For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍-രോഹിത് ഓപ്പണിങ്, ക്യാപ്റ്റന്‍ ധോണി! ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ഓള്‍ടൈം ബെസ്റ്റ് 11

ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാരെ കണ്ടെത്തുന്നതിനായുള്ള മറ്റൊരു പോരാട്ടം വരികയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശ്രീലങ്കയാണ് വേദിയാവുന്നത്. ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തരായ ടീമും കൂടുതല്‍ കിരീടം നേടിയ ടീമും ഇന്ത്യയാണ്. അവസാന സീസണില്‍ ശ്രീലങ്ക നേടിയ ഏഷ്യയിലെ രാജാക്കന്മാരുടെ പട്ടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ഏഷ്യാ കപ്പിന്റെ ചരിത്രം പരിശോധിച്ച് ഇന്ത്യയുടെ ഏകദിന ഫോര്‍മാറ്റിലെ ഓള്‍ടൈം ബെസ്റ്റ് പ്ലേയിങ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് നോക്കാം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം നിലവിലെ ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് ഓപ്പണിങ്ങിലിറങ്ങുക. ഏഷ്യാ കപ്പില്‍ 23 മത്സരം കളിച്ച് 971 റണ്‍സാണ് സച്ചിന്‍ നേടിയത്. 51 ശരാശരിയില്‍ ബാറ്റുചെയ്ത സച്ചിന്‍ 2 സെഞ്ച്വറിയും 7 ഫിഫ്റ്റിയുമാണ് നേടിയത്.

രോഹിത് ശര്‍മക്കും മികച്ച ബാറ്റിങ് റെക്കോഡാണ് ഏഷ്യാ കപ്പിലുള്ളത്. 22 മത്സരത്തില്‍ നിന്ന് 745 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. 46ന് മുകളില്‍ ശരാശരിയുള്ള രോഹിത് ഒരു സെഞ്ച്വറിയും 6 ഫിഫ്റ്റിയുമാണ് നേടിയത്. ഇത്തവണ ശ്രീലങ്കയിലാണ് ഏഷ്യാ കപ്പ്. രോഹിത്തിന് മികച്ച ബാറ്റിങ് റെക്കോഡുള്ള മൈതാനമെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ടീമിന് വാനോളം പ്രതീക്ഷയാണുള്ളത്. മൂന്നാം നമ്പറില്‍ ഗൗതം ഗംഭീറിനെ കളിപ്പിക്കാം.

ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഗംഭീര്‍ ഏഷ്യാ കപ്പില്‍ 13 മത്സരം കളിച്ച് 573 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഗംഭീര്‍ ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിക്കാണ് നാലാം നമ്പറില്‍ അവസരം. 11 മത്സരത്തില്‍ നിന്ന് 613 റണ്‍സാണ് കോലി ഏഷ്യാ കപ്പില്‍ നേടിയത്. 61ന് മുകളില്‍ ശരാശരിയുള്ള കോലി മൂന്ന് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും ഏഷ്യാ കപ്പില്‍ നേടിയിട്ടുണ്ട്.

ravindra jadeja

അഞ്ചാം നമ്പറില്‍ ഇടം കൈയന്‍ താരം സുരേഷ് റെയ്‌നക്കാണ് അവസരം. 13 മത്സരത്തില്‍ നിന്ന് 547 റണ്‍സാണ് റെയ്‌ന നേടിയത്. രണ്ട് സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. പന്തുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ് റെയ്‌ന.

ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായി എംഎസ് ധോണിക്കാണ് അവസരം. ഏഷ്യാ കപ്പില്‍ ഗംഭീര റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് ധോണി. 19 മത്സരങ്ങളില്‍ നിന്ന് 648 റണ്‍സാണ് ഏഷ്യാ കപ്പില്‍ ധോണി നേടിയത്. ഒരു സെഞ്ച്വറിയും 3 ഫിഫ്റ്റിയുമാണ് അദ്ദേഹം നേടിയത്.

ഏഴാം നമ്പറില്‍ ഇര്‍ഫാന്‍ പഠാനാണ് അവസരം. ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറാണ് ഇര്‍ഫാന്‍ പഠാന്‍. 12 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് അദ്ദേഹം ഏഷ്യാ കപ്പില്‍ വീഴ്ത്തിയത്. ഇന്ത്യക്കായി ഏഷ്യാ കപ്പില്‍ കൂടുതല്‍ വിക്കറ്റ് ഇര്‍ഫാന്റെ പേരിലാണ്. 32 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. 14 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റാണ് ജഡേജ നേടിയത്. ഇത്തവണയും ഇന്ത്യയുടെ പ്ലേയിങ് 11 ജഡേജക്ക് സ്ഥാനമുണ്ടാവും.ആര്‍ അശ്വിനാണ് ഒമ്പതാം നമ്പറില്‍. ഏഴ് മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്. മുന്‍ ഇന്ത്യന്‍ നായകനും പേസ് ഓള്‍റൗണ്ടറുമായ കപില്‍ ദേവാണ് 10ാം നമ്പറില്‍.

7 മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് കപില്‍ വീഴ്ത്തിയത്. 11ാം നമ്പറില്‍ വെങ്കടേഷ് പ്രസാദിനാണ് അവസരം. ഏഴ് മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയിട്ടുള്ളത്. ഇന്ത്യയുടെ ഓള്‍ടൈം ബെസ്റ്റ് ഏഷ്യാ കപ്പ് 11: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന, എംഎസ് ധോണി (c), ഇര്‍ഫാന്‍ പഠാന്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കപില്‍ ദേവ്, വെങ്കടേഷ് പ്രസാദ്

Story first published: Thursday, July 20, 2023, 16:09 [IST]
Other articles published on Jul 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+