അഞ്ജലിക്കും വന്യമൃഗങ്ങള്‍ക്കുമൊപ്പം സച്ചിന്റെ ഹോളി ഡേ ആഘോഷം!
നാഗ്പൂര്‍: ആന നിന്നാലും ചെരിഞ്ഞാലും പന്തീരായിരം എന്ന് പറഞ്ഞ കണക്കിനാണ് സച്ചിന്റെ കാര്യം. കളിക്കുന്നുണ്ടോ ഇല്ലയോ എന്നതൊന്നും ഒരു കാര്യമല്ല, രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരം ഇപ്പോഴും സച്ചിന്‍ തന്നെയാണ്. സച്ചിന്റെ വിനോദയാത്രകളും അവധി ആഘോഷങ്ങളും എല്ലാം ഇപ്പോഴും ആരാധകര്‍ക്ക് വളരെ വളരെ പ്രിയപ്പെട്ടതാണ്.
പ്രകൃതി എന്ന അമ്മയുടെ മടിയില്‍ അവധി ആഘോഷിക്കാനെത്തിയ സച്ചിന്‍ തെണ്ടുല്‍ക്കറും ഭാര്യ അഞ്ജലിയും മകന്‍ അര്‍ജുനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെ മാത്രമല്ല, പേടിപ്പിക്കുന്ന വന്യമൃഗങ്ങളും ഇത്തവണ സച്ചിന്റെ അവധി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു. ഞാന്‍ എവിടെയാണ് എന്നറിയാമോ എന്ന് ചോദിച്ച് സച്ചിന്‍ ഫേസ്ബുക്കിലും ട്വിറ്ററിലും ഇട്ട സെല്‍ഫി കണ്ടത് എത്ര പേരാണ് എന്നറിയാമോ...

ഇതാണാ സെല്‍ഫി
സ്‌പോട്ട് മി ഇന്‍ ദ വൈല്‍ഡ്‌മെസ് ഗസ്മി വേര്‍ ഐ ആം എന്ന അടിക്കുറിപ്പോടെ സച്ചിന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത സെല്‍ഫിയാണിത്. ഇത് ലൈക്ക് ചെയ്തവരുടെ എണ്ണം പത്ത് ലക്ഷത്തോളമാണ്. എട്ടായിരത്തോളം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട് ഇത്.

ഒരു ക്ലൂ തരാം
മഹാരാഷ്ട്രയിലാണ് താന്‍ എന്ന ഒരു ക്ലൂ കൂടി സച്ചിന്‍ ചിത്രത്തിനൊപ്പം നല്‍കി. ആരാധകര്‍ വെറുതെയിരിക്കുമോ. ഇഷ്ടം പോലെ ഉത്തരങ്ങളുമായി അവര്‍ സച്ചിന്റെ പേജില്‍ നിറഞ്ഞാടി. എന്നാല്‍ അതൊന്നും വിജയിച്ചില്ല എന്ന് മാത്രം.

എവിടെയായിരുന്നു സച്ചിന്‍
മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് ഉമ്രദ് കാര്‍ഹന്ത്‌ല വൈല്‍ഡ് ലൈഫ് സാങ്ച്വറിയിലായിരുന്നു സച്ചിനും കുടുംബവും. ഔദ്യോഗികമായി ഒരു വന്യജീവി സങ്കേതമല്ലാത്ത ഇവിടം ആരാധകര്‍ എങ്ങനെ കണ്ടുപിടിക്കാനാണ്. ഫലമോ ആരാധകര്‍ തോറ്റു സച്ചിന്‍ ജയിച്ചു

അംബാസിഡര്‍ സച്ചിന്‍
മഹാരാഷ്ട്ര ടൈഗര്‍ അംബാസിഡറായി സച്ചിനെ കഴിഞ്ഞ വര്‍ശഷം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ച് കടുവാ സങ്കേതങ്ങളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്.

ഗീറിലെ സെല്‍ഫി
ഗുജറാത്തിലെ ഗീര്‍ വനത്തില്‍ വെച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എടുത്ത ഒരു സെല്‍ഫി മുമ്പ് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു. 2014 ലായിരുന്നു ഈ സംഭവം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications