരുന്നു ഇത്.
ഏകദിനത്തില്‍ ഒരു താരത്തിന്റെ ഏക 250 പ്ലസ് സ്‌കോര്‍ കൂടിയാണിത്. പുറത്താവാതെ 237 റണ്‍സെടുത്ത ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് രോഹിത്തിന് പിന്നില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.
264 റണ്‍സെന്ന രോഹിത്തിന്റെ റെക്കോര്‍ഡ് ഭാവിയില്‍ ആര്‍ക്കും തിരുത്താന്‍ കഴിയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇനി അതിനൊരാള്‍ക്കു സാധിക്കുകയാണെങ്കില്‍ അത് രോഹിത്തിന് തന്നെയായിരിക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

ഡോണ്‍ ബ്രാഡ്മാന്‍ (99.94 ടെസ്റ്റ് ശരാശരി)

ഡോണ്‍ ബ്രാഡ്മാന്‍ (99.94 ടെസ്റ്റ് ശരാശരി)

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മഹാനായ ബാറ്റ്‌സ്മാനെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഓസ്‌ട്രേലിയയുടൈ മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ ടെസ്റ്റ് ശരാശരി അവിശ്വസനീയമാണ്. 99.94 എന്ന ബ്രാഡ്മാന്റെ ലോക റെക്കോര്‍ഡ് ഇനിയൊരിക്കലും തിരുത്തപ്പെടാനിടയില്ല.
1928 മുതല്‍ 48 വരെ നീണ്ട കരിയറില്‍ 52 ടെസ്റ്റുകളിലായി 80 ഇന്നിങ്‌സുകളാണ് ബ്രാഡ്മാന്‍ കളിച്ചത്. 29 സെഞ്ച്വറികളും 13 ഫിഫ്റ്റികളുമടക്കം 6996 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. ടെസ്റ്റില്‍ 100 ശതമാനം ബാറ്റിങ് ശരാശരിയെന്ന മാജിക്കല്‍ സംഖ്യ ബ്രാഡ്മാന് നഷ്ടമായെങ്കിലും ഇപ്പോഴത്തെ 99.94 എന്ന ശരാശരി മറ്റാര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്.
കരിയറിന്റെ തുടക്കത്തില്‍ അഞ്ചോ പത്തോ ടെസ്റ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഏതെങ്കിലുമൊരു ബാറ്റ്‌സ്മാന് ബ്രാഡ്മിന്റെ റെക്കോര്‍ഡിന് അരികിലെത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഇതേ ഫോമില്‍ കളിച്ച് 50 ടെസ്റ്റുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഈ ശരാശരി നിലനിര്‍ത്താന്‍ കഴിയുമോയെന്നതാണ് ചോദ്യം.

Story first published: Friday, June 26, 2020, 15:12 [IST]
Other articles published on Jun 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+