Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ പാകിസ്താനായി കളിച്ചു, ദ്രാവിഡ് സ്‌കോട്ട്‌ലന്‍ഡിനായും! ഈ സംഭവങ്ങള്‍ അറിയാമോ?

ലോക ക്രിക്കറ്റിലെ വന്‍ ശക്തികളാണ് ഇന്ത്യ. എല്ലാക്കാലത്തും സൂപ്പര്‍ താരങ്ങളുടെ വലിയ നിര ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലോക ക്രിക്കറ്റിന്റെ ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ സാധിക്കുന്ന പല മികച്ച പ്രകടനങ്ങളും ടീം കാഴ്ചവെച്ചിട്ടുണ്ട്. 1983ലും 2011ലും ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യ 2007ല്‍ ടി20 ലോകകപ്പ് കിരീടവും ചൂടി. ലോക ക്രിക്കറ്റിലേക്ക് നിരവധി ഇതിഹാസ താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ടീമാണ് ഇന്ത്യ.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ചുള്ള ചില സത്യകഥകള്‍ അധികമാര്‍ക്കും അറിയില്ല. കേട്ടാല്‍ കൗതുകം തോന്നുന്ന ഇന്ത്യന്‍ താരങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പരിശോധിക്കാം. ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലി കരിയറിന്റെ തുടക്ക കാലത്ത് ബൗളിങ്ങിലും തിളങ്ങിയിരുന്നു. എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ കോലിയെ ബൗളിങ്ങിലും ഉപയോഗിച്ചിരുന്നു. കോലിയുടെ ടി20യിലെ ആദ്യ വിക്കറ്റ് നിയമ പ്രകാരമുള്ള ഒരു പന്ത് പൂര്‍ത്തിയാക്കാതെയായിരുന്നു.

കെവിന്‍ പീറ്റേഴ്‌സണെതിരേയാണ് കോലി ടി20യിലെ തന്റെ ആദ്യ പന്ത് എറിയുന്നത്. ഈ പന്ത് വൈഡായിരുന്നു. എന്നാല്‍ ധോണി സ്റ്റംപ് ചെയ്ത് പീറ്റേഴ്‌സണെ പുറത്താക്കി. ഇതോടെ നിയമപ്രകാരമുള്ള ആദ്യ പന്ത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കോലി വിക്കറ്റ് നേടുകയായിരുന്നു. ഇന്ത്യന്‍ താരമായിരുന്ന നവാബ് ഇഫ്തിഖര്‍ അലി ഖാന്‍ പട്ടൗഡി ഇംഗ്ലണ്ടിനായും ഇന്ത്യക്കായും കളിച്ചിട്ടുണ്ട്. ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഏക ഇന്ത്യന്‍ താരം നവാബ് അലി ഖാന്‍ പട്ടൗഡിയാണ്.

ഇന്ത്യയുടെ മുന്‍ നായകനും നിലവിലെ മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് സ്‌കോട്ട്‌ലന്‍ഡിനായി കളിച്ചിട്ടുണ്ട്. അധികമാര്‍ക്കും അറിയാത്ത കാര്യമാണിത്. 2003ലെ ഇംഗ്ലീഷ് ഡൊമസ്റ്റിക് വണ്‍ ഡേ ലീഡിലാണ് സ്‌കോട്ട്‌ലന്‍ഡിനായി ദ്രാവിഡ് കളിച്ചത്. 66.66 ശരാശരിയില്‍ 600 റണ്‍സാണ് ദ്രാവിഡ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്കായി ടെസ്റ്റില്‍ വലിയ റെക്കോഡ് സൃഷ്ടിച്ച താരമാണ് ദ്രാവിഡ്. ഇന്ത്യയുടെ ബാറ്റിങ് വന്മതിലായി മാറാന്‍ ദ്രാവിഡിന് സാധിച്ചു.

rahul dravid

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരിക്കല്‍ പാകിസ്താനായി കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി അരങ്ങേറ്റം നടത്തുന്നതിന് മുമ്പാണ് അദ്ദേഹം പാകിസ്താനായി കളിച്ചത്. 1987ല്‍ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യക്കെതിരേ പാകിസ്താനായി സച്ചിന്‍ കളിച്ചു. സ്റ്റാന്റ് ബൈ ഫീല്‍ഡറായാണ് സച്ചിന്‍ അന്ന് പാകിസ്താനായി ഇറങ്ങിയത്. പിന്നീട് പാകിസ്താന്റെ ഉറക്കം കെടുത്തുന്ന ബാറ്റ്‌സ്മാനായി സച്ചിന്‍ മാറി. ലോക ക്രിക്കറ്റില്‍ പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ് സച്ചിന്‍.

തേര്‍ഡ് അംപയറുടെ വരവ് ക്രിക്കറ്റിലെ വലിയ വിപ്ലവകരമായ മാറ്റങ്ങളിലൊന്നാണ്. ഫീല്‍ഡ് അംപയറുടെ തീരുമാനം അന്തിമമായിരുന്ന സാഹചര്യത്തില്‍ നിന്ന് തേര്‍ഡ് അംപയറുടെ പരിശോധനയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ കൃത്യമായ വിധി നിര്‍ണ്ണയങ്ങളുണ്ടായി. തേര്‍ഡ് അംപയറുടെ തീരുമാന പ്രകാരം ആദ്യമായി പുറത്തായ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു സച്ചിന്‍ തേര്‍ഡ് അംപയുടെ തീരുമാനത്തില്‍ പുറത്തായത്.

ഇന്ത്യയുടെ മുന്‍ താരമായ ആര്‍ജി നഡ്കര്‍ണി തുടര്‍ച്ചയായി 21 മെയ്ഡനുകള്‍ എറിഞ്ഞിട്ടുണ്ട്. 1964ല്‍ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു താരത്തിന്റെ ഈ മിന്നല്‍ പ്രകടനം. മറ്റൊരാള്‍ക്കും ആവര്‍ത്തിക്കാന്‍ സാധിക്കാത്ത റെക്കോഡാണിത്. ക്രിക്കറ്റ് ഇതിഹാസമായ ഡോണ്‍ ബ്രാഡ്മാന്‍ ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് ഹിറ്റ് വിക്കറ്റായത്. ഇന്ത്യയുടെ ലാല അമര്‍നാഥാണ് ഇത്തരത്തില്‍ ബ്രാഡ്മാനെ പുറത്താക്കിയത്. മറ്റൊരു ബൗളര്‍ക്കും ബ്രാഡ്മാനെ ഹിറ്റ് വിക്കറ്റാക്കാന്‍ സാധിച്ചിട്ടില്ല.

ആദ്യത്തെ മൂന്ന് ടെസ്റ്റിലും സെഞ്ച്വറി നേടുന്ന ആദ്യത്തെ താരം ഇന്ത്യയുടെ മുന്‍ നായകനായ മുഹമ്മദ് അസ്ഹറുദ്ദീനാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു തവണയാണ് രഞ്ജി ട്രോഫിയില്‍ ഡെക്കിന് പുറത്തായത്. ഭുവനേശ്വര്‍ കുമാറാണ് സച്ചിനെ ഡെക്കിന് പുറത്താക്കിയത്. ഇതും അധികമാര്‍ക്കും അറിയാത്ത കാര്യമാണ്.

Story first published: Sunday, July 16, 2023, 18:56 [IST]
Other articles published on Jul 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+