Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍, ഗവാസ്‌കര്‍, കോലി; ബിഗ് 3യില്‍ ശരിക്കും ഗോട്ടാര്? മുന്‍ ഇംഗ്ലീഷ് ഇതിഹാസം പറയും

ക്രിക്കറ്റിലെ എക്കാലത്തെയും മഹാനായ താരം (Goat) ആരാണെന്നതു എല്ലായ്‌പ്പോഴു തര്‍ക്ക വിഷയമാണ്. ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു ചോദ്യമെന്നു തന്നെ വിളിക്കാം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ ഗോട്ട് പദവിക്കായി പ്രധാനമായും മല്‍സരം മൂന്നു പേര്‍ക്കിടയിലാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, വിരാട് കോലി എന്നിവരാണ് ഈ ബിഗ് ത്രീ.

വ്യത്യസ്ത കാലഘട്ടങ്ങളില്‍ കളിക്കുകയും ലോക ക്രിക്കറ്റില്‍ വിലസുകയും ചെയ്തിട്ടുള്ള മൂന്നു ബാറ്റിങ് ജീനിയസുകളെന്നു തന്നെ നമുക്കു ഇവരെ വിളിക്കാം. ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ ത്രിമൂര്‍ത്തികളില്‍ യഥാര്‍ഥ ഗോട്ട് ആരാണെ്ന്നു പറഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്കയില്‍ ജനിച്ച് ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ള മുന്‍ ഇതിഹാസം അലന്‍ ലാംബ്. പിടിഐയോടു സംസസാരിക്കുകയായിരുന്നു 71 കാരനായ മുന്‍ താരം

SACHIN KOHLI

സച്ചിന്‍ തന്നെ ഗോട്ട്

ഇന്ത്യന്‍ ക്രിക്കറ്റില്‍ വ്യത്യസ്ത തലമുറകളില്‍ വിലസിയ ഈ മൂന്നു ഇതിഹാസ താരങ്ങളില്‍ യഥാര്‍ഥ ഗോട്ട് സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നാണ് അലന്‍ ലാംബിന്റെ അഭിപ്രായം. സച്ചിനാണ് ഏറ്റലും ബെസ്റ്റെന്നു ഞാന്‍ വളരെ ഈസിയായി പറയും. അദ്ദേഹത്തിനു 18 വയസ്സ് മാത്രമുള്ളപ്പോള്‍ ഞങ്ങള്‍ കളിക്കളത്തില്‍ പരസ്പരം മുഖാമുഖം വന്നിട്ടുണ്ട്.

ആ ടെസ്റ്റില്‍ ഞാന്‍ സച്ചിന്റെ ക്യാച്ച് സ്ലിപ്പില്‍ വച്ച് പാഴാക്കിയിരുന്നു. പിന്നീട് അദ്ദേഹം സെഞ്ച്വറി കുറിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ഞാനാണ് നിങ്ങളെ പ്രശസ്തനാക്കിയതെന്നു സച്ചിനോടു എല്ലായ്‌പ്പോഴും പറയാറുണ്ടെന്നും ചിരിയോടെ ലാംബ് വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെറും മൂന്നു തവണ മാത്രമേ സച്ചിനും ലാംബും നേര്‍ക്കുനേര്‍ വന്നിട്ടുള്ളൂ. 1990ല്‍ ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു. അന്നു മാഞ്ചസ്റ്റിറില്‍ നടന്ന ടെസ്റ്റിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ക്യാച്ച് അദ്ദേഹം കൈവിട്ടു കളഞ്ഞത്. ആയുസ് നീട്ടിക്കിട്ടിയ സച്ചിന്‍ പുറത്താവാതെ 119 റണ്‍സുമായി ഇന്ത്യന്‍ ഹീറോയാവുകയും ചെയ്തു. അദ്ദേഹത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്. ഈ ടെസ്റ്റ് സമനിലയിലും കലാശിക്കുകയായിരുന്നു.

കോലി ഗംഭീര കളിക്കാരന്‍

സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഗോട്ടെന്നു പുകഴ്ത്തുമ്പോഴും ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോലിയെ പ്രശംസിക്കാനും അലന്‍ ലാംബ് മറന്നില്ല. വിരാട് കോലി ഒരു ഗംഭീര ക്രിക്കറ്റര്‍ തന്നെയാണ്. എല്ലാ തരത്തിലുള്ള ഷോട്ടുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. വളരെ വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കോലിക്കു കഴിയും.

പക്ഷെ ഞാന്‍ എതിരേ കളിച്ചിട്ടുള്ള ബെസ്റ്റ് താരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഏറ്റവും കേമന്‍. സണ്ണിയെക്കാളും (സുനില്‍ ഗവാസ്‌കര്‍) മുകളിലാണ് അദ്ദേഹം. വെസ്റ്റ് ഇന്‍ഡീസിനെതിരേ സച്ചിന്‍ കളിക്കുന്നതായിരുന്നു ഞാന്‍ കാണാന്‍ ഇഷ്ടപ്പെട്ട ഒരേയൊരു കാര്യം. സണ്ണിയും വെസ്റ്റ് ഇന്‍ഡീസിനെതിരേ ഒരുപാട് റണ്‍സ് നേടിയിട്ടുണ്ട്. വിന്‍ഡീസിന്റെ ആ അതിവേഗ ബൗളര്‍മാര്‍ക്കെതിരേ റണ്‍സ് സ്‌കോര്‍ ചെയ്ത ഏക ഇന്ത്യന്‍ താരവും അദ്ദേഹമായിരിക്കുമെന്നും ലാംബ് വ്യക്തമാക്കി.

ഫേവറിറ്റ് ഇവരൊന്നുമല്ല

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ തന്റെ ഫേവറിറ്റ് ഈ മൂന്നു പേരുമല്ല മറിച്ച് മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായിരുന്ന കപില്‍ ദേവാണെന്നു അലന്‍ ലാംബ് വെളിപ്പെടുത്തി. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ നോര്‍താംപ്റ്റണ്‍ഷെയറിനായി കളിക്കവെ ഇരുവരും ഒരുമിച്ച് ഡ്രസിങ് റൂം പങ്കിടുരയും ചെയ്തിട്ടുണ്ട്.

KAPIL DEV

കപില്‍ ദേവ് കളിച്ചിരുന്ന ആ രീതി എനിക്കു ഏറെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ നോര്‍താംപ്റ്റണിനായി ഒരുമിച്ച് കളിച്ചിട്ടുണ്ട്. കപി, നിങ്ങള്‍ ഇവിടേക്കു (നോര്‍താംപ്റ്റണ്‍) വന്നതില്‍ സന്തോഷമുണ്ടെന്നും നമുക്ക് ബൗളിങ് കൂടുതല്‍ ശക്തമാക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹത്തോടു ഞാന്‍ പറഞ്ഞത് ഓര്‍മയുണ്ട്.

സ്വന്തം ബൗളിങ് ശക്തിപ്പെടുത്താനല്ല ഞാന്‍ ഇങ്ങോട്ടു വന്നിരിക്കുന്നത്. മറിച്ച് ബാറ്റിങ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ്. ബാറ്ററായിട്ടാണ് ഞാന്‍ ഇവിടേക്കു വന്നത്. ഞാന്‍ എല്ലായ്‌പ്പോഴും അതു ആസ്വദിക്കാറുണ്ടെന്നുമായിരുന്നു കപിലിന്റെ മറുപടിയെന്നും ലാംബ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, June 29, 2025, 17:11 [IST]
Other articles published on Jun 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+