സങ്കക്കാര + ക്ലാര്‍ക്ക് < സച്ചിന്‍ തെണ്ടുല്‍ക്കര്‍: ഇതെന്തൊര് കണക്ക്!
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കളിക്കാര്‍ ക്രിക്കറ്റിനോട് വിട പറഞ്ഞു. ഒന്ന് ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര. മറ്റേത് ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക്. രണ്ടുപേരും മഹാന്മാരായ കളിക്കാര്‍. എന്നാല്‍ ഈ രണ്ട് മഹാന്മാരുടെയും നേട്ടങ്ങള്‍ ഒരുമിച്ച് വെച്ചാലും മറ്റൊരു മഹാന്‍ ഒറ്റയ്ക്ക് നേടിയതിന് ഒപ്പമാകില്ല. മഹാനെന്നല്ല, ഇതിഹാസം എന്ന് ക്രിക്കറ്റ് ആരാധകര്‍ വാഴ്ത്തുന്ന സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ.
കുമാര്‍ സങ്കക്കാരയും മൈക്കല്‍ ക്ലാര്‍ക്കും ചേര്‍ന്ന് നേടി അന്താരാഷ്ട്ര സെഞ്ചുറികളുടെ എണ്ണം 99. സച്ചിന്‍ തെണ്ടുല്‍ക്കറുടെ സെഞ്ചുറി നേട്ടം ഇതിനും മേലെയാണ്. 100 സെഞ്ചുറികളാണ് സച്ചിന്‍ 24 വര്‍ഷം നീണ്ട കരിയറില്‍ പൂര്‍ത്തിയാക്കിയത്. സങ്കയും ക്ലാര്‍ക്കും ചേര്‍ന്ന് 988 കളികള്‍ കളിച്ചു ഈ 99 സെഞ്ചുറികള്‍ അടിക്കാന്‍. പക്ഷേ സച്ചിനോ വെറും 664 കളികളില്‍ നിന്നാണ് സെഞ്ചുറികളുടെ സെഞ്ചുറി തികച്ചത്.

സച്ചിന്‍ ദ ബെസ്റ്റ്
മഹാന്മാരായ കളിക്കാരുടെ ഇടയില്‍ സച്ചിന്‍ എന്തുകൊണ്ട് ഒരു ഇതിഹാസമാകുന്നു എന്നതിന് ഉദാഹരണമായി ആരാധകര്‍ പറയുന്നതാണ് ഈ കണക്കുകള്‍. വെറുതയല്ല പറച്ചില്‍ അല്‍പം കാര്യവും ഉണ്ട് എന്ന് വെച്ചോളൂ..

റണ്‍സില്‍ പക്ഷേ പിന്നിലാണ്
സങ്കക്കാരയും ക്ലാര്‍ക്കും കൂടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 45128 റണ്‍സടിച്ചിട്ടുണ്ട്. 988 കളികളിലെ 1115 ഇന്നിംഗ്‌സുകളിലായിട്ടാണ് ഈ നേട്ടം. എന്നാല്‍ സച്ചിന് 782 ഇന്നിംഗ്‌സുകളിലായി 34,357 റണ്‍സുകള്‍ മാത്രമേ ഉളളൂ.

സച്ചിന്റെ നേട്ടം ഇങ്ങനെ
664 കളികള്‍, 782 ഇന്നിംഗ്‌സുകള്‍. ആകെ റണ്‍സ് 34,357. 100 സെഞ്ചുറികള്‍. ഏകദിനത്തില്‍ 49ഉം ടെസ്റ്റില്‍ 51ും സെഞ്ചുറികളാണ് സച്ചിന്റെ പേരില്‍ ഉള്ളത്.

സങ്കക്കാര പിന്നാലെ
ടെസ്റ്റിലും ഏകദിനത്തിലും ക്ലാര്‍ക്കിനെക്കാള്‍ റണ്‍സും സെഞ്ചുറിയും സങ്കക്കാരയുടെ പേരിലാണ്. ടെസ്റ്റില്‍ പന്ത്രണ്ടായിരത്തിന് മേലെയും ഏകദിനത്തില്‍ പതിനാലായിരത്തിന് മേലെയുമാണ് സങ്കയുടെ റണ്‍ നേട്ടം. ടെസ്റ്റില്‍ 38ഉം ഏകദിനത്തില്‍ 25ഉം സെഞ്ചുറികള്‍ അടിച്ചു.

ക്ലാര്‍ക്ക് കളിച്ചതും കുറവ്
സങ്കയെ അപേക്ഷിച്ച് കളികളും റണ്‍സും ക്ലാര്‍ക്കിന് കുറവാണ്. ടെസ്റ്റില്‍ എട്ടായിരത്തിന് മേലെയും ഏകദിനത്തില്‍ ഏഴായിരത്തിന് മേലെയുമാണ് ക്ലാര്‍ക്കിന്റെ റണ്‍ നേട്ടം. ടെസ്റ്റില്‍ 28ഉം ഏകദിനത്തില്‍ 5ഉം സെഞ്ചുറികള്‍ അടിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications