മുംബൈ: ഇരുപത്തിനാല് വര്‍ഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിച്ച് അനുഭവിപ്പിച്ചതില്‍ അപ്പുറത്തുള്ള ആനന്ദമായിരുന്നു സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കേള്‍വിക്കാര്‍ക്ക് നല്‍കിയത്. ലോകോത്തര ബൗളര്‍മാര്‍ക്കെതിരെ കോപ്പിബുക്കിലെ സകല ഷോട്ടുകളും കളിച്ചൊപ്പിച്ച ഒരു സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്നിംഗ്‌സു പോലെ പ്രൗഢവും മനോഹരവുമായിരുന്നു മുംബൈ വാങ്കഡെയിലെ ആ പ്രസംഗം.
എന്നാല്‍ സച്ചിന്റെ കരിയറില്‍ ആദ്യമായാണ് ഒരു പ്രസംഗം കുറപ്പിന്റെ സഹായത്തോടെ അവതരിപ്പിക്കുന്നത്. അത് സച്ചിന്‍ തന്നെ തന്റെ പ്രസംഗത്തിനിടെ പറയുകയും ചെയ്തു. അവസാനത്തെ ടെസ്റ്റ് മത്സരവും കളിച്ച ശേഷം നടത്തിയ ഉജ്വലമായ പ്രസംഗം തയ്യാറാക്കിയതിനി പിന്നിലെ രഹസ്യവും സച്ചിന്‍ തന്നെ തുറന്നുപറയുന്നു.

കൊല്‍ക്കത്തയിലെ ആദ്യ ടെസ്റ്റിന് ശേഷം മുംബൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് സച്ചിന്‍ മനോഹരമായ ഈ പ്രസംഗത്തിന് രൂപം നല്‍കിയത്. വിമാനത്തില്‍ ഞാന്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ഇനി കളിക്കാന്‍ പോകുന്നത് എന്റെ അവസാന മത്സരമാണ് എന്നെനിക്ക് അറിയാമായിരുന്നു. മറ്റെന്തെങ്കിലും ചിന്തിക്കാനായിരുന്നു എന്റെ ശ്രമം.
അടുത്ത മത്സരത്തിന് ശേഷം ഞാന്‍ വിടപറയുന്നതിന് വേണ്ടി ആളുകള്‍ക്ക് മുന്നില്‍ നില്‍ക്കുകയായിരിക്കും. വിടവാങ്ങല്‍ പ്രസംഗം നടത്തുമ്പോള്‍ എടുത്തുപറയേണ്ട പേരുകള്‍ ആരൊക്കെയാണ് എന്ന് ഞാന്‍ ചിന്തിച്ചു. പ്രസംഗം എങ്ങനെയാകണം എന്ന് ഞാന്‍ ആലോചിച്ചു. കുംബ്ലെ, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍, ധോണി, അഞ്ജലി എന്ന് വേണ്ട് പ്രസംഗം ലൈവായും ടി വിയിലും കണ്ടുനിന്നവരെല്ലാം കരഞ്ഞുപോയിരുന്നു സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗം കേട്ട്.