Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സച്ചിന്‍ എന്നെ അനുഗ്രഹിക്കണം', കോലിക്ക് പറ്റിയത് വന്‍ അമളി, പണി കൊടുത്തത് യുവരാജ്

1

വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ്. സച്ചിന്‍ കരിയര്‍ അവസാനിപ്പിച്ച ശേഷം അദ്ദേഹത്തിന്റെ പേരുമായി ഏറ്റവും താരതമ്യം ചെയ്യപ്പെട്ട പേരുകളിലൊന്നാണ് കോലിയുടേത്. സച്ചിനെ ആരാധനയോടുകൂടി കാണുന്നവരിലൊരാളാണ് കോലി. ക്രിക്കറ്റ് താരമാവാന്‍ വലിയ പ്രചോദനമായത് സച്ചിനാണെന്ന് കോലി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. സച്ചിനോടൊപ്പം കളിക്കാനുള്ള ഭാഗ്യവും കോലിക്ക് ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലേക്കെത്തിയ ശേഷം സഹതാരങ്ങളുടെ പ്രാങ്കിനെത്തുടര്‍ന്ന് സച്ചിന്റെ കാലില്‍ വീണ് അനുഗ്രഹം തേടിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് കോലിയിപ്പോള്‍. 2008ല്‍ കോലി ഇന്ത്യന്‍ ടീമില്‍ എത്തുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍ തുടങ്ങിയ പല വമ്പന്മാരും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.

1

ഇവരെല്ലാം ഇന്ത്യയുടെ ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ കോലി സീനിയര്‍ ടീമിലേക്കെത്തുമ്പോള്‍ നന്നായി ഭയപ്പെട്ടിരുന്നു. ആരോടാണ് എന്താണ് പറയേണ്ടതെന്ന് കോലിക്ക് അറിയാത്ത അവസ്ഥ. അന്ന് യുവതാരങ്ങളെ പ്രാങ്ക് ചെയ്യുന്നതില്‍ മിടുക്കന്മാരായിരുന്നു യുവരാജും ഹര്‍ഭജനും സഹീര്‍ ഖാനും. ഇവരെല്ലാം ചേര്‍ന്ന് കോലിയേയും കബളിപ്പിക്കാന്‍ പദ്ധതിയിട്ടു.

അന്ന് ലോക ക്രിക്കറ്റിന്റെ ഇതിഹാസമായിരുന്നു സച്ചിന്‍. അദ്ദേഹത്തെ ക്രിക്കറ്റ് ദൈവമായി എല്ലാവരും നെഞ്ചേറ്റിയ സമയം. കോലിക്കും സച്ചിനെ ആദ്യം കാണുന്നതും സംസാരിക്കുന്നതും എങ്ങനെയാവണമെന്നതില്‍ വലിയ ആശങ്കയുണ്ടായിരുന്നു. അപ്പോഴാണ് യുവരാജും സംഘവും കോലിക്ക് പണി കൊടുത്തത്. ആദ്യമായി ഇന്ത്യന്‍ ടീമിലെത്തുന്ന താരങ്ങള്‍ സച്ചിന്റെ കാല് തൊട്ട് അനുഗ്രഹം മേടിക്കുന്ന പതിവ് ഉണ്ടെന്നും അത് തീര്‍ച്ചയായും ചെയ്യണമെന്നും കോലിയെ ഇവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചു.

2

യുവതാരമായ വിരാട് കോലിക്ക് അന്ന് സീനിയേഴ്‌സ് പറഞ്ഞതിലെ കബളിപ്പിക്കല്‍ തിരിച്ചറിയാനായില്ല. അതൊരു ആചാരമാണെന്ന് കരുതിയ കോലി ഡ്രസിങ് റൂമില്‍ വെച്ച് അവസരം ലഭിച്ചപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കാലില്‍ വീണ് എന്നെ അനുഗ്രഹിക്കണം എന്ന് പറയാന്‍ ശ്രമിച്ചു. എന്നാല്‍ കോലി സച്ചിന്റെ കാലില്‍ തൊടുന്നതിന് മുമ്പ് തന്നെ അദ്ദേഹം അത് തടഞ്ഞു. എന്താണ് ചെയ്യുന്നതെന്നും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ചോദിച്ചു.

3

കോലി സീനിയേഴ്‌സ് പറഞ്ഞ കാര്യം സച്ചിനോട് പറഞ്ഞപ്പോള്‍ ഡ്രസിങ് റൂമില്‍ കൂട്ടച്ചിരി നിറഞ്ഞു. അപ്പോഴാണ് തനിക്ക് പറ്റിയ അമളി കോലിക്ക് മനസിലായത്. ഇത്തരം തമാശകള്‍ ഇന്ത്യന്‍ ടീമിലെത്തുന്ന പല യുവതാരങ്ങള്‍ക്കും നല്‍കാറുണ്ട്. സച്ചിനെ ടെണ്ടുല്‍ക്കറോടെ അമിത ആരാധനമൂലം പലര്‍ക്കും ഭയമാണ്. ഇത് മാറാനും കൂടുതല്‍ വേഗത്തില്‍ ഇടപഴകാന്‍ അവസരമുണ്ടാക്കാനുമാണ് ഇത്തരം പണി സീനിയേഴ്‌സ് നല്‍കുന്നത്. എന്തായാലും കോലിയുടെ കരിയറില്‍ മറക്കാന്‍ പറ്റാത്ത സംഭവമായി ഇത് മാറി.

ഇന്ന് സച്ചിന്റെ റെക്കോഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്ന താരമാണ് കോലി. 43 സെഞ്ച്വറികള്‍ ഇതിനോടകം നേടിയ കോലി സച്ചിന്റെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവനാണ്. എന്തായാലും സച്ചിന്റെ കാല് തൊട്ട് തുടങ്ങിയ കോലിക്ക് ചുവടുപിഴച്ചില്ല. ക്രിക്കറ്റിലെ ഉന്നതന്മാരോടൊപ്പം തന്നെയാണ് കോലിയുടെ സ്ഥാനം.

Story first published: Sunday, June 12, 2022, 17:28 [IST]
Other articles published on Jun 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+