Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ പഴയ സച്ചിന്‍ തന്നെ... ആറു വര്‍ഷത്തിനു ശേഷം ബാറ്റേന്തി, ആദ്യ പന്തില്‍ ബൗണ്ടറി, വീഡിയോ

മെല്‍ബണ്‍: കളം വിട്ടിട്ട് ആറു വര്‍ഷത്തോളമായെങ്കിലും തന്റെ ബാറ്റിങ് മികവിന് ഇപ്പോഴും ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തെളിയിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയയില്‍ നടന്ന ബുഷ്ഫയര്‍ ബാഷ് ചാരിറ്റി മല്‍സരത്തിനിടെയായിരുന്നു സച്ചിന്‍ ഒരിക്കല്‍ക്കൂടി ബാറ്റ് ചെയ്തത്. പോണ്ടിങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനും തമ്മിലുള്ള കളിയില്‍ പോണ്ടിങ് ഇലവന്റെ കോച്ച് കൂടിയായിരുന്നു അദ്ദേഹം.

sachi

ഇന്നിങ്‌സ് ബ്രേക്കിനിടെയാണ് മല്‍സരം കാണാനെത്തിയ കാണികളെ ആവേശം കൊള്ളിച്ച് സച്ചിന്‍ ബാറ്റ് ചെയ്യാന്‍ ഗ്രൗണ്ടിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച വനിതാ താരത്തിനുള്ള ഐസിസിയുടെ പുരസ്‌കാരം സ്വന്തമാക്കിയ ഓസ്‌ട്രേലിയയുടെ എലിസ് പെറിയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കെതിരേ പന്തെറിഞ്ഞത്. ഇന്നിങ്‌സ് ബ്രേക്കിനിടെ തനിക്കെതിരേ ഒരോവര്‍ ബാറ്റ് ചെയ്യാമോയെന്നു പെറി വീഡിയോയിലൂടെ സച്ചിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് അദ്ദേഹം വീണ്ടും ബാറ്റേന്തിയത്.

പെറിക്കെതിരേ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി പായിച്ചാണ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആഘോഷിച്ചത്. ലെഗ് സൈഡിലേക്ക് പതിയെ സച്ചിന്‍ തഴുകിയിട്ട പന്ത് ഫീല്‍ഡറുടെ കൈകള്‍ക്കിടയിലൂടെ വഴുതി ബൗണ്ടറിയില്‍ കലാശിക്കുകയായിരുന്നു. ആര്‍പ്പുവിളികളോടെയാണ് കാണികള്‍ സച്ചിന്റെ ഈ ബൗണ്ടറിയെ വരവേറ്റത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിട്ടുണ്ട്. ചാരിറ്റി മല്‍സരത്തില്‍ സച്ചിന്‍ പരിശീലിപ്പിച്ച പോണ്ടിങ് ഇലവന്‍ ഗില്‍ക്രിസ്റ്റ് ഇലവനെ ഒരു റണ്ണിനു പരാജയപ്പെടുത്തിയിരുന്നു.

Story first published: Sunday, February 9, 2020, 18:47 [IST]
Other articles published on Feb 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+