2011 ലോകകപ്പ്: നിര്‍ണായകമായത് ആ മുഹൂര്‍ത്തം... കളി മാറ്റിയത് സൂപ്പര്‍ ക്യാച്ച്- സച്ചിന്‍
മുംബൈ: 2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തെക്കുറിച്ച് മനസ്സ് തുറന്ന് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ജേതാക്കളായിരുന്നു. 28 വര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷമുള്ള ഇന്ത്യയുടെ കിരീടനേട്ടം കൂടിയായിരുന്നു ഇത്. നായകന്‍ എംഎസ് ധോണിയുടെയും ഗൗതം ഗംഭീറിന്റെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ് അന്നു ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയത്.
ഫൈനലില്‍ വഴിത്തിരിവായത് ഒരു മുഹൂര്‍ത്തമാണെന്നും ഇതോടെയാണ് കളി ഇന്ത്യക്കു അനുകൂലമായി മാറിയതെന്നും ചൂണ്ടിക്കാട്ടുകയാണ് സച്ചിന്‍. ഇതുവരെ ആരും അത്ര ശ്രദ്ധിക്കപ്പെടാതെ പോയ നിമിഷമാണ് ഇതെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറയുന്നു.

വീരേന്ദര്‍ സെവാഗിന്റെ തകര്‍പ്പന്‍ ക്യാച്ച് മല്‍സരത്തില്‍ നിര്‍ണായകമായി മാറിയതായി സച്ചിന്‍ വ്യക്തമാക്കി. സഹീര്‍ ഖാന്‍ മികച്ച രീതിയിലായിരുന്നു ബൗളിങ് തുടങ്ങിയത്. ഉപുല്‍ തരംഗയെ ഗംഭീര ക്യാച്ചിലൂടെ സെവാഗ് മടക്കുകയും ചെയ്തു. കളിയുടെ ഏഴാമത്തെ ഓവറിലായിരുന്നു ഇതെന്നാണ് ഓര്‍മ. അതോടെയാണ് കളി മാറിയത്. ലങ്കയെ 274 റണ്‍സിലൊതുക്കാന്‍ സാധിച്ചതും ഇതു കൊണ്ടാണ്. 103 റണ്‍സെടുത്ത മഹേല ഉജ്ജ്വലമായാണ് ബാറ്റ് വീശിയത്. ഇതാണ് ലങ്കയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചതെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.

ഫൈനലിലെ ആദ്യത്തെ ബ്രേക്ക്ത്രൂ കൂടിയായിരുന്നു സഹീര്‍ ഇന്ത്യക്കു നല്‍കിയകത്. അപകടകാരിയായ ഉപുല്‍ തരംഗയെ വെറും രണ്ട് റണ്‍സെടുക്കാനേ ഇന്ത്യ അനുവദിച്ചുള്ളൂ. 20 പന്തില്‍ നിന്നു രണ്ടു റണ്‍സ് മാത്രമെടുത്ത തരംഗയെ ഏഴാം ഓവറിലെ ആദ്യ പന്തില്‍ സഹീര്‍ പുറത്താക്കി. സെക്കന്റ് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന തരംഗയെ ഇടതു വശത്തേക്കു ഡൈവ് ചെയ്താണ് സെവാഗ് കൈയ്ക്കുള്ളിലാക്കിയത്.

ഏറെ ആത്മവിശ്വാസത്തോടെയാണണ് ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ ഇന്ത്യന്‍ ടീം ഇറങ്ങിയതെന്നു സെവാഗ് വ്യക്തമാക്കി. അടിസ്ഥാനപരമായ കാര്യങ്ങളില്‍ കണിശത പുലര്‍ത്തിയാല്‍ കൡയില്‍ നിയന്ത്രണം നേടാന്‍ സാധിക്കുമെന്നുറപ്പുണ്ടായിരുന്നു. ടൂര്‍ണമെന്റിലുടനീളം ടീം നല്ല പ്രകടനമായിരുന്നു നടത്തിയത്. അതുകൊണ്ടു തന്നെ ഫൈനലിലും ജയിക്കാന്‍ കഴിയുമെന്ന വിശ്വാസം ടീമിനുണ്ടായിരുന്നു. അത്രയേറെ ആത്മവിശ്വാസം ടീമിലെ എല്ലാവര്‍ക്കുമുണ്ടായിരുന്നതായും സെവാഗ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഫൈനലില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ സച്ചിന്‍- സെവാഗ് സഖ്യത്തില്‍ നിന്നും മികച്ച തുടക്കം ടീം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സെവാഗ് പൂജ്യത്തിനും സച്ചചിന്‍ 18 റണ്‍സിനും പുറത്തായതോടെ ഇന്ത്യ രണ്ടു വിക്കറ്റിന് 31 റണ്‍സെന്ന നിലയിലേക്കു വീണു.
എന്നാല്‍ മൂന്നാമനായി ഇറങ്ങിയ ഗൗതം ഗംഭീറും (97) ബാറ്റിങില്‍ സ്വയം പ്രമോട്ട് ചെയ്ത് ഇറങ്ങിയ നായകന്‍ ധോണിയും (91*) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. 48.2 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications