Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനെ വെല്ലാന്‍ പുതിയ ലീഗ്! കളിക്കുക വിരമിച്ചവര്‍ മാത്രം, ഇതു പൊളിക്കും

ലോക ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ഐപിഎല്ലിനു ശേഷം വീണ്ടുമൊരു വമ്പന്‍ പരീക്ഷണത്തിനു ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മല്‍സരരംഗത്തു നിന്നും വിരമിച്ചു കഴിഞ്ഞ മുന്‍ ഇതിഹാസ താാരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഐപിഎല്‍ മാതൃകയില്‍ പുതിയൊരു ടൂര്‍ണമെന്റിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് ബിസിസിഐ. ഇതു യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് വലിയ ആഘോഷം തന്നെയായിരിക്കും പുതിയ ടൂര്‍ണമെന്‍റ്.

കാരണം ഇപ്പോള്‍ മല്‍സര രംഗത്തില്ലാത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് തുടങ്ങി ലോക ക്രിക്കറ്റിലെ മുന്‍ ഇതിഹാസങ്ങളെയെല്ലാം വീണ്ടും നമുക്കു കളിക്കളത്തില്‍ കാണാന്‍ സാധിക്കും. ലെജന്റ്‌സ് പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നതായി ദൈനിക് ജാഗ്രനാണ് (Dainik Jagran) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

SACHIN- SEHWAG-GANGULY

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിരമിച്ച ക്രിക്കറ്റര്‍മാരായിരിക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ചില മുന്‍ ക്രിക്കറ്റര്‍മാരാണ് ഇത്തരമൊരു ആശയവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷായെ സമീപിച്ചതെന്നാണ് വിവരം. ഇതിന്റെ സാധ്യതകളെക്കുറിച്ച് പരിശോധിക്കാനാണ് ബിസിസിഐ ഇപ്പോള്‍ തീരമാനിച്ചിരിക്കുന്നത്. കാര്യങ്ങള്‍ അനുകൂലമാണെങ്കില്‍ അടുത്ത വര്‍ഷം തന്നെ ടൂര്‍ണമെന്റ് യാഥാര്‍ഥ്യമായേക്കുകയും ചെയ്യും.

നിലവില്‍ വിരമിച്ച മുന്‍ ക്രിക്കറ്റര്‍മാര്‍ക്കായി പല ടൂര്‍ണമെന്റുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ട്. റോഡ് സേഫ്റ്റി ലോക സീരീസ്, ലെജന്റ്‌സ് ലീഗ് ക്രിക്ക്റ്റ്, വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സ്, ഗ്ലോബല്‍ ലെജന്റ്‌സ് ലീഗ് എന്നിവയെല്ലാം ഈ തരത്തിലുള്ള ടൂര്‍ണമെന്റുകളാണ്. ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെ ഇവയില്‍ ചിലതില്‍ കളിക്കുകയും ചെയ്യുന്നുണ്ട്. വിരമിച്ച ക്രിക്കറ്റര്‍മാരുടെ ഈ ലീഗുകളൊന്നും പക്ഷെ ആരാധക പിന്തുണയുടെ കാര്യത്തില്‍ ഐപിഎല്ലിന്റെ ഏഴയലത്തു പോലും എത്തിയിട്ടില്ല.

അതുകൊണ്ടു തന്നെ ഐപിഎല്ലിനോടു കിട പിടിപിടിക്കുന്ന മുന്‍ ക്രിക്കറ്റര്‍മാരുടെ ഒരു ടൂര്‍ണമെന്റ് തുടങ്ങുയെന്നത് ബിസിസിഐയ്ക്കു വെല്ലുവിളി തന്നെയായിരിക്കും. പക്ഷെ ഐപിഎല്‍ പോലെ വിരമിച്ചവരുടെ ലീഗും വിജയമാക്കാനുള്ള തന്ത്രങ്ങള്‍ ബിസിസിഐയുടെ പക്കലുണ്ടാവും. അതിനാല്‍ ഈ ആശയവുമായി അവര്‍ മുന്നോട്ടു തന്നെ പോവാനാണ് സാധ്യത.

YUVRAJ SINGH- HARBHAJAN SINGH

നേരത്തേ റോഡ് സേഫ്റ്റി ലോക സീരീസില്‍ ഇന്ത്യ ലെജന്റ്‌സിനെ സച്ചിന്‍ നയിക്കുകയും അദ്ദേഹത്തിനു കീഴില്‍ ആദ്യ രണ്ടു എഡിഷനിലും ടീം ചാംപ്യന്‍മാരാവുകയും ചെയ്തിരുന്നു. അടുത്തിടെ യുവരാജിന്റെ ക്യാപ്റ്റന്‍സിയില്‍ ലോക ചാംപ്യന്‍ഷിപ്പ് ലെജന്റ്‌സ് ട്രോഫിയിലും ഇന്ത്യന്‍ ടീം ജേതാക്കളായിരുന്നു.

ഇംഗ്ലണ്ടില്‍ നടന്ന ഈ ടൂര്‍ണമെന്റില്‍ 2007, 2011 ലോകകപ്പുകളില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിലെ പലരും കളിക്കുകയും ചെയ്തിരുന്നു. യുവി നയിച്ച ഇന്ത്യന്‍ സംഘത്തില്‍ ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍, സുരേഷ് റെയ്‌ന, യൂസുഫ് പഠാന്‍, റോബിന്‍ ഉത്തപ്പ എന്നിവരടക്കമുള്ളവരുണ്ടായിരുന്നു.

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വെറ്ററന്‍മാരുടെ ലീഗുകള്‍ ഫ്രാഞ്ചൈസി രീതിയിലുള്ളതല്ല. മറിച്ച് ഓരാ രാജ്യത്തെയും മുന്‍ ഇതിഹാസങ്ങള്‍ അവരുടെ സ്വന്തം ടീമിനെ പ്രതിനിധീകരിച്ചാണ് കളിക്കുന്നത്. പക്ഷെ ഐപിഎല്‍ മാതൃകയില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് മുന്‍ ഇതിഹാസങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഫ്രാഞ്ചൈസി ലീഗ് ആരംഭിക്കുന്നതിനെക്കുറിച്ചാണ് ബിസിസിഐ ആലോചിക്കുന്നത്.

ഐപിഎല്‍ പോലെ തന്നെ ഹോം, എവേ രീതിയില്‍ തന്നെയായിരിക്കും മല്‍സരങ്ങള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചവര്‍ക്കു മാത്രമേ ഈ ലീഗില്‍ കളിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ടി20യില്‍ നിന്നും അടുത്തിടെ വിരമിച്ച രോഹിത് ശര്‍മയും വിരാട് കോലിയുമൊന്നും ടൂര്‍ണമെന്റില്‍ കളിക്കുകയും ചെയ്യില്ല.

Story first published: Tuesday, August 13, 2024, 12:49 [IST]
Other articles published on Aug 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+