സച്ചിന്‍ മക്ഗ്രാത്തിനെ അങ്ങോട്ട് സ്ലെഡ്ജ് ചെയ്തു, അടിച്ചുപറത്തി... അപൂര്‍വ്വം ഈ കാഴ്ച... വീഡിയോ!
സച്ചിന്‍ തെണ്ടുല്‍ക്കറെ ഒരുപാട് ബൗളര്‍മാര്‍ സ്ലെഡ്ജ് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍. സച്ചിനെ പ്രകോപിപ്പിച്ച് വിക്കറ്റ് വീഴ്ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു അതെല്ലാം. എന്നാല്‍ ഒന്നിനോടും സച്ചിന്‍ പ്രതികരിക്കാന്‍ പോകാറില്ല. കണ്ടഭാവം പോലും നടിക്കില്ല. ചിലപ്പോള്‍ മികച്ച ഷോട്ടുകളിലൂടെ സ്ലെഡ്ജ് ചെയ്തവരെ നിശബ്ദരാക്കും. അതാണ് സച്ചിന്‍ സ്‌റ്റൈല്‍.
Read Also: സ്‌ട്രൈക്ക് റേറ്റ് പോരെന്ന് ക്യാപ്റ്റന്‍ കോലി പൂജാരയോട്... പൂജാര പ്രതികരിച്ചത് ദാ ഇങ്ങനെ...
എന്നാല്‍ ഒരിക്കല്‍ സച്ചിന്റെ നിയന്ത്രണമെല്ലാം പോയി. സ്ലെഡ്ജ് ചെയ്ത ഗ്ലെന്‍ മക്ഗ്രാത്തിനെ സച്ചിന്‍ അങ്ങോട്ട് പോയി സ്ലെഡ്ജ് ചെയ്തു. അംപയര്‍ സ്റ്റീവ് ബക്‌നര്‍ ഇടപെട്ടാണ് സച്ചിനെയും മക്ഗ്രാത്തിനെയും ശാന്തരാക്കിയത്. എന്നാല്‍ സച്ചിന്‍ അവിടം കൊണ്ടും നിര്‍ത്തിയില്ല, സിക്‌സും ഫോറും അടിച്ച് മക്ഗ്രാത്തിനെ അവശനാക്കുകയും ചെയ്തു.

സംഭവം നടന്നത് 16 വർഷം മുന്പ്
2000ത്തിൽ കെനിയയിലെ നയ്‌റോബിയില്‍ നടന്ന ഐ സി സി നോക്കൗട്ട് ടൂര്‍ണമെന്റിലായിരുന്നു സംഭവം. കളിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 20 റണ്‍സിന് തോല്‍പ്പിച്ച് സെമിയില്‍ കടന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. സച്ചിനും ഗാംഗുലിയും ഓപ്പണര്‍മാര്‍. മക്ഗ്രാത്ത് ഓപ്പണിംഗ് ബൗളര്‍.

തുടങ്ങിയത് മക്ഗ്രാത്ത്
മികച്ച രണ്ട് പന്തുകള്‍ക്ക് ശേഷം മക്ഗ്രാത്താണ് സച്ചിനെ സ്ലെഡ്ജ് ചെയ്യാന്‍ തുടങ്ങിയത്. സച്ചിന്‍ പക്ഷേ ഇത്തവണ വെറുതെ ഇരുന്നില്ല. മക്ഗ്രാത്തിന് നന്നായി തിരിച്ചുകൊടുത്തു. നാവ് കൊണ്ട് മാത്രമല്ല, ബാറ്റ് കൊണ്ടും. സിക്‌സും ഫോറും അടിച്ചു.

മക്ഗ്രാത്തിന് താളം തെറ്റി
റണ്‍ വഴങ്ങുന്നതില്‍ പിശുക്കനായ മക്ഗ്രാത്ത് അന്ന് വിട്ടുകൊടുത്തത് 9 ഓവറില്‍ 61 റണ്‍സ്. സച്ചിന്‍ 37 പന്തില്‍ 3 ഫോറും 3 സിക്‌സും സഹിതം 38 റണ്‍സ്. പന്ത്രണ്ടാമത്തെ ഓവറില്‍ സച്ചിന്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 66ല്‍ എത്തിയിരുന്നു.

യുവരാജാവിന്റെ വരവ്
cഇന്ത്യന്‍ ക്രിക്കറ്റിലെ വിനാശകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ യുവരാജ് സിംഗിന്റെ അരങ്ങേറ്റ ഇന്നിംഗസായിരുന്നു അത്. 80 പന്തില്‍ 84 റണ്‍സടിച്ച് യുവി വരവറിയിച്ച കളി. മാന്‍ ഓഫ് ദ മാച്ചും യുവരാജ് തന്നെയായിരുന്നു.
വീഡിയോ കാണാം
സച്ചിന്‍ മക്ഗ്രാത്തിനെ സ്ലെഡ്ജ് ചെയ്യുന്ന വിഡിയോ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications